For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നാലാമങ്കത്തില്‍ കാത്തിരിക്കുന്ന റെക്കോര്‍ഡുകള്‍- രോഹിത് മുതല്‍ രാഹുല്‍ വരെ ലിസ്റ്റില്‍

പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നിട്ടുനില്‍ക്കുകയാണ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരം രാത്രി നടക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ മല്‍സരം. ജയത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിയും സംഘവും ആഗ്രഹിക്കുന്നില്ല. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിട്ടുനില്‍ക്കുന്നതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.

ആദ്യ മല്‍സരത്തിലും മൂന്നാമത്തെ കളിയിലും ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടി20യില്‍ വിജയം ഇന്ത്യക്കായിരുന്നു. പിന്നില്‍ നിന്ന ശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ജയത്തോടെ ഒപ്പമെത്തുകയെന്ന അഗ്നിപരീക്ഷയാണ് ഇന്ത്യക്കു മുന്നിലുള്ളത്. നാലാം ടി20യില്‍ അഞ്ചു റെക്കോര്‍ഡുകള്‍ ഇരുടീമുകളിലെയും ചില താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ആദ്യ രണ്ടു മല്‍സരങ്ങളിലും വിശ്രമമനുവദിക്കപ്പെട്ട വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍ കഴിഞ്ഞ മല്‍സരത്തിലൂടെ ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇന്നു 52 റണ്‍സെടുക്കാനായാല്‍ അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ ഹിറ്റ്മാന്‍ രണ്ടാംസ്ഥാനത്തേക്കു കയറും. നിലവില്‍ ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് 2839 റണ്‍സോടെ ലിസ്റ്റിലെ രണ്ടാമന്‍.

ഇയോന്‍ മോര്‍ഗന്‍

ഇയോന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ മൂന്നാം ടി20യില്‍ ഇറങ്ങിയതോടെ 100 ടി20 മല്‍സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. നാലാം ടി20യില്‍ മറ്റൊരു റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
41 റണ്‍സെടുക്കാനായാല്‍ ടി20യില്‍ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തേക്കുയരാന്‍ മോര്‍ഗനു കഴിയും. മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആരോണ്‍ ഫിഞ്ച് എന്നിവരെ അദ്ദേഹം മറികടന്നും. നിലവില്‍ 100 ടി20കളില്‍ നിന്നായി 2306 റണ്‍സാണ് മോര്‍ഗന്റെ അക്കൗണ്ടിലുള്ളത്.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ആദ്യ മൂന്നു ടി20കളിലും ഫ്‌ളോപ്പായ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ നാലാം ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഡെക്കായ അദ്ദേഹം ആദ്യ കളിയില്‍ ഒരു റണ്ണിനും ഔട്ടായിരുന്നു.
ഇന്നു73 റണ്‍സെടുക്കാനായാല്‍ ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ ലിസ്റ്റില്‍ സുരേഷ് റെയ്‌നയെ രാഹുല്‍ മറികടന്നും. റെയ്‌ന 1605ഉം രാഹുല്‍ 1542ഉം റണ്‍സെടുത്തിട്ടുണ്ട്.

ജാസണ്‍ റോയ്

ജാസണ്‍ റോയ്


ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ്ക്കു ടി20 ഫോര്‍മാറ്റില്‍ 1000 റണ്‍സ് തികയ്ക്കാന്‍ വെറും ആറു റണ്‍സ് മാത്രം മതി. നിലവില്‍ അഞ്ചു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരാണ് ടി20യില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
നായകന്‍ ഇയോന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍, അലെക്‌സ് ഹെയ്ല്‍സ്, കെവിന്‍ പീറ്റേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് എലൈറ്റ് ക്ലബ്ബിലുള്ള മറ്റു ഇംഗ്ലണ്ട് താരങ്ങള്‍. മൂന്നാം ടി20യിലായിരുന്നു ബട്‌ലര്‍ ഈ നേട്ടത്തിലെത്തിയത്.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ടി20യില്‍ നിലവില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളര്‍ സ്പിന്നറായ യുസ്വേന്ദ്ര ചഹലാണ്. ഇന്നു അഞ്ചു വിക്കറ്റുകളെടുക്കനായാല്‍ അഞ്ചു പേരെ പിന്നില്ലാക്കാന്‍ ചഹലിനു കഴിയും. നിലവില്‍ 62 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
അഞ്ചു വിക്കറ്റുകളെടുത്താല്‍ ഇമ്രാന്‍ താഹിര്‍ (63), ഡെയ്ല്‍ സ്റ്റെയ്ന്‍ (64), സ്റ്റുവര്‍ട്ട് ബ്രോഡ് (65), നുവാന്‍ കുലശേഖര (66), അജന്ത മെന്‍ഡിസ് (66) എന്നിവരെയെല്ലാം ചഹല്‍ പിന്നിലാക്കും.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഈ പരമ്പരയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി ബൗളിങ് പുനരാരംഭിച്ചിരുന്നു. ശസ്ത്രക്രിയക്കു ശേഷം താരം ബൗള്‍ ചെയ്തതും ഈ പരമ്പരയിലാണ്. പക്ഷെ കഴിഞ്ഞ മൂന്നു കളികളിലും വിക്കറ്റ് നേടാന്‍ ഹാര്‍ദിക്കിനായിരുന്നില്ല. ഇന്നു രണ്ടു വിക്കറ്റുകളെടുത്താല്‍ ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ചാമത്തെ ബൗളറായി താരം മാറും. കുല്‍ദീപ് യാദവും രവീന്ദ്ര ജഡജയുമാണ് ഇതോടെ പിന്നിലാവുക. നിലവില്‍ 46 ടി20കളില്‍ നിന്നും 38 വിക്കറ്റുകള്‍ ഹാര്‍ദിക് വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, March 18, 2021, 15:00 [IST]
Other articles published on Mar 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+