For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ ആദ്യ ഡബിള്‍ സെഞ്ച്വറി... സംശയം വേണ്ട, അത് ഹിറ്റ്മാന്‍ നേടും! പ്രവചിച്ച് ഹോഗ്

നിലവില്‍ ടി20യില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്

സിഡ്‌നി: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ മുന്നിലുള്ള ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ടി20യില്‍ ഒരു ബാറ്റ്‌സ്മാന്‍ ഡബിള്‍ സെഞ്ച്വറി നേടുകയാണെങ്കില്‍ അത് രോഹിത്തായിരിക്കുനെന്ന് ഹോഗ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനില്‍ മറുപടി പറയുകയായിരുന്നു ഹോഗ്. ടി20യില്‍ ആരായിരിക്കും ആദ്യമായി ഡബിള്‍ സെഞ്ച്വറിയടിക്കുകയെന്നതായിരുന്നു ഒരു ക്രിക്കറ്റ് പ്രേമിയുടെ ചോദ്യം.

roht

ഹോഗിന്റെ പ്രവചനം ശരിയാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കാരണം നിലവില്‍ ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. നാലു സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. കൂടാതെ ഏകദിനത്തിലും മറ്റൊരു ലോക റെക്കോര്‍ഡിന് അവകാശിയാണ് രോഹിത്. മൂന്നു ഡബിള്‍ സെഞ്ച്വറികളാണ് ഏകദിനത്തില്‍ ഹിറ്റ്മാന്‍ നേടിയിട്ടുള്ളത്. ടി20യില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് രണ്ടാംസ്ഥാനത്തുണ്ട്. 138.78 സ്‌ട്രൈക്ക് റേറ്റോടെ 32.62 ശരാശരിയില്‍ 2773 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സഹതാരവും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ് 21 റണ്‍സ് മുന്നിലായി രോഹിത്തിനു മുകളില്‍ തലപ്പത്ത് നില്‍ക്കുന്നത്. 2794 റണ്‍സാണ് കോലി നേടിയിട്ടുള്ളത്.

നിലവില്‍ ടി20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ്. 2018ല്‍ സിംബാബ്വെയ്‌ക്കെതിരേ നടന്ന ടി20 മല്‍സരത്തിലായിരുന്നു വെടിക്കെട്ട് പ്രകടനത്തിലൂടെ അദ്ദേഹം ചരിത്രം കുറിച്ചത്. അന്നു 76 പന്തില്‍ 172 റണ്‍സാണ് ഫിഞ്ച് വാരിക്കൂട്ടിയത്.

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഇപ്പോള്‍ രോഹിത്. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെയാണ് അദ്ദേഹത്തിന്റെ പേശിക്കു പരിക്കേറ്റത്. തുടര്‍ന്നു ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ നിന്നു രോഹിത് പിന്‍മാറിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരുന്ന (ഇപ്പോള്‍ മാറ്റി വയ്ക്കപ്പെട്ട) ഏകദിന പരമ്പരയ്ക്കുള്ള ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചുകൊണ്ടായിരിക്കും ക്രിക്കറ്റിലേക്കുള്ള ഹിറ്റ്മാന്റെ മടങ്ങിവരവ്. ഐപിഎല്ലിലെ നിലവിലെ ചാംപ്യന്മാര്‍ കൂടിയാണ് മുംബൈ. കഴിഞ്ഞ തവണ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയാണ് മുംബൈ തങ്ങളുടെ മൂന്നാം കിരീടം കൈക്കലാക്കിയത്.

Story first published: Monday, March 16, 2020, 15:58 [IST]
Other articles published on Mar 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+