എപ്പോള്‍ കളി നിര്‍ത്തും? രോഹിത് ശര്‍മ എല്ലാം തീരുമാനിച്ചു, അതിന് അപ്പുറം പോവില്ല, ഉറപ്പ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകവും വെടിക്കെട്ട് ഓപ്പണറമായ രോഹിത് ശര്‍മ വിരമിക്കലിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് എപ്പോള്‍ കളി നിര്‍ത്തുമെന്നതിനെക്കുറിച്ച് ഹിറ്റ്മാന്‍ മനസ്സ് തുറന്നത്.
40 വയസ്സിനുള്ളില്‍ താന്‍ ക്രിക്കറ്റിനോടു പൂര്‍ണമായും വിടപറയുമെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് ഹിറ്റ്മാനായിരുന്നു. ലോകകപ്പിലെ അഞ്ചു സെഞ്ച്വറികളുള്‍പ്പെടെ ആയിരുന്നു ഇത്.

38-39 വയസ്സ് വരെ മാത്രമേ തന്നെ ക്രിക്കറ്റില്‍ കാണാന്‍ സാധിക്കൂയെന്നു രോഹിത് വ്യക്തമാക്കി. അതില്‍ കൂടുതല്‍ എന്തായാലും താന്‍ മല്‍സരരംഗത്തുണ്ടാവില്ല. ക്രിക്കറ്റ് ജീവിതമാണണെങ്കില്‍ കുടുംബവും അതുപോലെ പ്രധാനമാണെന്നും രോഹിത് വാര്‍ണറോടു പറഞ്ഞു.
തന്റെ ഭാവി തീരുമാനിച്ചു കഴിഞ്ഞെങ്കിലും നിങ്ങള്‍ എപ്പോള്‍ വിരമിക്കുമെന്ന് അറിയില്ലെന്നു രോഹിത് തമാശയായി വാര്‍ണറോടു പറയുകയും ചെയ്തു.

കുടുംബത്തോടൊപ്പം സമയം ചെലവിടുകയെന്നത് ചില സമയങ്ങളില്‍ വളരെ പ്രധാനമാണെന്ന് രോഹിത് വ്യക്തമാക്കി. ഇന്ത്യയില്‍ ഇങ്ങനെയാണ്. വളര്‍ന്നു വരുമ്പോള്‍ ക്രിക്കറ്റാണ് ജീവിതമെന്നായിയിരിക്കും നമ്മള്‍ പറയുക. എന്നാല്‍ ക്രിക്കറ്റിനും അപ്പുറത്ത് ചിലതുണ്ട്. അതുകൊണ്ട് 38-39 വയസ്സ് മുമ്പ് ക്രിക്കറ്റ് മതിയാക്കണം. അതിനു ശേഷം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും 33കാരനായ രോഹിത് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി കളിക്കവെ താന്‍ നേടിയ ഹാട്രിക്കിനെക്കുറിച്ചും രോഹിത് വാര്‍ണറുമായി സംസാരിച്ചു. അന്നത്തെ ഹാട്രിക്കിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും അദ്ഭുതം തോന്നുന്നതായി ഹിറ്റ്മാന്‍ പറഞ്ഞു.
2009 മേയ് ആറിന് തന്റെ നിലവിലെ ടീമായ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു രോഹിത്തിന്റെ ഹാട്രിക്ക് നേട്ടമെന്നതാണ് രസകരമായ കാര്യം. ഡെക്കാനോടൊപ്പം ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനായിരുന്നു. കൂടുതല്‍ തവണ ഐപിഎല്‍ ട്രോഫിയേറ്റു വാങ്ങിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. നാലു തവണയാണ് മുംബൈയെ അദ്ദേഹം കിരീടത്തിലേക്കു നയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications