ഷോണ്‍ മാര്‍ഷിനെതിരെ സ്ലോ യോര്‍ക്കര്‍ എറിയാന്‍ പറഞ്ഞത് ആ താരം; വെളിപ്പെടുത്തി ബുംറ

മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ പന്തിനെക്കുറിച്ചാണ്. അതിമനോഹരമായ ഒരു സ്ലോ യോര്‍ക്കറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്ന കാഴ്ച അവിശ്വസനീയമായിരുന്നു. ബുംറയുടെ പന്തിനെ കമന്റേറ്റര്‍മാര്‍ പ്രശംസകൊണ്ട് മൂടുകയും ചെയ്തു.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ തോല്‍വിയിലേക്ക്; റണ്‍മല കഠിനം
മാര്‍ഷിനെതിരെ സ്ലോ യോര്‍ക്കറെറിയാന്‍ തന്നോട് പറഞ്ഞത് രോഹിത് ശര്‍മയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ബുംറ. മൂന്നാം ദിവസത്തെ കളിക്കുശേഷമായിരുന്നു ബുംറയുടെ പരാമര്‍ശം. ആദ്യ സെഷനില്‍ പന്തെറിയാന്‍ എത്തിയപ്പോള്‍ വിക്കറ്റ് സ്ലോ ആിരുന്നെന്ന് ബുംറ പറഞ്ഞു. ബൗളര്‍ക്ക് കാര്യമായ സഹായം ലഭിച്ചില്ല. ലഞ്ചിന് മുന്‍പ് അവസാനത്തെ പന്തെറിയുമ്പോള്‍ രോഹിത് സ്ലോ ബോളിന്റെ കാര്യം പറഞ്ഞത് ഓര്‍മയിലെത്തുകയും തുടര്‍ന്ന് പരീക്ഷിക്കുകയായിരുന്നെന്നും ബുംറ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബുംറയുടെ മികവില്‍ ഓസീസ് 151 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 33 റണ്‍സ് വിട്ടുകൊടുത്ത 6 വിക്കറ്റുകളാണ് ബുംറ പിഴുതത്. ഏകദിന ക്രിക്കറ്റില്‍ പരീക്ഷിച്ച് വിജയിച്ച യോര്‍ക്കറുകളാണ് ബുംറയ്ക്ക് മെല്‍ബണിലെ പിച്ചില്‍ തുണയായത്. ടെസ്റ്റില്‍ യോര്‍ക്കറുകള്‍ എറിയുടെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ബുംറയുടെ വിലയിരുത്തല്‍. യോര്‍ക്കറുകള്‍ എറിയാന്‍ വലിയ ശാരീരികാധ്വാനമുള്ളതാണ്. നീണ്ട സ്‌പെല്ലുകള്‍ക്കിടെ യോര്‍ക്കറുകള്‍ എറിയുക എളുപ്പമല്ലെന്നും ബുംറ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന പേര് ഇനി ബുംറയ്ക്കാണ്. അരങ്ങേറ്റ വര്‍ഷത്തില്‍ ആകെ ബുംറയ്ക്ക് 45 വിക്കറ്റുകളായി. 39 വര്‍ഷം പഴക്കുമുള്ള റെക്കോര്‍ഡ് ആണ് ബുറ തന്റെ പേരിലാക്കിയത്. അരങ്ങേറ്റ വര്‍ഷത്തില്‍ ആകെ ബുംറയ്ക്ക് 45 വിക്കറ്റുകളായി. ദിലീപ് ജോഷി 1979ല്‍ 40 വിക്കറ്റെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications