For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരെ എല്ലാവര്‍ക്കും ഇഷ്ടം, ഹേറ്റേഴ്‌സില്ലാത്ത ക്രിക്കറ്റ് പ്ലേയിങ് 11 ഇതാ, നാല് ഇന്ത്യക്കാര്‍

ക്രിക്കറ്റില്‍ ഇതിഹാസങ്ങളെന്ന വിശേഷണം നേടിയ നിരവധി താരങ്ങളെ കാണാനാവുമെങ്കിലും എല്ലാവരും സ്‌നേഹിക്കുന്ന താരങ്ങളെന്ന പേരെടുത്തവര്‍ വളരെ കുറവാണ്

1

ക്രിക്കറ്റിനെ പൊതുവേ മാന്യന്മാരുടെ കളിയെന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റ് കായിക ഇനങ്ങളെപ്പോലെ കായികമായുള്ള അധികം ഏറ്റുമുട്ടല്‍ ക്രിക്കറ്റില്‍ വേണ്ടിവരില്ലെന്നതും ഈ വിശേഷണത്തിന്റെ കാരണങ്ങളിലൊന്നായി പറയാം.

ഇങ്ങനെയൊക്കെയാണെങ്കിലും ചില താരങ്ങളെങ്കിലും മോശം പെരുമാറ്റംകൊണ്ട് ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ ഇതിഹാസങ്ങളെന്ന വിശേഷണം നേടിയ നിരവധി താരങ്ങളെ കാണാനാവുമെങ്കിലും എല്ലാവരും സ്‌നേഹിക്കുന്ന താരങ്ങളെന്ന പേരെടുത്തവര്‍ വളരെ കുറവാണ്.

വളരെ കുറവ് താരങ്ങള്‍ക്ക് മാത്രമാണ് ഇതിന് ഭാഗ്യം ലഭിച്ചിട്ടുള്ളതെന്ന് പറയാം. ക്രിക്കറ്റിലെ ഹേറ്റേഴ്‌സില്ലാത്തവരുടെ പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സ്റ്റീഫന്‍ ഫ്‌ളമിങ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സ്റ്റീഫന്‍ ഫ്‌ളമിങ്

ഓപ്പണര്‍മാരായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ന്യൂസീലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങുമാണ്. ഇന്ത്യയുടെ ഓപ്പണറായിരുന്ന സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം സ്വന്തമാക്കിയവനാണ്.

എന്നാല്‍ നേട്ടങ്ങളുടെ നെറുകയിലും അഹങ്കാരം കാട്ടുകയോ മാന്യത കൈവിടുകയോ ചെയ്യാത്ത താരമാണ് സച്ചിന്‍. അതുകൊണ്ട് തന്നെ വലിയ ആരാധക പിന്തുണ സച്ചിന് ലഭിച്ചിരുന്നു. വിരമിച്ച ശേഷവും സച്ചിന്റെ ആരാധക പിന്തുണയില്‍ കുറവ് വന്നിട്ടില്ലെന്നതാണ് വസ്തുത.

ഫ്‌ളമിങ്ങും കളത്തില്‍ മാന്യത കൈവിടാത്ത താരമായിരുന്നു. കിവീസിനൊപ്പം മികച്ച പ്രകടനം നടത്തുമ്പോഴും നല്ല പെരുമാറ്റംകൊണ്ട് എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ ഫ്‌ളമിങ്ങിനായിരുന്നു.

Also Read: IPL 2023: ഐപിഎല്‍ പ്രതിഫലത്തില്‍ രോഹിത് ഇനി ഒന്നാമന്‍, ധോണിയെ കടത്തിവെട്ടി-അറിയാം

രാഹുല്‍ ദ്രാവിഡ്, കെയ്ന്‍ വില്യംസണ്‍, എബി ഡിവില്ലിയേഴ്‌സ്

രാഹുല്‍ ദ്രാവിഡ്, കെയ്ന്‍ വില്യംസണ്‍, എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡും ഹേറ്റേഴ്‌സില്ലാത്ത താരമായിരുന്നു. എത്ര നേരം വേണമെങ്കിലും ക്രീസില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ദ്രാവിഡ് ഏകദിനത്തിലും ടെസ്റ്റിലും 10000ത്തിന് മുകളില്‍ റണ്‍സുള്ള താരമാണ്.

