For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രണ്ടാമൂഴത്തില്‍ രോഹിത് ഉറച്ചുതന്നെ, ഇനി പുറത്തേക്കില്ല- അരങ്ങേറ്റത്തിന് ശേഷം ഇതാദ്യം

പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് രോഹിത്

അഹമ്മദാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള രണ്ടാമൂഴം ആഘോഷിക്കുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ. നേരത്തേ മധ്യനിര ബാറ്റ്‌സ്മാനായി ടെസ്റ്റില്‍ കളിച്ചെങ്കിലും അദ്ദേഹത്തിന് സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഓപ്പണറായുള്ള രണ്ടാം വരവില്‍ രോഹിത് ഉജ്ജ്വല പ്രകടനങ്ങളിലൂടെ തന്റെ കസേര ഉറപ്പാക്കിയിരിക്കുകയാണ്. ടെസ്റ്റ് ടീമില്‍ നിന്നും ഇനി പുറത്തുപോവാന്‍ തനിക്കു താല്‍പ്പര്യമില്ലെന്ന് അടിവരയിടുകയാണ് ഹിറ്റ്മാന്‍.

1

ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇറങ്ങിയതോടെ രോഹിത് തന്റെ തന്നെ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ്. ഇന്ത്യക്കായി അദ്ദേഹം കളിച്ച തുടര്‍ച്ചയായ ആറാമത്തെ ടെസ്റ്റായിരുന്നു ഇത്. 2013-14ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ശേഷം ഇതാദ്യമായാണ് രോഹിത് തുടരെ ആറു ടെസ്റ്റുകള്‍ കളിക്കുന്നത്.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന രണ്ടു ടെസ്റ്റുകളിലും കളിച്ച ശേഷമാണ് രോഹിത് ഇംഗ്ലണ്ടിനെതിരേ എല്ലാ മല്‍സരങ്ങളും പൂര്‍ത്തിയാക്കിയത്. പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്താന്‍ വൈകിയതു കാരണമാണ് ഓസീസ് പര്യടനത്തില്‍ രോഹിത്തിന് ആദ്യ രണ്ടു ടെസ്റ്റുകള്‍ നഷ്ടമായത്. രണ്ടാം ടെസ്റ്റിനു മുമ്പ് തന്നെ അദ്ദേഹം ഓസ്‌ട്രേലിയയിലെത്തി ടീമിനൊപ്പം ചേര്‍ന്നിരുന്നെങ്കിലും ക്വാറന്റീന്‍ നിബന്ധനകളെ തുടര്‍ന്ന് പ്ലെയിങ് ഇലവനിലെത്തുന്നത് വൈകുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ മികച്ച ബാറ്റിങാണ് രോഹിത് കാഴ്‌വയ്ക്കുന്നത്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. മൂന്നു ടെസ്റ്റുകളിലെ ആറു ഇന്നിങ്‌സുകളിലായി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 296 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. ചെന്നൈയില്‍ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു അദ്ദേഹം സെഞ്ച്വറിയുമായി മിന്നിയത്. 161 റണ്‍സ് രോഹിത് നേടിയിരുന്നു. കഴിഞ്ഞ പിങ്ക് ബോള്‍ ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ വിഷമിച്ചപ്പോള്‍ രോഹിത് 66 റണ്‍സോടെ ടോപ്‌സ്‌കോററായിരുന്നു.

അതേസമയം, നാലാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ടോസിനു ശേഷം ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ ജയത്തോടെ പരമ്പര കൈക്കലാക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യക്കു ഈ മല്‍സരത്തില്‍ സമനില മാത്രം മതി. എന്നാല്‍ ഇംഗ്ലണ്ടിനോടു തോല്‍ക്കകുയാണെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും.

Story first published: Thursday, March 4, 2021, 10:37 [IST]
Other articles published on Mar 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+