'ആക്രമണോത്സുകതയും വികാരപ്രകടനവും മത്സരത്തെ ആവേശത്തിലാക്കും'; കോലിയെ പിന്തുണച്ച് ഇർഫാൻ പഠാൻ
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നിരാശാജനകമായ തോൽവി സമ്മാനിച്ച മത്സരത്തിന് പിന്നാലെ, വിരാട് കോലിയുടെ പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുന്നത്. സൺ റൈസേഴ്‌സ് താരം ട്രാവിസ് ഹെഡുയുമായി മത്സരശേഷം ഹസ്‌തദാനം ചെയ്യാതിരുന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
മത്സരത്തിനിടെ കോഹ്‌ലിയും ഹെഡും തമ്മിൽ മൈതാനത്ത് കടുത്ത വാക്‌പോരുണ്ടായിരുന്നു. ബാറ്റ് ചെയ്യുന്നതിനിടെ ഹെഡിനോട് പന്തെറിയാൻ കോഹ്‌ലി ആവശ്യപ്പെട്ടതായും, അതിന് മറുപടിയായി "ഞാൻ ബൗൾ ചെയ്യാൻ വന്നാൽ നീ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടി വരും" എന്ന് ഹെഡ് പരിഹാസരൂപത്തിൽ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.

പിന്നാലെ 256 റൺസ് പിന്തുടരുന്നതിനിടെ കോഹ്‌ലി വെറും 15 റൺസിന് പുറത്തായപ്പോൾ, "ഞാൻ പന്തെറിയാൻ വരുന്നതിന് മുൻപേ നീ പുറത്തായല്ലോ" എന്ന തരത്തിൽ ഹെഡ് തമാശയായി പറഞ്ഞതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ മത്സരശേഷം നടന്ന സംഭവമാണ് കൂടുതൽ ശ്രദ്ധ നേടിയത്. പതിവ് ഹസ്‌തദാനത്തിനിടെ ഹെഡ് കൈ നീട്ടിയെങ്കിലും, കോഹ്‌ലി താരത്തെ നോക്കാതെ കടന്നുപോകുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, കോലിക്കെതിരെ നിരവധി ആരാധകർ വിമർശനവുമായി രംഗത്തെത്തി. മൈതാനത്തിലെ ആവേശവും മത്സരാത്മകതയും കളി അവസാനിച്ചാൽ അവസാനിക്കണമെന്നും, കോലിയെപ്പോലുള്ള ഒരു സീനിയർ താരത്തിൽ നിന്ന് കൂടുതൽ പക്വമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.
ഈ വിവാദങ്ങൾക്കിടെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ കോലിയുടെ മൈതാനത്തെ ആക്രമണോത്സുക ശൈലിയെ പിന്തുണച്ചു. ഓസ്‌ട്രേലിയൻ താരങ്ങളുടെ രീതിയിൽ മത്സരാത്മകമായി കളിക്കാൻ ഇഷ്‌ടപ്പെടുന്ന താരമാണ് കോലിയെന്ന് പഠാൻ പറഞ്ഞു. ചെറിയ വാക്‌പോരുകളും ചൂടേറിയ നിമിഷങ്ങളും ക്രിക്കറ്റിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'കോലി ഹെഡിനോട് കുറച്ച് പന്തുകൾ എറിയാൻ ആവശ്യപ്പെട്ടു. അതിനിടെ ചില തമാശകളും മറുപടികളും ഉണ്ടായി. അത്തരം ചെറിയ തർക്കങ്ങൾ കളിയുടെ ഭാഗമാണ്. ആക്രമണോത്സുകതയും വികാരപ്രകടനവും മത്സരത്തെ കൂടുതൽ ആവേശകരമാക്കാറുണ്ട്' എന്നാണ് പഠാൻ ജിയോഹോട്ട്‌സ്‌റ്റാറിൽ പറഞ്ഞത്. ഇക്കാര്യത്തിൽ പലരും കോലിയെ കുറ്റപ്പെടുത്തുന്ന വേളയിലാണ് പഠാന്റെ അഭിപ്രായ പ്രകടനം.
എന്നാൽ മത്സരശേഷം ഹസ്‌തദാനം ചെയ്യാതിരുന്നതിനെക്കുറിച്ച് പഠാൻ യോജിച്ചില്ല. 'അത് ഒഴിവാക്കാമായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ അടക്കം ഇക്കാര്യം കത്തി പടരുകയാണ്. വിഷയത്തിൽ ആരാധകരുടെ പ്രതികരണം രണ്ട് തട്ടിൽ നിൽക്കുന്ന വേളയിലാണ് ഈ അഭിപ്രായപ്രകടനം.
അതേസമയം, ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 250-ലധികം റൺസ് അടിച്ചുകൂട്ടി ബെംഗളൂരുവിന് വമ്പൻ ലക്ഷ്യം മുന്നോട്ടുവച്ചു. തുടക്കത്തിൽ തന്നെ ആക്രമണാത്മക ബാറ്റിംഗുമായി എസ് ആർ എച്ച് താരങ്ങൾ ആർസിബി ബൗളർമാരെ സമ്മർദ്ദത്തിലാക്കി. പ്രത്യേകിച്ച് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് ഇന്നിങ്സും മധ്യനിരയുടെ മികച്ച പിന്തുണയും ഹൈദരാബാദിന് ശക്തമായ സ്കോർ സമ്മാനിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോലി വെറും 15 റൺസിന് പുറത്തായതോടെ സമ്മർദ്ദം വർധിച്ചു. പിന്നീട് വന്നവരും അതുപോലെ തന്നെ കൂടാരം കയറിയപ്പോൾ രജത് പട്ടീദാർ, കൃണാൽ പാണ്ഡ്യ, വെങ്കിടേഷ് അയ്യർ എന്നിവരുടെ ചെറുത്ത് നിൽപ്പ് വെറുതെയായി. ഒടുവിൽ 55 റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications