Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മത്സരിച്ച് റൺ വിട്ടുകൊടുക്കുന്നു, എന്ത് ബോളിംഗാണിത്! ആർസിബി ബൗളർമാരെ അപ്പാടെ വലിച്ച് കീറി സെവാഗ്

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (RCB) ബൗളർമാർക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്ത്. ഹൈദരാബാദ് ബാറ്റർമാർ ആർസിബി ബൗളിംഗ് നിരയെ തല്ലിച്ചതച്ച രീതിയെയാണ് ക്രിക്ബസ്സിലെ ചർച്ചയ്ക്കിടെ സെവാഗ് രൂക്ഷമായി വിമർശിച്ചത്.

IPL 2026: കോഹ്‍ലിയും ഹെഡും നേർക്കുനേർ! മൈതാനത്ത് ചൂട് പിടിച്ച് തർക്കം, സംഭവം ഇങ്ങനെ..
പവർപ്ലേയിൽ വിക്കറ്റില്ല, ഹേസൽവുഡും ഭുവിയും പരാജയം

പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ ആർസിബി ബൗളർമാർ പൂർണ്ണമായി പരാജയപ്പെട്ടതാണ് ഇത്രയും വലിയ സ്കോറിലേക്ക് കളി എത്തിച്ചതെന്ന് സെവാഗ് ചൂണ്ടിക്കാണിച്ചു. "ഇത്രയധികം റണ്ണുകൾ വഴങ്ങാൻ കാരണം ഇന്ന് ഹേസൽവുഡിനോ ഭുവിക്കോ (ഭുവനേശ്വർ കുമാർ) ഒരു വിക്കറ്റ് പോലും എടുക്കാൻ സാധിച്ചില്ല എന്നതാണ്. പവർപ്ലേയിൽ ഇവർ രണ്ടുപേരും വിക്കറ്റൊന്നും നേടിയില്ല. അതുകൊണ്ട് തന്നെ ഹൈദരാബാദ് ബാറ്റർമാർ ഭയമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്ത് റൺസ് അടിച്ചുകൂട്ടി," സെവാഗ് പറഞ്ഞു.

sehwagandrcb

ക്യാച്ച് കൈവിട്ടു, ക്ലാസനെ രക്ഷിച്ചു

ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ആർസിബി ഫീൽഡർമാർ ലൈഫ്‍ലൈൻ നൽകിയതിനെയും സെവാഗ് വിമർശിച്ചു. "അഭിഷേക് ശർമ്മയുടെ ക്യാച്ചുകൾ അവർ കൈവിട്ടു. ആ ക്യാച്ചുകൾ എടുത്തിരുന്നെങ്കിൽ അവൻ അമ്പത് റൺസ് തികയ്ക്കില്ലായിരുന്നു. അങ്ങനെയാണെങ്കിൽ ക്ലാസൻ കുറച്ചുകൂടി നേരത്തെ ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നേനെ. ചിലപ്പോൾ ക്ലാസനും പെട്ടെന്ന് ഔട്ടാകുമായിരുന്നു. ഇതൊക്കെ നമുക്ക് ഊഹിക്കാൻ മാത്രമേ സാധിക്കൂ."

17 സിക്സറുകൾ; മുൻപ് പുകഴ്ത്തിയ ബൗളിംഗ് ഇത്തവണ തരിപ്പണം

ആർസിബി ബൗളർമാർ വഴങ്ങിയ സിക്സറുകളുടെ എണ്ണത്തെയും സെവാഗ് പരിഹസിച്ചു. "മുൻപ് നമ്മൾ ഒരുപാട് പുകഴ്ത്തിയ ഇതേ ബോളിംഗ് നിര തന്നെയാണ് ഇന്ന് ഇത്രയും മോശം പ്രകടനം നടത്തിയത്. ഏകദേശം 17 സിക്സറുകളാണ് അവർ വഴങ്ങിയത്... ശരിക്കും അത്ഭുതം തന്നെ," സെവാഗ് കൂട്ടിച്ചേർത്തു. തോൽവിയോടെ ആർസിബിയുടെ ബോളിംഗ് പ്ലാനുകളെല്ലാം പാളിയെന്നാണ് സെവാഗിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

IPL 2026: സഞ്ജുവിന് 8ന്റെ പണി!! അടുത്ത സിഎസ്‌കെ കോച്ച് ദ്രാവിഡ്? വമ്പന്‍ നീക്കം
ഐപിഎൽ 2026-ൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാണംകെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് തകർപ്പൻ ജയം സ്വന്തമാക്കി. ഇഷാൻ കിഷന്റെയും ഹെന്റിച്ച് ക്ലാസന്റെയും അഭിഷേക് ശർമ്മയുടെയും അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്സ് 255 എന്ന കൂറ്റൻ സ്കോർ കെട്ടിപ്പടുത്തു. ആർസിബിയുടെ ഏറ്റവും മികച്ച ബൗളിങ് ഫി​ഗേഴ്സ് റാസിക് സലാമിന്റേതാണ്. രണ്ട് വിക്കറ്റുകൾ നേടിയ യുവതാരം പക്ഷെ വിട്ടുകൊടുത്തത് നാല് ഓവറിൽ 52 റൺസാണ്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിയ്ക്ക് 200 റൺസിൽ ഒതുങ്ങേണ്ടി വന്നു. രജത് പാട്ടിധാർ അർദ്ധ സെഞ്ച്വറി കുറിച്ചു. വെങ്കിടേഷ് അയ്യർ ഒരിക്കൽക്കൂടി മികച്ച ഇന്റന്റോടെ ബാറ്റ് വീശിയെങ്കിലും 44 റൺസിൽ ഒതുങ്ങേണ്ടി വന്നു. മത്സരം തോറ്റെങ്കിലും ടേബിൾ ടോപ്പേഴ്സായി തന്നെ ആർസിബി പ്ലേ ഓഫിലേക്ക് പ്രവേശിച്ചു.

Story first published: Saturday, May 23, 2026, 10:46 [IST]
Other articles published on May 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+