Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റക്കാരൻ ഷാർദുൾ താക്കൂറിന് പത്താം നമ്പർ ജേഴ്സി.. സച്ചിൻ ഫാൻസിന് കുരുപൊട്ടി.. കൂട്ട പൊങ്കാല!!

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറുടെ ആരാധകർ അഴിഞ്ഞാടുന്നു. മരിയ ഷറപ്പോവയൊന്നുമല്ല ഇര, പാവം ഷാര്‍ദൂൾ താക്കൂറാണ്. അതും മുംബൈയിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ. അരങ്ങേറ്റക്കാരനായ താക്കൂറിനെ എന്തിനാണ് സച്ചിൻ ഫാൻസ് ആക്രമിക്കുന്നത് എന്നല്ലേ, അത് പത്താം നമ്പർ ജഴ്സിയിട്ട് പോയതിനാണ്. അത് താക്കൂറിൻറെ കുറ്റമാണോ എന്ന് ചോദിച്ചാൽ അല്ല താനും.

താക്കൂറിന്റെ അരങ്ങേറ്റം

താക്കൂറിന്റെ അരങ്ങേറ്റം

ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് മുംബൈയിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഷാർദുൾ താക്കൂർ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഏഴോവറിൽ 27 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി ഭേദപ്പെട്ട പ്രകടനവും താക്കൂർ പുറത്തെടുത്തു. ഐ പി എല്ലിൽ പുനെയുടെ ബൗളറായിരുന്നു പോയ സീസണിൽ താക്കൂർ.

ഫാന്‍സിന്റെ കുരുപൊട്ടൽ

ഫാന്‍സിന്റെ കുരുപൊട്ടൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സിയിട്ടാണ് താക്കൂർ കളിച്ചതാണ് സച്ചിൻ ഫാൻസിനെ പ്രകോപിപ്പിച്ചത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ എന്തൊക്കെയാണ് താക്കൂറിനെയും ബി സി സി ഐയെയും അവർ പറഞ്ഞതെന്ന് നോക്കൂ.

ജഴ്സി വിരമിച്ചില്ലേ

ജഴ്സി വിരമിച്ചില്ലേ

പത്താം നമ്പർ ജഴ്സി സച്ചിനോടൊപ്പം വിരമിച്ചതല്ലേ എന്നാണ് ഒരു ആരാധകന്റെ ചങ്ക് പൊട്ടിയുള്ള ചോദ്യം. അത് ഐ പി എല്ലിലാണ് എന്നാണ് എന്ന് പക്ഷേ ഈ ആരാധകന് മനസിലായിട്ടില്ല. മുംബൈ ഇന്ത്യൻസാണ് സച്ചിനൊപ്പം പത്താം നമ്പർ ജഴ്സിക്കും റിട്ടയർമെന്റ് കൊടുത്തത്.

വെറുമൊരു താക്കൂർ

വെറുമൊരു താക്കൂർ

എം എസ് ധോണിയോ വിരാട് കോലിയോ യുവരാജ് സിംഗോ രോഹിത് ശർമയോ പോലും അല്ല അരങ്ങേറ്റക്കാരനായ ഷാർദൂൾ താക്കൂറിനാണ് ബി സി സി ഐ പത്താം നമ്പർ ജേഴ്സി കൊടുത്തത്. സച്ചിൻ ആരാധകരെ വിലകുറച്ച് കാണാൻ ബി സി സി ഐക്ക് എങ്ങനെ ധൈര്യം വന്നു എന്നൊക്കെയാണ്..

വേറാരും ഇടണ്ട

വേറാരും ഇടണ്ട

ഷാർദുൾ താക്കൂർ പത്താം നമ്പർ ജേഴ്സി ധരിക്കുന്നത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് സ്വാതി എന്നൊരു ആരാധിക പറയുന്നത്. താക്കൂർ എന്നല്ല സച്ചിൻ അല്ലാതെ മറ്റാര് പത്താം നമ്പർ ജഴ്സി ധരിച്ചാലും ഇവർക്ക് ഇഷ്ടമാകില്ല പോലും.

അർഹതയില്ല

അർഹതയില്ല

നിങ്ങൾക്ക് പത്താം നമ്പർ ജഴ്സി ധരിക്കാനുള്ള അർഹത പോലുമില്ല എന്നാണ് ഷാർദുൾ താക്കൂറിനെ മെൻഷൻ ചെയ്ത് ഒരു ആരാധകന് പറയാനുള്ളത്. പത്താം നമ്പർ ജഴ്സി സച്ചിന് മാത്രം ഉള്ളതാണ്. സച്ചിനൊപ്പം അതും റിട്ടയർ ചെയ്യണമായിരുന്നു.

എന്തിനാണ് ട്രോൾ

എന്തിനാണ് ട്രോൾ

എന്തിനാണ് താക്കൂറിനെ ട്രോളുന്നത് എന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും രംഗത്തെത്തിയിട്ടുണ്ട്. താക്കൂറിന് ഇഷ്ടമുള്ള ജഴ്സി നമ്പർ തിരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരുന്നു. അദ്ദേഹം പത്താം നമ്പർ തിരഞ്ഞെടുത്തു. അതിലെന്താണ് തെറ്റ്..

Story first published: Saturday, September 2, 2017, 16:41 [IST]
Other articles published on Sep 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+