Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഋതുരാജ് മാറിനിൽക്കട്ടെ, സഞ്ജുവാണ് ചെന്നൈയെ നയിക്കേണ്ടത്! കാരണം വ്യക്തമാക്കി ബദ്രീനാഥ്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ്ക്‌വാദിനെ മാറ്റണമെന്ന കടുത്ത ആവശ്യവുമായി മുൻ ചെന്നൈ താരം സുബ്രഹ്മണ്യം ബദരീനാഥ് രംഗത്ത്. റുതുരാജിന് പകരം മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ചെന്നൈയെ നയിക്കണമെന്നാണ് ബദരീനാഥ് നിർദ്ദേശിക്കുന്നത്. റുതുരാജ് എന്ന ബാറ്റർ ചെന്നൈക്ക് അത്രമേൽ പ്രധാനപ്പെട്ടതാണെന്നും ക്യാപ്റ്റൻസി മാറ്റം താരത്തിനും ഫ്രാഞ്ചൈസിക്കും ഗുണം ചെയ്യുമെന്നും ബദരീനാഥ് വ്യക്തമാക്കി.

'ആക്രമണോത്സുകതയും വികാരപ്രകടനവും മത്സരത്തെ ആവേശത്തിലാക്കും'; കോലിയെ പിന്തുണച്ച് ഇർഫാൻ പഠാൻ
റുതുരാജിനേക്കാൾ മികച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ

സിഎസ്‌കെയുടെ നായകസ്ഥാനത്ത് സഞ്ജു സാംസൺ വരുന്നതാണ് ടീമിന് കൂടുതൽ നല്ലതെന്ന് ബദരീനാഥ് തുറന്നടിച്ചു. "റുതുരാജ് ഗെയ്ക്‌വാദ് അല്ല സിഎസ്‌കെയെ നയിക്കേണ്ടത്. പകരം സഞ്ജു സാംസൺ അവരെ നയിക്കണം. റുതുരാജ് എന്ന ബാറ്റർ ചെന്നൈക്ക് അങ്ങേയറ്റം ആവശ്യമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയേക്കാൾ പ്രധാനം ബാറ്റിംഗ് ആണ്. എന്തായാലും റുതുരാജിനേക്കാൾ മികച്ചൊരു ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ്. റുതുരാജ് ഒരു അസാധ്യ ടി20 ബാറ്ററാണ്, ചെന്നൈക്ക് വേണ്ടി ഒരുപാട് മികച്ച കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുമുണ്ട്," ബദരീനാഥ് പറഞ്ഞു.

sanjuandruturajcsk

ക്യാപ്റ്റൻസി മാറ്റുന്നത് കടുത്ത തീരുമാനമല്ല, അത് റുതുരാജിന് ഗുണം ചെയ്യും

റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് അദ്ദേഹത്തെ തരംതാഴ്ത്തലല്ലെന്നും മറിച്ച് ബാറ്റിംഗിൽ കൂടുതൽ തിളങ്ങാൻ സഹായിക്കുമെന്നും മുൻ താരം ചൂണ്ടിക്കാണിച്ചു. "അദ്ദേഹത്തെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയാൽ ഒരു ബാറ്റർ എന്ന നിലയിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് ഒരിക്കലും ഒരു കടുത്ത തീരുമാനമായിരിക്കില്ല. അത് ആ കളിക്കാരനും ഫ്രാഞ്ചൈസിക്കും ഒരുപോലെ ലാഭകരമാണ്. അത് ഗെയ്ക്‌വാദിന് വലിയ രീതിയിൽ ഗുണം ചെയ്യുകയേ ഉള്ളൂ," ബദരീനാഥ് വ്യക്തമാക്കി.

IPL 2026: അവൻ ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിൽ ധോണിക്കൊപ്പം വാഴ്ത്തിയേനേ! ഹൈദരബാദ് താരത്തെ പുകഴ്ത്തി അശ്വിൻ
സച്ചിനെപ്പോലുള്ള ഇതിഹാസങ്ങളെപ്പോലും ക്യാപ്റ്റൻസി ബാധിച്ചിട്ടുണ്ട്

ക്രിക്കറ്റ് ചരിത്രത്തിലെ വലിയ താരങ്ങൾക്ക് പോലും ക്യാപ്റ്റൻസി വലിയ ഭാരമായിട്ടുണ്ടെന്ന് ബദരീനാഥ് ഓർമ്മിപ്പിച്ചു. "ഇത് റുതുരാജിന് മാത്രം സംഭവിക്കുന്ന ഒരു പുതിയ കാര്യമല്ല. സച്ചിൻ ടെണ്ടുൽക്കറെപ്പോലുള്ള വലിയ ഇതിഹാസങ്ങളെപ്പോലും ക്യാപ്റ്റൻസി കടുത്ത രീതിയിൽ ബാധിച്ചിട്ടുണ്ട്. നിങ്ങൾ കാര്യങ്ങളെ ഒരുപാട് ഗൗരവമായി കാണുകയും അധികം ചിന്തിക്കുകയും ചെയ്യുന്ന ഒരാളാണെങ്കിൽ, ബാറ്റ് ചെയ്യുമ്പോൾ പോലും ക്യാപ്റ്റൻസിയുടെ ആ സമ്മർദ്ദത്തിൽ നിന്ന് മനസ്സിനെ മാറ്റാൻ നിങ്ങൾക്ക് കഴിയില്ല." ബദരീനാഥ് കൂട്ടിച്ചേർത്തു. സിഎസ്‌കെയുടെ ഭാവി മുൻനിർത്തി റുതുരാജിനെ ബാറ്റിംഗിൽ മാത്രം ശ്രദ്ധിക്കാൻ വിടണമെന്നാണ് ബദരീനാഥിന്റെ ഈ വാക്കുകൾ വ്യക്തമാക്കുന്നത്.

ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ മൂന്ന് സീസണുകളിലും ഋതുരാജിന് കീഴിൽ കളത്തിലിറങ്ങിയ ചെന്നൈയ്ക്ക് അത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. 2023ൽ ധോണി കപ്പെടുത്ത് കൊടുത്തതിന് ശേഷം പിന്നീടൊരു മികച്ച സീസൺ അവർക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2027 സിഎസ്കെയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജു ക്യാപ്റ്റനായാൽ അത് ഫ്രാഞ്ചൈസിക്ക് വലിയ ​ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

Story first published: Saturday, May 23, 2026, 20:26 [IST]
Other articles published on May 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+