
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഹിറ്റ്മാന്റെ പട്ടികയിലെ ഒന്നാമന്‍. ചെറുപ്പക്കാലം മുതല്‍ക്കെ സച്ചിന്റെ കളി കണ്ടുകൊണ്ടാണ് വളര്‍ന്നത്. ഇക്കാരണത്താല്‍ സച്ചിനാണ് തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന് ഹിറ്റ്മാന്‍ വ്യക്തമാക്കി.
ഇന്ത്യയുടെ 'വന്‍മതില്‍' രാഹുല്‍ ദ്രാവിഡാണ് രോഹിത്തിന്റെ പട്ടികയിലെ രണ്ടാമത്തെ പ്രിയ താരം. 2002 -ലെ ഇംഗ്ലണ്ട് പരമ്പരയില്‍ സെഞ്ച്വറികള്‍ വാരിക്കൂട്ടിയ ദ്രാവിഡ് ഇപ്പോഴും മനസ്സില്‍ കുടിയിരിപ്പുണ്ടെന്ന് ഹിറ്റ്മാന്‍ അറിയിച്ചു.

ആ പരമ്പരയില്‍ എണ്ണിയാലൊടുങ്ങാത്ത മികച്ച നിരവധി ഷോട്ടുകള്‍ ദ്രാവിഡില്‍ നിന്നും കണ്ടെന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു. വെടിക്കെട്ടു വീരന്‍ വീരേന്ദര്‍ സെവാഗാണ് ഹിറ്റ്മാന്റെ മൂന്നാമത്തെ പ്രിയ ബാറ്റ്‌സ്മാന്‍. ഇന്നിങ്‌സുകളുടെ തുടക്കത്തില്‍ സെവാഗ് ബാറ്റു ചെയ്യുമ്പോള്‍ത്തന്നെ ബൗളര്‍മാരുടെ പകുതി ആത്മവിശ്വാസം കെട്ടുപോകും, രോഹിത് ചൂണ്ടിക്കാട്ടി. വിവിഎസ് ലക്ഷ്മണും സൗരവ് ഗാംഗുലിയുമാണ് പട്ടികയിലെ മറ്റു രണ്ടുപേര്‍.

ഇതേ സംഭാഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചും രോഹിത് പ്രവചിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മൂന്നു ഐസിസി ലോകകപ്പുകളില്‍ രണ്ടു തവണയെങ്കിലും ഇന്ത്യ കിരീടം ചൂടുമെന്നാണ് ഹിറ്റ്മാന്റെ പക്ഷം. ഇതിന് വേണ്ടി ടീം ഒന്നടങ്കം പ്രയത്‌നിക്കുമെന്നും രോഹിത് ശര്‍മ അറിയിച്ചു. ടീമിലെ താരങ്ങളെ പിന്തുണയ്ക്കാനാണ് മാനേജ്‌മെന്റ് പരമാവധി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച്, ആറ്, ഏഴ് നമ്പറുകളില്‍ ഇറങ്ങുന്ന താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും, രോഹിത് പറഞ്ഞു.
Most Read: സച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണം

ഇതേസമയം, നായകന്‍ വിരാട് കോലിക്ക് മേലും പരിശീലകന്‍ രവി ശാസ്ത്രിക്ക് മേലും ടീം സെലക്ഷന്‍ സമയത്ത് സമ്മര്‍ദ്ദമേറെയാണെന്നും രോഹിത് വെളിപ്പെടുത്തി. മികവേറിയ ഒട്ടനവധി താരങ്ങള്‍ ഊഴം കാത്ത് നില്‍ക്കുന്നതുതന്നെ കാരണം. നേരത്തെ, മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെക്കുറിച്ച് തനിക്ക് യാതൊരു വിവരമില്ലെന്നും രോഹിത് പറയുകയുണ്ടായി. ലോകകപ്പിന് ശേഷം ധോണിയെ കണ്ടിട്ടില്ലെന്ന് രോഹിത് ശര്‍മ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











