വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ് ടി20: കോലിയുടെ കസേര തെറിച്ചു... ഇനി ആ റെക്കോര്‍ഡ് ഹിറ്റ്മാന് സ്വന്തം

ടി20യില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരനായി കോലി

ദില്ലി: ഹിറ്റ്മാന്റെ ആരാധകരുടെ പ്രതീക്ഷ തെറ്റിയില്ല. ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടി20യില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ റെക്കോര്‍ഡ് കൈക്കലാക്കി. പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട സ്ഥിരം നായകന്‍ വിരാട് കോലിയുടെ കസേരയാണ് ഇതോടെ തെറിച്ചത്. ടി20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലിയില്‍ നിന്നു ഹിറ്റ്മാന്‍ പിടിച്ചെടുത്തത്. കളിയില്‍ ഒമ്പത് റണ്‍സിനു പുറത്തായെങ്കിലും റണ്‍വേട്ടയില്‍ തലപ്പത്തെത്താന്‍ അദ്ദേഹത്തിന് അതു മതിയായിരുന്നു.

koh rooh

ഈ മല്‍സരത്തില്‍ ഇറങ്ങും മുമ്പ് കോലിയിലേക്കാള്‍ എഴു റണ്‍സിനു മാത്രം പിറകിലായിരുന്നു രോഹിത്. ബംഗ്ലാദേശിനെതിരേ ആദ്യ ഓവറില്‍ തന്നെ രണ്ടു ബൗണ്ടറികള്‍ നേടി രോഹിത് കോലിയെ റണ്‍വേട്ടക്കാരുടെ തലപ്പത്തു നിന്നു താഴേക്കു ഇറക്കുകയായിരുന്നു. 91 ഇന്നിങ്‌സുകളില്‍ നിന്നും 2452 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ സമ്പാദ്യം. 67 ഇന്നിങ്‌സുകളില്‍ നിന്നും 2450 റണ്‍സോടെയാണ് കോലി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

ദില്ലി ടി20യില്‍ മറ്റൊരു നേട്ടത്തിന് കൂടി രോഹിത് അവകാശിയായിരുന്നു. ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ടി20കളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പേരിലായിരുന്ന 98 ടി20കളെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു. പാകിസ്താന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീഡിയുടെ നേട്ടത്തിനൊപ്പവും രോഹിത് എത്തി. 111 ടി20കളില്‍ കളിച്ച പാകിസ്താന്റെ മുന്‍ നായകന്‍ ഷുഐബ് മാലിക്കിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്.

Story first published: Sunday, November 3, 2019, 21:39 [IST]
Other articles published on Nov 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X