IPL 2026: അവൻ ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിൽ ധോണിക്കൊപ്പം വാഴ്ത്തിയേനേ! ഹൈദരബാദ് താരത്തെ പുകഴ്ത്തി അശ്വിൻ
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ നായകമികവിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. കമ്മിൻസ് ഒരു വേൾഡ് ക്ലാസ് ലീഡറാണെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമുള്ള പദവിയാണ് കമ്മിൻസിനുള്ളതെന്നും അശ്വിൻ ചൂണ്ടിക്കാണിച്ചു. തന്റെ യൂട്യൂബ് ചാനലിലെ ചർച്ചയിലാണ് അശ്വിൻ കമ്മിൻസിന്റെ ക്യാപ്റ്റൻസി തന്ത്രങ്ങളെക്കുറിച്ച് സംസാരിച്ചത്.
IPL 2026: മത്സരിച്ച് റൺ വിട്ടുകൊടുക്കുന്നു, എന്ത് ബോളിംഗാണിത്! ആർസിബി ബൗളർമാരെ അപ്പാടെ വലിച്ച് കീറി സെവാഗ്
ഡ്രസ്സിംഗ് റൂമിനെ നയിക്കുന്ന ലോക ചാമ്പ്യൻ
പാറ്റ് കമ്മിൻസിന്റെ കരിയറിലെ വലിയ വിജയങ്ങളാണ് അദ്ദേഹത്തിന് ടീമിൽ ഇത്രയും സ്വാധീനം നൽകുന്നതെന്ന് അശ്വിൻ പറഞ്ഞു. "നമ്മൾ ഇവിടെ പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ ഒരു ലോക ചാമ്പ്യനാണ്, നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്, മുൻപ് ഹൈദരാബാദിനെ ഫൈനൽ വരെ എത്തിച്ചിട്ടുമുണ്ട്. അവൻ തെളിയിക്കപ്പെട്ട ഒരു മികച്ച നായകനാണ്. അതുകൊണ്ട് തന്നെ ഡ്രസ്സിംഗ് റൂമിലെ എല്ലാ കളിക്കാരും അവനെ പൂർണ്ണമായി വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും," അശ്വിൻ വ്യക്തമാക്കി.

കോഹ്‌ലിക്കും രോഹിത്തിനും ഒപ്പമുള്ള പദവി
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ കമ്മിൻസിനുള്ള വലിയ സ്ഥാനത്തെക്കുറിച്ചും അശ്വിൻ വിശദീകരിച്ചു. "ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിത്വങ്ങളിൽ ഒന്നാണ് പാറ്റ് കമ്മിൻസ്. നമ്മൾ ഇന്ത്യയിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും എങ്ങനെയാണോ ആഘോഷിക്കുന്നത്, അതേ തലത്തിലാണ് ഓസ്‌ട്രേലിയയിൽ ആളുകൾ കമ്മിൻസിനെ കാണുന്നത്. അത്രയും വലിയ ബഹുമാനമാണ് അവിടെ അവന് ലഭിക്കുന്നത്," അശ്വിൻ പറഞ്ഞു.
ഇന്ത്യയിലായിരുന്നെങ്കിൽ ധോണിയെപ്പോലെ ആഘോഷിക്കപ്പെടുമായിരുന്നു
കമ്മിൻസ് ഒരു ഇന്ത്യൻ കളിക്കാരൻ ആയിരുന്നെങ്കിൽ രാജ്യത്ത് ലഭിക്കുമായിരുന്ന വലിയ സ്വീകാര്യതയെക്കുറിച്ചും അശ്വിൻ ഓർമ്മിപ്പിച്ചു. "പാറ്റ് കമ്മിൻസ് ഒരുപക്ഷേ ഇന്ത്യയിലാണ് ജനിച്ചതെങ്കിൽ, ഈ നേട്ടങ്ങളെല്ലാം ഇന്ത്യക്ക് വേണ്ടിയാണ് അവൻ സ്വന്തമാക്കിയതെങ്കിൽ ക്രിക്കറ്റ് ലോകം അവനെ മറ്റൊരു രീതിയിൽ കാണുമായിരുന്നു. വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും എംഎസ് ധോണിക്കും ഒപ്പം നമ്മൾ കമ്മിൻസിനെയും ഇവിടെ വലിയ രീതിയിൽ ആഘോഷിക്കുമായിരുന്നു," അശ്വിൻ കൂട്ടിച്ചേർത്തു. കമ്മിൻസിന്റെ നേതൃത്വപാടവം ഹൈദരാബാദിനെ ഈ സീസണിലും എത്രത്തോളം ശക്തമാക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അശ്വിന്റെ ഈ വാക്കുകൾ.
IPL 2026: കോഹ്‍ലിയും ഹെഡും നേർക്കുനേർ! മൈതാനത്ത് ചൂട് പിടിച്ച് തർക്കം, സംഭവം ഇങ്ങനെ..
ഐപിഎൽ 2026-ൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാണംകെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് തകർപ്പൻ ജയം സ്വന്തമാക്കി. ഇഷാൻ കിഷന്റെയും ഹെന്റിച്ച് ക്ലാസന്റെയും അഭിഷേക് ശർമ്മയുടെയും അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്സ് 255 എന്ന കൂറ്റൻ സ്കോർ കെട്ടിപ്പടുത്തു. ആർസിബിയുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗേഴ്സ് റാസിക് സലാമിന്റേതാണ്. രണ്ട് വിക്കറ്റുകൾ നേടിയ യുവതാരം പക്ഷെ വിട്ടുകൊടുത്തത് നാല് ഓവറിൽ 52 റൺസാണ്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിയ്ക്ക് 200 റൺസിൽ ഒതുങ്ങേണ്ടി വന്നു. രജത് പാട്ടിധാർ അർദ്ധ സെഞ്ച്വറി കുറിച്ചു. വെങ്കിടേഷ് അയ്യർ ഒരിക്കൽക്കൂടി മികച്ച ഇന്റന്റോടെ ബാറ്റ് വീശിയെങ്കിലും 44 റൺസിൽ ഒതുങ്ങേണ്ടി വന്നു. മത്സരം തോറ്റെങ്കിലും ടേബിൾ ടോപ്പേഴ്സായി തന്നെ ആർസിബി പ്ലേ ഓഫിലേക്ക് പ്രവേശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications