ധോണി വരുന്നു, പന്തേ നീ തീര്‍ന്നു!! വീട്ടിലെ കുട്ടികളെ നോക്കാന്‍ നില്‍ക്കാമോ? വീണ്ടും സ്ലെഡ്ജിങ്

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള പോര് കൊണ്ടും ശ്രദ്ധേയമാവുകയാണ്. ആദ്യ രണ്ടു ദിനവും ഇത്തരം ചില സംഭവങ്ങളുണ്ടായിരുന്നു. മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങിനിടെ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നാണ് സ്ലെഡ്ജിങിന് നേതൃത്വം നല്‍കിയത്.
ഇന്ത്യ ബാറ്റിങ് കതകര്‍ച്ച നേരിടവെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പലതും പറഞ്ഞ് പെയ്ന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൈക്ക് സ്റ്റംപിലൂടെയാണ് പെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ലോകമറിഞ്ഞത്. നേരത്തേ രോഹിത് ശര്‍മയെയും ഇത്തരത്തില്‍ പ്രകോപിപ്പിച്ച് ഔട്ടാക്കാന്‍ പെയ്ന്‍ ശ്രമം നടത്തിയിരുന്നു.

ഏകദിന ടീമില്‍ ഇല്ല
തങ്ങള്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും പന്ത് ഒഴിവാക്കപ്പെട്ടതിനെ കളിയാക്കിയായിരുന്നു പെയ്‌നിന്റെ വാക്കുകള്‍. പന്തിനു പകരം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയത്.
ഏകദിന ടീമില്‍ എംഎസ് എത്തിയത് അറിഞ്ഞോയെന്ന് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുന്ന ഫിഞ്ചിനോട് പെയ്ന്‍ ചോദിക്കുന്നത് മൈക്ക് സ്റ്റംപില്‍ കേള്‍ക്കാം. നമുക്ക് പന്തിനെ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സിലേക്കു കൊണ്ടുവരാമെന്നും പെയ്ന്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ബോളുകള്‍ ബ്ലോക്ക് ചെയ്തു കളിച്ചാല്‍ വേണ്ടെന്നായിരുന്നു പന്തിനെ പരിഹസിച്ച് ഫിഞ്ചിന്റെ മറുപടി.

കുട്ടികളെ നോക്കാല്‍ നില്‍ക്കാമോ?
ഓസ്‌ട്രേലിയയിലെ അവധിക്കാലം നീട്ടാമോ. ഹൊബാര്‍ട്ട് വളരെ മനോഹരമായ സ്ഥലമാണ്. നിനക്ക് ഞങ്ങള്‍ നല്ലൊരു അപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ചു തരാം. നിനക്കു എന്റെ വീട്ടില്‍ നിന്നു കുട്ടികളെ നോക്കാമോ? എന്നാല്‍ എനിക്കും ഭാര്യക്കും രാത്രി സിനിമയ്ക്കു പോവാമായിരുന്നുവെന്നും പെയ്ന്‍ പന്തിനോട് പറയുന്നത് മൈക്ക് സ്റ്റംപിലൂടെ കേള്‍ക്കാം. പക്ഷെ പെയ്‌നിന്റെ ഈ വാക്കുകളൊന്നും കേട്ടില്ലെന്ന തരത്തില്‍ തികച്ചും അക്ഷോഭ്യനായാണ് പന്ത് ബാറ്റ് ചെയ്ത് മൂന്നാം ദിനത്തിലെ കളി പൂര്‍ത്തിയാക്കിയത്.
വീഡിയോ കാണാം
മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്തിനെ പ്രകോപിപ്പിക്കാന്‍ ടിം പെയ്ന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ കാണാം.

രോഹിത്തിനോട് പറഞ്ഞത്
നേരത്തേ ഇതേ ടെസ്റ്റിനിടെ രോഹിത്തിനെയും സ്ലെഡ്ജിങിലൂടെ ഇത്തരത്തില്‍ പ്രകോപിപ്പിക്കാന്‍ പെയ്ന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പാളിപ്പോവുകയായിരുന്നു. ബാറ്റ് ചെയ്യുന്നതിനിടെയാണ് രോഹിത് ഇപ്പോള്‍ സിക്‌സറടിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് വെല്ലുവിളി ഏറ്റെടുക്കണമെന്നും പെയ്ന്‍ പറയുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍, മുംബൈ എന്നീ ടീമുകളിലൊന്നില്‍ ചേരണമെന്നാണ് ആഗ്രഹമെന്നും രോഹിത് സിക്‌സര്‍ അടിച്ചാല്‍ മുംബൈയില്‍ തന്നെ ചേരുമെന്നും പെയ്ന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ രോഹിത് ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റുമായി തിളങ്ങുകയും ചെയ്തിരുന്നു.
പെയ്ന്‍ ഈ ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ മുംബൈ തന്നെ വാങ്ങുമെന്നും ടീമിന്റെ നായകനായ രോഹിത് പിന്നീട് സ്ലെഡ്ജിങിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications