Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഹിറ്റ്മാന്‍ 2.0!- തടി കുറച്ച് 'ചുള്ളനായി' രോഹിത്തിന്റെ മാസ് തിരിച്ചുവരവ് ഉടന്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ മടങ്ങിവരവ് ഉടന്‍ ഉണ്ടാവുമെന്നു റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രത്തിലാണ് ഹിറ്റ്മാന്‍. ഓസ്‌ട്രേലിയക്കെതിരേ തുടങ്ങാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഓസീസിനെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നതാണ് രോഹിത്തിത്തിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള സൂചനകള്‍. ഡിസംബര്‍ 17നാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

പുത്തന്‍ ലുക്കില്‍ രോഹിത്

പുത്തന്‍ ലുക്കില്‍ രോഹിത്

ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനു മാത്രമല്ല തടി കുറച്ച് 'ചുള്ളനായി' കൂടുതല്‍ ചെറുപ്പമായി ടീമിലേക്കു മടങ്ങിയെത്താനാണ് രോഹിത്തിന്റെ ശ്രമം. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ രോഹിത്തിന്റെ തടിയെ പലരും ട്രോളിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസിനൊപ്പം തടി കുറയ്ക്കുന്നതിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തടിയുണ്ടെങ്കില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത് മുന്നില്‍ കണ്ടാണ് മെലിയുന്നതിനു വേണ്ടി താരം കഠിനാധ്വാനം ചെയ്യുന്നതെന്നുമാണ് വിവരം

11ന് ഫിറ്റ്‌നസ് ടെസ്റ്റ്

11ന് ഫിറ്റ്‌നസ് ടെസ്റ്റ്

11നു രോഹിത് ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവുന്നുണ്ട്. ഇതില്‍ വിജയിക്കുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഓസ്‌ട്രേലിയയിലെത്തി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. പിന്‍തുട ഞെരമ്പിനേറ്റ പരിക്കു കാരണമായിരുന്നു രോഹിത്തിന് ഓസീസ് പര്യടനത്തിലെ നിശ്ചിത ഓവര്‍ പരമ്പരകള്‍ നഷ്ടമായത്.
ഐപിഎല്‍ അവസാനിച്ചതിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയ രോഹിത് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കുള്ള പാതയിലാണ് അദ്ദേഹമെന്നും 11നുള്ള ഫിറ്റ്‌നസ് പരിശോധനയില്‍ വിജയിക്കുമെന്നത് ഉറപ്പാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

12നു ഓസ്‌ട്രേലിയയിലേക്കു പറക്കാനായാല്‍ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങളില്‍ രോഹിത്തിന് കളിക്കാനാവും. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്കു മടങ്ങുന്നതിനാല്‍ രോഹിത്തിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

ചിത്രങ്ങള്‍ പുറത്തുവിട്ട് രോഹിത്

ചിത്രങ്ങള്‍ പുറത്തുവിട്ട് രോഹിത്

ഇന്‍സ്റ്റഗ്രാം പേജിലൂടെ രോഹിത് കഴിഞ്ഞ ദിവസം കുറച്ചു ഫോട്ടോസ് പുറത്തു വിട്ടിരുന്നു. തടി കുറഞ്ഞ് കൂടൂതല്‍ ഊര്‍ജസ്വലാനായിട്ടാണ് അദ്ദേഹം ഈ ഫോട്ടോകളില്‍ കാണപ്പെട്ടത്. കഴിഞ്ഞ ഐപിഎല്ലില്‍ കണ്ടതിനേക്കാള്‍ മികച്ച ഫിറ്റ്‌നസും രോഹിത് നേടിയെടുത്തതായി ഇവ സൂചിപ്പിക്കുന്നു.
രോഹിത് സ്വന്തം ഫിറ്റ്‌നസ് നിലവാരത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വളരെ ബോധവാനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പരിക്കുകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ മികച്ച ഫിറ്റ്‌നസിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ് രോഹിത്. മുമ്പത്തേതിനേക്കാള്‍ ഭാരവും കുറച്ചിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Story first published: Monday, December 7, 2020, 11:53 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+