Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ഔട്ടായതിന് പിന്നിൽ അഫ്ഗാൻ ബൗളറുടെ ചതി? റൺഔട്ട് വിവാദം പുകയുന്നു! ​ഗില്ലിനെ പിന്തുണച്ച് മുൻ താരം

അഫ്ഗാനിസ്ഥാനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ രോഹിത് ശർമ്മ നിർഭാഗ്യകരമായ രീതിയിൽ റൺഔട്ടായ സംഭവത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പൂർണ്ണ പിന്തുണയുമായി മുൻ ചെന്നൈ സൂപ്പർ കിങ്സ് താരവും ഇന്ത്യൻ പേസറുമായ മോഹിത് ശർമ്മ. ധർമ്മശാലയിൽ നടന്ന മത്സരത്തിനിടെയുണ്ടായ വൻ ആശയക്കുഴപ്പത്തിന് കാരണം അഫ്ഗാൻ ബൗളർ അല്ലാ ഗസൻഫർ ഗില്ലിന്റെ വഴി തടസ്സപ്പെടുത്തിയതാണെന്നും, അതിനാൽ ഗില്ലിനെ മാത്രം ഇതിൽ കുറ്റം പറയാൻ കഴിയില്ലെന്നും മോഹിത് ശർമ്മ വ്യക്തമാക്കി.

ആ പഴയ ഗില്ലല്ല ഇത്, അവൻ കളി ജയിപ്പിക്കാൻ പഠിച്ചു കഴിഞ്ഞു! ​ഇന്ത്യൻ നായകനെ പുകഴ്ത്തി മുൻ താരം
മത്സരത്തിൽ തകർപ്പൻ തുടക്കമിട്ട രോഹിത്-ഗിൽ സഖ്യം 5.3 ഓവറിൽ 46 റൺസ് എടുത്തു നിൽക്കുമ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്. മിഡ്-ഓണിലേക്ക് പന്ത് തട്ടിയിട്ട് രോഹിത് ശർമ്മ പെട്ടെന്നൊരു സിംഗിളിനായി ഓടി. എന്നാൽ നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഗില്ലിന് പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ല. പന്തെറിഞ്ഞ ശേഷം ഫോളോ-ത്രൂവിലുണ്ടായിരുന്ന ബൗളർ അല്ലാ ഗസൻഫറുമായി ഗിൽ കൂട്ടിയിടിക്കുക കൂടി ചെയ്തതോടെ ഓട്ടം പൂർണ്ണമായി തടസ്സപ്പെട്ടു. പകുതിയിലേറെ ക്രീസ് പിന്നിട്ട രോഹിത് തിരികെ ഓടിയെത്താൻ ഡൈവ് ചെയ്തെങ്കിലും വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസ് അതിനോടകം ബെയിൽസ് തെറിപ്പിച്ചിരുന്നു.

shubhmangillandrohitsharma

"ആ റൺഔട്ട് പരിശോധിച്ചാൽ അത് രോഹിത്തിന്റെ കോളായിരുന്നു എന്ന് കാണാം. എന്നാൽ ഗില്ലും ഓടാൻ തുടങ്ങിയതായിരുന്നു. പക്ഷേ അപ്പോഴാണ് അല്ലാ ഗസൻഫർ അവന്റെ വഴിയിൽ തടസ്സമായി നിന്നത്. അതുകൊണ്ടാണ് ഗില്ലിന് മുന്നോട്ട് പോകാൻ കഴിയാതെ വന്നത്. രോഹിത് അപ്പോഴേക്കും പകുതിയിലധികം പിച്ചും പിന്നിട്ടിരുന്നു. ഇത് ആരുടെയും കൈകളിലല്ലാത്ത ഒരു പിഴവാണ്. ബൗളർ വഴിയിൽ തടസ്സമായില്ലായിരുന്നെങ്കിൽ ഗില്ലിന് ആ റൺ പൂർത്തിയാക്കാൻ കഴിയുമായിരുന്നു." മത്സരത്തിന് ശേഷം 'ക്രിക്ബസിനോട്' (Cricbuzz) സംസാരിക്കവെ മോഹിത് ശർമ്മ പറഞ്ഞു.

IND vs AFG: രോഹിത്തിന്റെ റണ്ണൗട്ട്, തെറ്റ് ഗില്ലിന്റേതോ? ഇതാണ് സത്യം!! വൈറലായി വീഡിയോ
അതേസമയം, റൺഔട്ടിന് ശേഷം രോഹിത് ശർമ്മ ദേഷ്യപ്പെട്ടിട്ടില്ലെന്നും റീപ്ലേ കണ്ട ശേഷം 'സാരമില്ല' എന്ന് പറഞ്ഞതായും മത്സരശേഷം മാൻ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങവെ ശുഭ്മൻ ഗിൽ വെളിപ്പെടുത്തി. 2024-ൽ മൊഹാലിയിൽ നടന്ന ടി20 മത്സരത്തിലും സമാനമായ രീതിയിൽ അഫ്ഗാനെതിരെ രോഹിത് റൺഔട്ടായിരുന്നു. ഈ വർഷം ഏകദിനത്തിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രോഹിത് 16 റൺസിനാണ് പുറത്തായത്. എന്നാൽ ഈ തകർച്ചയിൽ വീഴാതെ 66 പന്തിൽ പുറത്താകാതെ 84 റൺസ് നേടി ഗിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. അഫ്ഗാൻ താരം ഗുർബാസിന്റെ സെഞ്ചുറി പ്രകടനത്തെ അഭിനന്ദിച്ച ഗിൽ, മിഡിൽ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കളിയിലേക്ക് തിരിച്ചെത്തിയതാണ് വിജയത്തിന് കാരണമായതെന്നും കൂട്ടിച്ചേർത്തു. മത്സരത്തിന്റെ അവസാന ഓവറുകളിൽ അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ ഗിൽ സ്ട്രൈക്ക് കൈമാറിയപ്പോൾ, വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കെ.എൽ രാഹുൽ (19 പന്തിൽ 39*) ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഈ തകർപ്പൻ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ജൂൺ 17 ബുധനാഴ്ച ലഖ്‌നൗവിൽ വെച്ച് നടക്കും.

Story first published: Sunday, June 14, 2026, 9:11 [IST]
Other articles published on Jun 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+