Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗുപ്റ്റില്‍ വഴിമാറി, ഇനി ഹിറ്റ്മാന്‍ രണ്ടാമന്‍!- മുന്നില്‍ കോലി മാത്രം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലെ ഉജ്ജ്വല ഇന്നിങ്‌സോടെ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. വെറും 34 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു കൂറ്റന്‍ സിക്‌സറുമടക്കം 64 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാന്‍ മടങ്ങിയത്. ഇതോടെ ടി20യിലെ റണ്‍വേട്ടക്കാരില്‍ വീണ്ടും രണ്ടാമനായിരിക്കുകയാണ് അദ്ദേഹം. ഇനി നായകന്‍ വിരാട് കോലി മാത്രമേ രോഹിത്തിനു മുന്നിലുള്ളൂ.

1

ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പിന്തള്ളിയാണ് രോഹിത് അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായത്. ഈ നേട്ടത്തിലെത്താന്‍ 40 റണ്‍സായിരുന്നു അദ്ദേഹത്തിന് ഈ കളിയില്‍ വേണ്ടിയിരുന്നത്. 2839 റണ്‍സോടെയായിരുന്നു നേരത്തേ ഗുപ്റ്റില്‍ രണ്ടാംസ്ഥാനുണ്ടായിരുന്നത്. ഇതാണ് രോഹിത് തിരുത്തിയത്. ഇപ്പോള്‍ 111 ടി20കളില്‍ നിന്നും 2864 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. നാലു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കോലിയാണ് നിലവില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ളത്. 3098* റണ്‍സ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ടി20യില്‍ 3000ന് മുകളില്‍ നേടിയിട്ടുള്ള ഏക താരവും ഇന്ത്യന്‍ നായകനാണ്.

ടി20യില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലുണ്ട്. ആദ്യം ബാറ്റ് ചെയ്ത ശേഷം കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടുള്ള താരം ഹിറ്റ്മാനാണ്. 16 തവണയാണ് അദ്ദേഹം ഈ നേട്ടം കുറിച്ചിട്ടുള്ളത്. ഇന്ത്യയുടെ മറ്റൊരു താരവും ആദ്യ ആറില്‍പ്പോലുമില്ല. പാകിസ്താന്റെ മുഹമ്മദ് ഹഫീസ് (11), ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (10), ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസി (10), പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (10), ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (10) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

2

അഞ്ചാം ടി20യില്‍ അഞ്ചു സിക്‌സറുകള്‍രോഹിത് പറത്തിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരേ ടി20യില്‍ രണ്ടു തവണ അഞ്ചു സിക്‌സറുകള്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ഇതിനു മുമ്പ് 2018ലായിരുന്നു രോഹിത് ഇംഗ്ലണ്ടിനെതിരേ അഞ്ചു സിക്‌സറുകള്‍ നേടിയത്. ടി20യില്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ സിക്‌സറുകള്‍ പായിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ യുവരാജ് സിങാണ് (ഏഴു സിക്‌സര്‍) തലപ്പത്ത്. സുരേഷ് റെയ്‌ന, കെഎല്‍ രാഹുല്‍, രോഹിത് എന്നിവര്‍ അഞ്ചു വീതം സിക്‌സറുകളുമായി തൊട്ടു താഴെ നില്‍ക്കുന്നു.

Story first published: Saturday, March 20, 2021, 20:24 [IST]
Other articles published on Mar 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+