ദ്രാവിഡ് കളത്തില്‍ നിയന്ത്രണം വിട്ട സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. താരതമ്യേനെ ഹേറ്റേഴ്‌സ് കുറവുള്ള താരമാണ് ദ്രാവിഡ്. നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് ദ്രാവിഡെന്ന് പറയാം.

കെയ്ന്‍ വില്യംസനാണ് നാലാമന്‍. ന്യൂസീലന്‍ഡ് നായകനായ വില്യംസണ്‍ എല്ലാത്തിനെയും പുഞ്ചിരിച്ചുകൊണ്ട് നേരിടുന്ന താരമാണ്. ടീം തോറ്റാലും ജയിച്ചാലുമെല്ലാം പുഞ്ചിരിക്കുന്ന വില്ല്യംസണ്‍ എതിര്‍താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന താരമാണെന്ന് പറയാം.

എബി ഡിവില്ലിയേഴ്‌സാണ് അഞ്ചാമന്‍. ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരത്തെ വെറുക്കുന്നവരായി ആരും തന്നെയില്ലെന്ന് പറയാം. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ള താരമെന്ന നിലയില്‍ മിസ്റ്റര്‍ 360 എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ജാക്‌സ് കാലിസ്, എംഎസ് ധോണി, അനില്‍ കുംബ്ലെ

ജാക്‌സ് കാലിസ്, എംഎസ് ധോണി, അനില്‍ കുംബ്ലെ

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ് ആറാമന്‍. പേസ് ഓള്‍റൗണ്ടറായ കാലിസ് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മാച്ച് വിന്നറാണ്. ലോക ക്രിക്കറ്റിലെത്തന്നെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിട്ടും കാലിസ് കളത്തില്‍ മാന്യനായിരുന്നു. അതുകൊണ്ട് തന്നെ ഹേറ്റേഴ്‌സുമില്ല.

എംഎസ് ധോണിയാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും. ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടം ചൂടിച്ച ധോണി ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ്. ഹേറ്റേഴ്‌സില്ലെന്ന് പറയാനാവില്ലെങ്കിലും അതിന്റെ രണ്ടിരട്ടി വലിയ ആരാധക പിന്തുണയുള്ള താരമാണ് ധോണി.

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് എട്ടാമന്‍. ഇതിഹാസ സ്പിന്നറായ കുംബ്ലെ ടീമിനായി വലിയ അര്‍പ്പണ ബോധത്തോടെ കളിച്ചിരുന്ന താരമാണ്. അതുകൊണ്ട് തന്നെ വലിയ ആരാധക പിന്തുണയും കുംബ്ലെക്ക് ലഭിച്ചിരുന്നു.

Also Read: ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

ഡെയ്ല്‍ സ്റ്റെയിന്‍, ബ്രെറ്റ് ലീ, ലസിത് മലിംഗ

ഡെയ്ല്‍ സ്റ്റെയിന്‍, ബ്രെറ്റ് ലീ, ലസിത് മലിംഗ

അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിന്‍. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നെങ്കിലും എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിച്ചവരിലൊരാളാണ് സ്‌റ്റെയിന്‍.

അതുകൊണ്ട് തന്നെ സ്‌റ്റെയിന് വലിയ ആരാധക പിന്തുണയുമുണ്ടായിരുന്നു. ഹേറ്റേഴ്‌സില്ലാത്ത താരമായിരുന്നു സ്‌റ്റെയിനെന്ന് പറയാം.

ഓസീസ് പേസര്‍ ബ്രെറ്റ് ലീയാണ് 10ാമന്‍. അതിവേഗ ബൗളറെന്ന നിലയില്‍ ആക്രമണോത്സകത കാട്ടിയിരുന്നെങ്കിലും എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയിരുന്ന താരമാണ് ബ്രെറ്റ് ലീ. ബ്രെറ്റ് ലീയെ ഇഷ്ടമില്ലാത്തവര്‍ ഉണ്ടായിരുന്നെങ്കിലും വിരോധികള്‍ പോലും രഹസ്യമായി ആരാധിച്ചിരുന്ന പ്രതിഭയാണ് അദ്ദേഹം.

ശ്രീലങ്കയുടെ സൂപ്പര്‍ പേസര്‍ ലസിത് മലിംഗയാണ് 11ാമന്‍. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള താരമാണെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് മലിംഗ. അതുകൊണ്ട് തന്നെ വലിയ ആരാധക പിന്തുണയും മലിംഗക്കുണ്ടായിരുന്നു.

Story first published: Saturday, December 31, 2022, 12:46 [IST]
Other articles published on Dec 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+