Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണം

lee

സിഡ്‌നി: ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് വിരാട് കോലി മറികടക്കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിലാണ് ലീ ഇതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്നു വിശേഷിപ്പിക്കപ്പെടുന്ന കോലി നിലവില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ താരവും ടെസ്റ്റിലെ രണ്ടാം റാങ്കുകാരനുമാണ്. അസാധാരണ വേഗത്തില്‍ റണ്‍സ് വാരിക്കൂട്ടുന്ന അദ്ദേഹം ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്തു കഴിഞ്ഞു. ഇവയില്‍ സച്ചിന്റെ പേരിലായിരുന്ന റെക്കോര്‍ഡുകളുമുള്‍പ്പെടുന്നു.

സെഞ്ച്വറികളില്‍ സെഞ്ച്വറി

സെഞ്ച്വറികളില്‍ സെഞ്ച്വറി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ചിട്ടുള്ള ഏക താരമെന്ന ലോക റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ കോലിയാവട്ടെ ഏകദിനത്തില്‍ 44ഉം ടെസ്റ്റില്‍ 29ഉം സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 29 സെഞ്ച്വറികളാണ് ഇനി കോലിക്കു വേണ്ടത്. സച്ചിന്റെ ഈ റെക്കോര്‍ഡ് തിരുത്താന്‍ കോലിക്കു സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ലീ അഭിപ്രായപ്പെട്ടു.

കോലിക്ക് സാധിക്കും

കോലിക്ക് സാധിക്കും

ആശ്ചര്യപ്പെടുത്തുന്ന നമ്പറുകളെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. ഏഴോ, എട്ടോ വര്‍ഷം ഇപ്പോഴത്തെ അതേ ഫോമില്‍ കളിക്കാന്‍ കഴിഞ്ഞാല്‍ കോലി തീര്‍ച്ചയായും സച്ചിനെ മറികടക്കുക തന്നെ ചെയ്യുമെന്നു ലീ ചൂണ്ടിക്കാട്ടി.
മൂന്നു കാര്യങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും കോലി സച്ചിനെ പിന്തള്ളാനുള്ള സാധ്യതകളെന്നു ലീ പറഞ്ഞു. പ്രതിഭയുടെ കാര്യം പറഞ്ഞാല്‍ കോലി തീര്‍ച്ചയായും പ്രതിഭാശാലി തന്നെയാണ്. അതുകൊണ്ട് ഇതേക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടതില്ല.
രണ്ടാമത്തെ കാര്യം ഫിറ്റ്‌നസാണ്. മൂന്നാമത്തേത് മാനസികമായ കരുത്താണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം മാനസികമായി കരുത്താര്‍ജിച്ചാല്‍ മാത്രമേ കോലിക്കു സച്ചിനെ പിന്നിലാക്കാന്‍ കഴിയൂ. വീട്ടില്‍ നിന്നും, ഭാര്യയില്‍ നിന്നും, കുട്ടികളായാല്‍ അവരില്‍ നിന്നുമൊക്കെ കോലിക്കു പിരിഞ്ഞുനില്‍ക്കേണ്ടി വരും. ഈ വിഷമകരമായ സാഹചര്യങ്ങളെയൊക്കെ മറികടക്കണമെങ്കില്‍ മനസ്സിന് ദൃഡത ഉണ്ടായേ തീരൂവെന്നും ലീ വിശദമാക്കി.

സച്ചിന്‍ ദൈവമാണ്

സച്ചിന്‍ ദൈവമാണ്

മൂന്നു കാര്യങ്ങളെ ആശ്രയിച്ചാവും കോലിയുടെ ഭാവിയെന്നു പറയുമ്പോഴും സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്നത് എളുപ്പമല്ലെന്നു ലീ അഭിപ്രായപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ആര്‍ക്കെങ്കിലും തകര്‍ക്കാനാവുമോയെന്ന് നിങ്ങള്‍ക്കു എങ്ങനെ പറയാന്‍ സാധിക്കും. അദ്ദേഹം ദൈവതുല്യനാണ്.ദൈവത്തെ ആരെങ്കിലും മറികടക്കുമെന്ന് കരുതുന്നുണ്ടോ? നമുക്ക് കാത്തിരുന്നു തന്നെ കാണാമെന്നും ലീ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 25, 2020, 12:10 [IST]
Other articles published on Apr 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+