മെസ്സിയോ, റൊണാള്‍ഡോയോ? ആരാണ് ബെസ്റ്റ്... താനെങ്കില്‍ വോട്ട് ഈ താരത്തിനെന്ന് കോലി
ദില്ലി: അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി കഴിഞ്ഞ ദിവസം ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അവകാശിയായിരുന്നു. കരിയറില്‍ ആറാം തവണയാണ് അദ്ദേഹം ഫുട്‌ബോളിലെ കേമനുള്ള പരമോന്നത അവാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവുമധികം തവണ ഈ പുരസ്‌കാരം നേടിയ താരമെന്ന റെക്കോര്‍ഡിനും മെസ്സി അര്‍ഹനായിരുന്നു. തന്റെ മുഖ്യ എതിരാളിയും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടന്നായിരുന്നു മെസ്സിയുടെ നേട്ടം.
അതേസമയം, ഈ രണ്ടു പേരില്‍ തന്റെ ഫേവറിറ്റ് ആരാണെന്നും ഇതിനു കാരണമെന്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി.

റൊണാള്‍ഡോ ഫേവറിറ്റ്
മികച്ച ഫുട്‌ബോളറെ തിരഞ്ഞെടുക്കാന്‍ തനിക്കു അവസരം ലഭിക്കുകയാണെങ്കില്‍ റൊണാള്‍ഡോയ്ക്കായിരിക്കും തന്റെ വോട്ടെന്നു കോലി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
മെസ്സി വളരെ കേമന്‍ തന്നെയാണ്. ജന്‍മസിദ്ധമായി പ്രതിഭയുള്ള കളിക്കാരനാണ് മെസ്സി. അദ്ദേഹം മറ്റാരേക്കാളും പിറകില്ല. പക്ഷെ തന്റെ ഫേവറിറ്റ് റൊണാള്‍ഡോയാണെന്നും കോലി വിശദമാക്കി.

റൊണാള്‍ഡോയെ വ്യത്യസ്തനാക്കുന്നത്
മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസവും കോലി ചൂണ്ടിക്കാട്ടുന്നു. കളിയുടെ അഗാധമായ പാഷനാണ് റൊണാള്‍ഡോയെ മെസ്സിയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന എല്ലാവരും പ്രതിഭയുള്ളവര്‍ തന്നെയാണ്. പക്ഷെ റൊണാള്‍ഡോയെപ്പോലെ വിജയതൃഷ്ണയും അഗ്രസീവ് ശൈലിയും മറ്റാരിലും താന്‍ കണ്ടിട്ടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ബ്രസീലിയന്‍ റൊണാള്‍ഡോ
ബ്രസീലിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും തമ്മില്‍ താരതമ്യം ചെയ്ത് ആരാണ് ബെസ്റ്റെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടാണെന്നു കോലി പറഞ്ഞു. എങ്കിലും ക്രിസ്റ്റ്യാനോ തന്നെയാണ് കുറേക്കൂടി കംപ്ലീറ്റായ താരം. ഇടം കാല്‍ ഷോട്ട്, വലം കാല്‍ ഷോട്ട്, സ്പീഡ്, ഡ്രിബ്ലിങ് മിടുക്ക് ഇവയെല്ലാം നോക്കിയാല്‍ ക്രിസ്റ്റിയാനോ ശരിക്കും അദ്ഭുതപ്പെടുത്തുന്ന താരമാണ്. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയേക്കാള്‍ മികച്ചൊരു ഗോള്‍ സ്‌കോററെ താന്‍ കണ്ടിട്ടില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications