Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി കോലിക്കും മുകളില്‍ ഹിറ്റ്മാന്‍... ടി20യില്‍ പുതിയ റെക്കോര്‍ഡ്, എലൈറ്റ് ക്ലബ്ബിലും അംഗം

ബേ ഓവല്‍: വിരാട് കോലിയുടെ അഭാവത്തില്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ചാമത്തെയും അനസാനത്തെയും ടി20യില്‍ ഇന്ത്യയെ നയിച്ച സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്കു റെക്കോര്‍ഡ്. കളിയില്‍ തന്റെ സ്ഥിരം പൊസിഷനില്‍ നിന്നു മാറി മൂന്നാമനായി ഇറങ്ങിയ ഹിറ്റ്മാന്‍ 60 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ഒടുവില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു.

rohit

പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചാണ് രോഹിത് ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ടി20യില്‍ ഏറ്റവുമധികം തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ തന്റെ പേരിലാക്കിയത്. ഈ മല്‍സരത്തിനു മുമ്പ് 24 തവണ ഫിഫ്റ്റിക്കു മുകളില്‍ നേടി കോലിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി. ന്യൂസിലാന്‍ഡിനെതിരേ കൂടുതല്‍ തവണ ഫിഫ്റ്റിക്കു മുകളില്‍ നേടിയ താരവും രോഹിത് തന്നെയാണ്. കരിയറില്‍ നാലു തവണയാണ് അദ്ദേഹം 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. രണ്ടു തവണ വീതം 50ന് മുകളില്‍ റണ്ണെടുത്ത കോലിയും ലോകേഷ് രാഹുലുമാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

അഞ്ചാം ടി20യില്‍ നേടിയ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14,000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിച്ച എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, സൗരവ് ഗാംഗുലി, എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് എലൈറ്റ് ക്ലബ്ബിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.

Story first published: Sunday, February 2, 2020, 15:42 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+