Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ തോല്‍വിയിലേക്ക്; റണ്‍മല കഠിനം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തോല്‍വിയിലേക്ക് നീങ്ങുന്നു. രണ്ടാം ഇന്നിങ്‌സില്‍ 660 റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിവസത്തെ കളി ശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാനായി 636 റണ്‍സ് കൂടി വേണം.
ധോണി വരുന്നു, പന്തേ നീ തീര്‍ന്നു!! വീട്ടിലെ കുട്ടികളെ നോക്കാന്‍ നില്‍ക്കാമോ? വീണ്ടും സ്ലെഡ്ജിങ്
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം കളി ആരംഭിച്ച ന്യൂസിലന്‍ഡ് 585 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ നാലു വിക്കറ്റുകള്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് വീഴ്ത്താനായത്. ന്യൂസിലന്‍ഡിനായി ടോം ലതാം(176), ഹെന്റി നിക്കോള്‍സ്(162) എന്നിവര്‍ സെഞ്ച്വറി നേടി. ജീത് റാവല്‍(74), കോളിന്‍ ഡി ഗ്രാന്‍ഡോമി (71), കെയ്ന്‍ വില്യംസണ്‍(48), റോസ് ടെയ്‌ലര്‍(40) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

jackleach

നേരത്തെ, ഒന്നാംദിനം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 104 റണ്‍സിലും അവസാനിച്ചു. ട്രെന്റ് ബോള്‍ട്ടിന്റെയും ടിം സൗത്തിയുടെയും ഉജ്വല ബൗളിങ്ങാണ് ശ്രീലങ്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. സൗത്തി മൂന്ന് വിക്കറ്റും ബോള്‍ട്ട് 6 വിക്കറ്റുകളും സ്വന്തമാക്കി. അതേസമയം, ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന് രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.
Story first published: Friday, December 28, 2018, 18:09 [IST]
Other articles published on Dec 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+