Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് 8ന്റെ പണി!! അടുത്ത സിഎസ്‌കെ കോച്ച് ദ്രാവിഡ്? വമ്പന്‍ നീക്കം

ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്നാം സീസണും പ്ലേഓഫ് ഇല്ലാതെ അവസാനിപ്പിക്കേണ്ടി വ്ന്നതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത വര്‍ഷം വമ്പന്‍ നീക്കത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്റ്റീഫന്‍ ഫ്‌ളെമിങിനെ പരിശീലക സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

പകരം പലരുടെയും പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും അതില്‍ മുന്‍ ഇന്ത്യന്‍ കോച്ചും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡാണ് ഫേവറിറ്റെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

RAHUL DRAVID

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം വിട്ടതിനു ശേഷം അദ്ദേഹത്തിനു നിലവില്‍ മറ്റു ടീമുകളുമായൊന്നും കരാറില്ല. അതിനാല്‍ സിഎസ്‌കെയുടെ ഓഫര്‍ വ്ന്നാല്‍ അതു സ്വീകരിക്കാനുള്ള സാധ്യതകളും കൂടുതലാണ്.

ദ്രാവിഡ് മികച്ച ഓപ്ഷന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പോല ഐപിഎല്ലില്‍ മഹത്തായ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരു ഫ്രാഞ്ചൈസിക്കു അനുയോജ്യനായ കോച്ച് തന്നെയാണ് രാഹുല്‍ ദ്രാവിഡ്. ഈ റോളില്‍ ഏറെ അനുഭവ സമ്പത്തും മികച്ച റെക്കോര്‍ഡുമെല്ലാം അദ്ദേഹത്തിനു അവകാശപ്പെടാനുമുണ്ട്.

ഇന്ത്യന്‍ ജൂനിയര്‍ ടീമുകളെയും എ ടീമുകളെയുമെല്ലാം ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷായ്ക്കു കീഴില്‍ 2019ല്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ കോച്ച് റോളില്‍ ദ്രാവിഡായിരുന്നു. അതിനു ശേഷം 2024ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോഴും തന്ത്രങ്ങളോതിയത് അദ്ദേഹം തന്നെ.

കഴിഞ്ഞ വര്‍ഷം മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി ദ്രാവിഡ് വന്നെങ്കിലും ഈ നീക്കം പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ല. ടീം പ്ലേഓഫില്‍ പോലുമെത്താതെ പുറത്താവുകയായിരുന്നു. സീസണിനു ശേഷം ദ്രാവിഡും റോയല്‍സും വേര്‍പിരിയുകയും ചെയ്തു.

എങ്കിലും ഇപ്പോള്‍ റോയല്‍സിന്റെ പുതിയ താരോദയമായി മാറിയിരിക്കുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിനു നിര്‍ണായക റോള്‍ തന്നെയുണ്ട്. വെറും 15 വയസ്സ് മാത്രമുള്ള ദ്രാവിഡിനെ ചിട്ടയായ പരിശീലനത്തിലൂടെ മിനുക്കിയെടുത്ത് ഏറ്റവും ഉചിതമായ സമയത്തു തന്നെ അരങ്ങേറ്റത്തിന് അവസരം നല്‍കിയതുമെല്ലാം ദ്രാവിഡാണ്.

വൈഭവിന്റെ കാര്യത്തില്‍ ഒരു രക്ഷിതാവിന്റെ റോള്‍ തന്നെയാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നു നിസംശയം പറയാം. ഈ തരത്തില്‍ യുവതാരങ്ങളെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തിട്ടുള്ളയാളാണ് ദ്രാവിഡ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ആവശ്യവും ഇങ്ങനെയൊരാളെയാണ്.

കാരണം ആയുഷ് മാത്രെ, കാര്‍ത്തിക് ശര്‍മ തുടങ്ങി കഴിവുറ്റ പല യുവതാരങ്ങളും ഇപ്പോള്‍ സിഎസ്‌കെയിലുണ്ട്. ഇവരുടെയെല്ലാം കരിയര്‍ വലിയ ഉയരങ്ങളിലെത്തിക്കാന്‍ ദ്രാവിഡിനു സാധിക്കുകയും ചെയ്യും.

സഞ്ജു കുഴപ്പത്തില്‍?

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ കോച്ചായി അടുത്ത വര്‍ഷം രാഹുല്‍ ദ്രാവിഡ് എത്തിയാല്‍ അതു ഏറ്റവുമധികം ബാധിച്ചേക്കുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയായിരിക്കും.

SANJU DRAVID

കാരണം രാജസ്ഥാാന്‍ റോയല്‍സില്‍ കഴിഞ്ഞ വര്‍ഷം ക്യാപ്റ്റനും കോച്ചുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നതയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീസണിനു ശേഷം സഞ്ജു റോയല്‍സ് വിടാന് തീരുമാനിച്ചതിനു പിന്നില്‍ ഇതു ഒരു കാരണമാണന്നും അഭ്യൂഹങ്ങളും പരന്നു.

ഐപിഎല്ലില്‍ സഞ്ജുവിവ് റോയല്‍സില്‍ ആദ്യമായി അവസരം ലഭിക്കുന്നത് ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയാണ്. അന്നു ട്രയല്‍സില്‍ മലയാളി താരത്തിന്റെ മിന്നുന്ന പ്രകടനം അദ്ദേഹത്തെ ആകര്‍ഷിക്കുകയായിരുന്നു.

അന്നു മുതല്‍ സഞ്ജുവും ദ്രാവിഡും തമ്മില്‍ ഏറെ അടുപ്പവുമുണ്ടായിരുന്നു. പക്ഷെ ഇന്ത്യന്‍ കോച്ചായി വന്നപ്പോള്‍ മുഗാമികളായ മറ്റു പരിശീലകരെ പോലെ സഞ്ജിവിനു വേണ്ടത്ര പിന്തുണയോ, അവസരങ്ങളോ നല്‍കാന്‍ ദ്രാവിഡും തയ്യാറായില്ല. 2024ലെ ടി20 ലോകകപ്പില്‍ ഒരു മാച്ചില്‍ പോലും അവസരം നല്‍കാതെ ബെഞ്ചില്‍ ഇരുത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം റോയല്‍സ് കോച്ചായി ദ്രാവിഡ് വന്ന ശേഷം ഇവര്‍ക്കിടയില്‍ വലിയ വിള്ളലുണ്ടായതായും പറയപ്പെടുന്നു. ദ്രാവിഡിന്റെ ചില തീരുമാനങ്ങളില്‍ സഞ്ജുവിനു എതിര്‍പ്പുണ്ടായിരുന്നതായാണ് വിവരം. ഒരു കളിക്കിടെ ഡഗൗട്ടില്‍ ടീമിനെ വിളിച്ച് ദ്രാവിഡ് സംസാരിക്കവെ സഞ്ജു ഇതില്‍ ചേരാതെ വഴി മാറിപ്പോയതും വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു.

അടുത്ത വര്‍ഷം സിഎസ്‌കെയുടെ മുഖ്യ കോച്ചായി ദ്രാവിഡ് വരികയാണെങ്കില്‍ അതു സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കിടയിലുണ്ട്.

Story first published: Saturday, May 23, 2026, 8:00 [IST]
Other articles published on May 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+