For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കോലി, മൂന്നാമനായി സൂര്യ- ഇതു ഹോഗിന്റെ ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ ടീമില്‍ ഇടം പിടിച്ചില്ല

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനായി ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യയില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റ് കൊവിഡ് ഭീഷണിയെ തുടര്‍ന്നു യുഎഇയിലേക്കു മാറ്റുകയായിരുന്നു.

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളെയും തീരുമാനിച്ചു കഴിഞ്ഞു. ചില റോളുകളിലേക്കു മാത്രമാണ് ഇനി ഒഴിവുകള്‍ ബാക്കിയുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത നിശ്ചിത ഓവര്‍ പരമ്പരയോടെ ഇതു നികത്താനാവുമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.

 രോഹിത്- കോലി ഓപ്പണര്‍മാര്‍

രോഹിത്- കോലി ഓപ്പണര്‍മാര്‍


രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി നായകന്‍ വിരാട് കോലിയെയാണ് ഹോഗ് തിരഞ്ഞെടുത്തിരിക്കുന്നത്. ശിഖര്‍ ധവാനോടു ഞാന്‍ ചെയ്യുന്നത് കുറച്ചു കടന്നു പോയെന്നറിയാം. പക്ഷെ ഇന്ത്യക്കു മധ്യനിരയില്‍ കുറച്ച് അറ്റാക്കിങ് പ്ലെയേഴ്‌സിനെ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ കോലിയെ അവര്‍ മുന്‍നിരയിലേക്കു മാറ്റണമെന്നും ഹോഗ് വ്യക്തമാക്കി.

 സൂര്യ, രാഹുല്‍, റിഷഭ്

സൂര്യ, രാഹുല്‍, റിഷഭ്

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് തിരഞ്ഞെടുക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ ആളാണെങ്കിലുംസൂര്യയുടെ ബാറ്റിങിലെ വൈവിധ്യം മധ്യനിരയ്ക്കു കൂടുതല്‍ മൂര്‍ച്ചയേകും. നാലാം നമ്പറില്‍ ഏറ്റവും യോജിച്ചയാള്‍ കെഎല്‍ രാഹുലാണ്.
അഞ്ചാം നമ്പറിലേക്കു വരികയാണെങ്കില്‍ റിഷഭ് പന്തിനെയാണ് പരിഗണിക്കുന്നത്. ഏഴാം ഓവറില്‍ വിക്കറ്റ് വീഴുകയാണെങ്കില്‍ റിഷഭിനെ ഞാന്‍ നേരത്തേ അയക്കും. സ്പിന്‍ ബൗളിങിനെതിരേ ആധിപത്യം നേടിയെടുക്കുന്നതിനു വേണ്ടിയാണിത്.

 ഹാര്‍ദിക്, ജഡേജ

ഹാര്‍ദിക്, ജഡേജ

ഇലവനിലെ ഓള്‍റൗണ്ടര്‍മാരായി ഹോഗ് പരിഗണിച്ചത് ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ്. ആറാം നമ്പറില്‍ ഹാര്‍ദിക് കളിക്കും. തൊട്ടുപിന്നാലെ ജഡേജയും ഇറങ്ങുകയാവും ഉചിതം. വമ്പനടികളിലൂടെ മല്‍സരം ഫിനിഷ് ചെയ്യിക്കാന്‍ കെല്‍പ്പുള്ളവരാണ് ഈ രണ്ടു പേരെന്നും ഹോഗ് നിരീക്ഷിച്ചു.

ബൗളിങ് നിര

ബൗളിങ് നിര

ബൗളിങിലേക്കു വന്നാല്‍ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് ഇവരിലൊരാള്‍ക്കു മാത്രമാണ് സ്ഥാനം അര്‍ഹിക്കുന്നതെന്നും വരാനിരിക്കുന്ന ലങ്കന്‍ പര്യടനത്തിനു ശേഷം ഇതിനു ഉത്തരം ലഭിക്കുമെന്നും ഹോഗ് പറഞ്ഞു.
ലങ്കയില്‍ കുല്‍ദീപ് നന്നായി പെര്‍ഫോം ചെയ്യുകയാണങ്കില്‍ ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കൂടിയായ അദ്ദേഹത്തിനെ കളിപ്പിക്കാം. എന്നാല്‍ നിലവില്‍ ചഹലാണ് നമ്പര്‍ വണ്‍ സ്പിന്നര്‍. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ശര്‍ദ്ദുല്‍ ഠാക്കൂറിനെ മൂന്നു പേസര്‍മാരില്‍ ഒരാളാക്കാം. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് മറ്റു പേസര്‍മാരെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍

ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍

രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്/ യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.

Story first published: Sunday, July 11, 2021, 15:30 [IST]
Other articles published on Jul 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+