Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയെ 'സോപ്പിടാന്‍' വൈസ് ക്യാപ്റ്റന്‍സി! ഭീഷണിയേറ്റു, ഹാര്‍ദിക്കിനെ ചതിച്ചത് രോഹിത്?

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഒരു സര്‍പ്രൈസ് തീരുമാനം സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. നിലവില്‍ ഏകദിനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി ജസ്പ്രീത് ബുംറയ്ക്കു ഈ റോള്‍ നല്‍കുമെന്നാണ് ടൈം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ അടുത്ത സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക്കാവുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഇത്തരമൊരു അപ്രതീക്ഷിത നീക്കം അണിയറയില്‍ നടക്കുന്നത്. ഏഷ്യാ കപ്പില്‍ മാത്രമല്ല അതിനു ശേഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും നായകന്‍ രോഹിത് ശര്‍മയുടെ അസിസ്ന്റായി ബുംറ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

HARDIK ROHIT

ഇതു സംഭവിക്കുകയാണെങ്കില്‍ ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ ഷോക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത നായകനായി ഹാര്‍ദിക്കിനേക്കാള്‍ ബുംറയോടാണ് തങ്ങള്‍ക്കു പ്രിയമെന്നായിരിക്കും ബിസിസിഐയുടെ ഈ നീക്കം സൂചിപ്പിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് ഹാര്‍ദിക്കിനുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി നയിച്ച ടി20 പരമ്പര കൈവിട്ടെങ്കിലും അതിനു മുമ്പുള്ള ദ്വിരാഷ്ട്ര പരമ്പരകളില്‍ അദ്ദേഹത്തിനു കീഴില്‍ ടീം മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷെ ഹാര്‍ദിക്കിന്റെ മനോഭാവവും ധാര്‍ഷ്ട്യവുമെല്ലാം പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇതു തന്നെയാവാം അദ്ദേഹത്തിനെ മാറ്റി ബുംറയെ കൊണ്ടുവരാനുള്ള നീക്കത്തിനു പിന്നിലെന്നാണ് വ്യക്തമാവുന്നത്.

ഹാര്‍ദിക്കിനെ മാറ്റി ബുംറയെ വൈസ് ക്യാപ്റ്റനാക്കാനുള്ള നീക്കത്തിനെതിരേ ആരാധകരുടെ ഭാഗത്തു നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അഹങ്കാരിയായ പാണ്ഡ്യയെ മാറ്റുന്നത് നല്ല തീരുമാനമാണെന്നു ഒരു വിഭാഗം പറയുമ്പോള്‍ ഹാര്‍ദിക് വഞ്ചിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇവയ്‌ക്കെല്ലാം പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

JASPRIT BUMRAH

നേരത്തേ കേട്ട അഭ്യൂഹങ്ങള്‍ ശരിതന്നെ. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിക്കായി രോഹിത് ശര്‍മയ്ക്കു പിന്നാലെ ജസ്പ്രീത് ബുംറയുണ്ട്. ക്യാപ്റ്റനാക്കിയില്ലെങ്കില്‍ ടീം വിടുമെന്നു നേരത്തേ ഭീഷണി മുഴക്കിയ പ്രധാന താരവും ബുംറയാണെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ബുംറയെ ടീമില്‍ സന്തോഷവാനാക്കി നിര്‍ത്താന്‍ രോഹിത്താണ് ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ ചരടുവലിക്കുന്നതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

ഹാര്‍ദിക് പാണ്ഡ്യ ശരിക്കും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ ക്യാപ്റ്റനായി കന്നി സീസണില്‍, അതും പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഹാര്‍ദിക്. കഴിഞ്ഞ സീസണില്‍ ജിടിയെ റണ്ണറപ്പാക്കുകയും ചെയ്തു.

ഇന്ത്യയെ വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു ശേഷിയുണ്ട്. പക്ഷെ ബുംറയ്ക്കു ക്യാപ്റ്റനെന്ന നിലയില്‍ എന്താണ് എടുത്തു കാണിക്കാനുള്ളത്. പരിക്കുകളുടെ തോഴനായ അദ്ദേഹത്തെ വൈസ് ക്യാപ്റ്റന്‍സിയിലേക്കു കൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും ആരാധകര്‍ വിലയിരുത്തി.

ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യന്‍ ടീമിലെ ഭാവി ഇനി എന്താവും? ബാറ്റിങിലും ബൗളിങിലും പഴയതു പോലെ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. നേതൃനിരയിലേക്കു ജസ്പ്രീത് ബുംറ വരികയാണെങ്കില്‍ ഒരുപക്ഷെ ഹാര്‍ദിക് ടീമിനു പുറത്താവാനും സാധ്യതയുണ്ട്. റിങ്കു സിങിനെപ്പോലെ മികച്ച ഫിനിഷര്‍മാര്‍ ഉയര്‍ന്നുവരുന്നതിനാല്‍ ഹാര്‍ദിക്കിനു ഇനി ടീമില്‍ സ്ഥാനമുറപ്പില്ലെന്നും ആരാധകര്‍ പറയുന്നു.

ജസ്പ്രീത് ബുംറയ്ക്കു വൈസ് ക്യാപ്റ്റന്‍സിയോ ? ഇതു അല്‍പ്പം ഓവറല്ലേ. അടുത്ത പരിക്കേറ്റ് വീണ്ടും ഇന്ത്യന്‍ ടീമിനു പുറത്താവുന്നതു വരെയാണോ ചുമതല നല്‍കാന്‍ പോവുന്നതെന്നും ആരാധകര്‍ പരിഹസിച്ചു.

Story first published: Sunday, August 20, 2023, 15:56 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+