Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത്തിന്റെ റണ്ണൗട്ട്, തെറ്റ് ഗില്ലിന്റേതോ? ഇതാണ് സത്യം!! വൈറലായി വീഡിയോ

ധരംശാല: അഫ്ഗാനിസ്താനുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്‌തെങ്കിലും രോഹിത് ശര്‍മയുടെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 16 ബോളില്‍ 16 റണ്‍സ് മാത്രമെടുത്താണ് ഹിറ്റ്മാന്‍ മടങ്ങിയത്. രണ്ടു ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

റാഷിദ് ഖാന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് മികച്ചൊരു സ്റ്റംപിങിലൂടെ ഹിറ്റ്മാനെ മടക്കിയത്. നോണ്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലുമായുള്ള തെറ്റിദ്ധാരണയാണ് രോഹിത്തിന്റെ പുറത്താവലിനു വഴിയൊരുക്കിയത്.

ROHIT RUNOUT

ഇതിന്റെ പേരില്‍ ഒരു വിഭാഗം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഗില്ലിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ ഗില്ലാനോ ഈ റണ്ണൗട്ടിന്റെ കാരണ്ക്കാരന്‍? അല്ലെങ്കില്‍ തെറ്റ് രോഹിത്തിന്റേതാണോ. ഇതിനു പിന്നിലെ സത്യമെന്താണെന്നു അറിയാം.

IND vs AFG: സഞ്ജുവെങ്കില്‍ ഇത്രയും അബദ്ധം കാണിക്കില്ല!! കീപ്പിങില്‍ ഇഷാന് ചീത്തവിളി

IND vs AFG: സഞ്ജുവെങ്കില്‍ ഇത്രയും അബദ്ധം കാണിക്കില്ല!! കീപ്പിങില്‍ ഇഷാന് ചീത്തവിളി

രോഹിത്തിന്റെ റണ്ണൗട്ട്

മഴയെ തുടര്‍ന്ന് 25 ഓവര്‍ വീതമായി വെട്ടിക്കുറച്ച മല്‍സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണിങ് പങ്കാളി രോഹിത് ശര്‍മയും ശ്രദ്ധയോടെയാണ് തുടങ്ങിയത്. ഈ ജോടി 50 പ്ലസ് കൂട്ടുകെട്ടിന് അരികെയെത്തി നില്‍ക്കവെയാണ് ടീം ടോട്ടല്‍ 46ല്‍ വച്ച് മല്‍സര ഗതിക്ക് വിപരീതമായുള്ള ഹിറ്റ്മാന്റെ പുറത്താവല്‍.

സ്പിന്നര്‍ അല്ലാ ഗസന്‍ഫര്‍ എറിഞ്ഞ ആറാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് അഞ്ചാം ഓവര്‍ ഇന്ത്യ അവസാനിപ്പിച്ചത്. 17 റണ്‍സോടെ ഗില്ലും 15 റണ്‍സുമായി രോഹിത്തുമായിരുന്നു ക്രീസില്‍.

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

ആറാം ഓവറിലെ ആദ്യ ബോളില്‍ ഗസന്‍ഫറിനെതിരേ രോഹിത്ത് സിംഗിളെടുത്തു. അടുത്ത ബോളില്‍ ഗില്ലിന്റെ ബൗണ്ടറി. കൗ കോര്‍ണറിലൂടെയാണ് ബോള്‍ അതിര്‍ത്തി കടന്നത്. അടുത്ത ബോളില്‍ ഗില്ലിന്റെ സിംഗിള്‍.

ROHIT RUNOUT

photocredit/Jiohotstar

നാലാം ബോളിലാണ് രോഹിത്തിന്റെ പുറത്താവല്‍. തന്റെ ഇടതു ഭാഗത്ത് മിഡ് വിക്കറ്റിലേക്കു ബോള്‍ പുഷ് ചെയ്ത രോഹിത്ത് സിംഗിളിനായി ശ്രമിക്കുകയായിരുന്നു. ആദ്യ ഈ കോളിനോടു പ്രതികരിച്ച ഗില്‍ ക്രീസിനു പുറത്തേക്കു വന്നെങ്കിലും ഫോളോ ത്രൂയ്ക്കു ശേഷം ഈ ബോളെടുക്കാന്‍ ഗസന്‍ഫര്‍ വലതു വശത്തേക്കു ഓടിയതോടെ ഗില്ലിന്റെ ഓട്ടം തടസ്സപ്പെട്ടു.

അഫ്ഗാനിസ്താനെതിരേ രോഹിത് ശര്‍മയുടെ റണ്ണൗട്ട്, വീഡിയോ കാണാം

ബൗളര്‍ മുന്നില്‍ വന്ന് മറഞ്ഞതു കാരണം തനിക്കു ഓടിയെത്താന്‍ കഴിയില്ലെന്നു ബോധ്യമായ ഉടന്‍ നോ റണ്‍, നോ റണ്‍, നോ റണ്‍ എന്ന് മൂന്നു വട്ടം അലറുന്നതും ദൃശ്യങ്ങളില്‍ കാണാം. അപ്പോഴേക്കും ക്രീസിന്റെ പകുതിയോളമെത്തിയ ശേഷം രോഹിത് തിരികെ ഓടി.

തുടര്‍ന്നു ക്രീസിലേക്കു ഡൈവ് ചെയ്‌തെങ്കിലും ഗുര്‍ബാസ് അപ്പോഴേക്കും സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു. ക്ഷുഭിതനായി കാണപ്പെട്ട രോഹിത് പിന്നീട് ഗില്ലിനെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് ഗ്രൗണ്ട് വിട്ടത്.

14ന് 'ഔട്ടായ' ഗുര്‍ബാസ് എടുത്തത് 102!! വില്ലനായത് രോഹിത്, അര്‍ഷ്ദീപ് ചെയ്തതിങ്ങനെ

14ന് 'ഔട്ടായ' ഗുര്‍ബാസ് എടുത്തത് 102!! വില്ലനായത് രോഹിത്, അര്‍ഷ്ദീപ് ചെയ്തതിങ്ങനെ

പക്ഷെ ഗില്‍ ഇവിടെ തെറ്റുകാരല്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം സിംഗിളെടുക്കാന്‍ അദ്ദേഹം തുനിഞ്ഞെങ്കിലും ഗസന്‍ഫര്‍ വഴിമുടക്കിയായി നിന്നതു കാരണം ഗില്ലിനു ഓടാന്‍ കഴിഞ്ഞില്ല.

എങ്കിലും റണ്ണില്ലെന്നു അദ്ദേഹം വിളിച്ചു പറഞ്ഞിട്ടും അതു കേള്‍ക്കാതെയാണ് രോഹിത് പകുതിയോളം വന്നത്. അല്‍പ്പം കൂടി നേരത്തേ ഗില്ലിന്റെ നോ റണ്ണെന്ന കോളിനോടു പ്രതികരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനു ഈ ദുരന്തവും സംഭവിക്കില്ലായിരുന്നു.

Story first published: Saturday, June 13, 2026, 23:24 [IST]
Other articles published on Jun 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+