രോഹിത്തിന് അതു താങ്ങാനായില്ല! ഡ്രസിങ് റൂമില്‍ തല കുനിച്ചിരുന്നു- വെളിപ്പെടുത്തി ശാസ്ത്രി
ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവുമായി ഇംഗ്ലണ്ടില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ പരമ്പര കളിച്ചപ്പോള്‍ ടീമിനായി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമായിരുന്നു രോഹിത് ശര്‍മ. പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയായിരുന്നെങ്കില്‍ കോച്ച് രവി ശാസ്ത്രിയുമായിരുന്നു. അന്നു മാറ്റിവയ്ക്കപ്പെട്ട അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റായിരുന്നു അടുത്തിടെ നടന്നത്. കളിയില്‍ വമ്പന്‍ ജയം നേടിയ ഇംഗ്ലണ്ട് 2-2നു പരമ്പര സമനിലയാക്കുകയും ചെയ്തിരുന്നു.

പരിക്കു കാരണം അവസാന ടെസ്റ്റ് നഷ്ടാമായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ നാലു ടെസ്റ്റുകളില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്തത് രോഹിത്തായിരുന്നു. 368 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. ഓവലിലെ 127 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിദേശത്തു ടെസ്റ്റില്‍ രോഹിത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. അന്നു ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ 17 റണ്‍സ് മാത്രമകലെ രോഹിത്തിനു സെഞ്ച്വറി നഷ്ടമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി.

83 റണ്‍സെടുത്തു നില്‍ക്കെ അന്നു രോഹിത് ശര്‍മ പുറത്താവുകയായിരുന്നു. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. അര്‍ഹിച്ച സെഞ്ച്വറി നേടാനാവാതെ ക്രീസ് വിടേണ്ടി വന്നതില്‍ രോഹിത്തിനു കടുത്ത നിരാശയുണ്ടായിരുന്നതായി രവി ശാസ്ത്രി പറയുന്നു.
IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

അന്നു ഔട്ടായ ശേഷം ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയപ്പോള്‍ രോഹിത് വളരെയധികം നിരാശനായാണ് കാണപ്പെട്ടത്. ആരോടും ഒന്നും മിണ്ടാതെ അദ്ദേഹം മേശയ്ക്കു മുകളില്‍ കയറിയിരുന്നു. രോഹിത് സെഞ്ച്വറി അത്രയുമധികം ആഗ്രഹിച്ചിരുന്നു. ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടുകയെന്നത് ഏതൊരു താരത്തിനും പ്രത്യേക ഫീല്‍ തന്നെയാണ്. ലോര്‍ഡ്‌സില്‍ സെഞ്ച്വറി മിസ്സായെങ്കിലും ഓവലില്‍ രോഹിത് ഇതിന്റെ നിരാശ തീര്‍ത്തതായും ശാസ്ത്രി വിശദമാക്കി. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിച്ചിരുന്നു.

അടുത്ത ടെസ്റ്റുകളില്‍ ലഭിക്കുന്ന അവസരം പരമാവധി മുതലെടുക്കണമെന്ന് രോഹിത് ശര്‍മ ഉറപ്പ് വരുത്തിയിരുന്നതായും രവി ശാസ്ത്രി പറയുന്നു. ഹെഡിങ്‌ലേയിലെ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും പരാജയപ്പെട്ടപ്പോഴു രോഹിത് മോശമാക്കിയിരുന്നില്ല. രണ്ടാമിന്നിങ്‌സില്‍ 59 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.
IND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തം

ഓവലിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഇതിനു പ്രായശ്ചിത്തം ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ 83 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രോഹിത് 127 റണ്‍സോടെയാണ് കസറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications