വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

താരതമ്യം വീരേന്ദര്‍ സെവാഗുമായി, രോഹിത് ശര്‍മ്മയ്ക്ക് വിയോജിപ്പ്

ദില്ലി: ടെസ്റ്റില്‍ ആര് ഓപ്പണ്‍ ചെയ്യുമെന്ന ചോദ്യം ഇനി ഉയരില്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ എന്നപോലെ ടെസ്റ്റിലും ടീമിന് മികച്ച തുടക്കം നല്‍കാന്‍ പ്രാപ്തനാണെന്ന് രോഹിത് ശര്‍മ്മ തുടരെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ഫ്രീഡം ടെസ്റ്റ് പരമ്പരയില്‍ 529 റണ്‍സാണ് ഓപ്പണര്‍ റോളില്‍ ഇറങ്ങിയ രോഹിത് ശര്‍മ്മ കുറിച്ചത്. ബാറ്റിങ് ശരാശരി 132.25. പരമ്പരയില്‍ മൂന്നു സെഞ്ചുറികളും താരം കണ്ടെത്തുകയുണ്ടായി. ഇതിലൊന്ന് ഇരട്ട സെഞ്ചുറിയാണെന്നതും ശ്രദ്ധേയം.

സ്ഫോടകാത്മകമായ ബാറ്റിങ്

എന്തായാലും ടെസ്റ്റിലും അനായാസം റണ്‍സ് അടിക്കുന്ന രോഹിത്തിനെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായാണ് ആരാധകര്‍ ഉപമിക്കുന്നത്.കാരണം ടെസ്റ്റില്‍ ബൗണ്ടറിയും സിക്‌സും പായിക്കാന്‍ യാതൊരു പിശുക്കും രോഹിത് കാട്ടുന്നില്ല. കഴിഞ്ഞ പരമ്പരയില്‍ 19 സിക്‌സുകളും 62 ബൗണ്ടറികളുമാണ് ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും ഉതിര്‍ന്നത്. രോഹിത്തിന്റെ കളി കാണുമ്പോള്‍ ആരാധകര്‍ പറയുന്നു, ഒരുകാലത്ത് വീരേന്ദര്‍ കാഴ്ച്ചവെച്ച അതേ സ്‌ഫോടാകാത്മകമായ ബാറ്റിങ്.

സെവാഗുമായുള്ള താരതമ്യത്തിൽ വിയോജിപ്പ്

എന്നാല്‍ സെവാഗുമായി തന്നെ താരതമ്യം ചെയ്യുന്നതില്‍ രോഹിത് ശര്‍മ്മയ്ക്ക് എതിരഭിപ്രായമുണ്ട്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇക്കാര്യം പങ്കുവെയ്ക്കുകയും ചെയ്തു.

'സെവാഗും ഞാനും ബാറ്റു ചെയ്യുന്നത് ഒരുപോലെയാണെന്നത് കേവലം ജനങ്ങളുടെ കാഴ്ച്ചപ്പാടു മാത്രമാണ്. സെവാഗ് എന്നും സെവാഗായിരിക്കും. വീരേന്ദര്‍ സെവാഗിനൊപ്പമെത്താന്‍ ഞാനായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സമര്‍പ്പണങ്ങള്‍ അതുല്യമാണ്. ഇതേസമയം, സെവാഗിനെ പോലെ കളിക്കുകയല്ല എന്റെ ലക്ഷ്യം. ടീം പ്രതീക്ഷിക്കുന്ന പ്രകാരം ബാറ്റു ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനം. ടീമിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതില്‍പ്പരം സന്തോഷം മറ്റൊന്നില്ല' — രോഹിത് ശര്‍മ്മ വ്യക്തമാക്കി.

സമാനതകൾ

'പറഞ്ഞുവരുമ്പോള്‍ സെവാഗിന്റെയും എന്റെയും സാഹചര്യത്തില്‍ സമാനതകളുണ്ട്. ആഗ്രഹിച്ച പ്രകാരമാണ് അദ്ദേഹം ടെസ്റ്റ് കളിച്ചത്. സെവാഗില്‍ നിന്നും ടീം പ്രതീക്ഷിച്ചതും സ്വതസിദ്ധമായ ബാറ്റിങ് പ്രകടനംതന്നെ. നിലവില്‍ സ്വന്തം ശൈലിയില്‍ ക്രീസില്‍ ബാറ്റു ചെയ്യാനാണ് ടീം ഇന്ത്യയും എന്നോട് ആവശ്യപ്പെടുന്നത്. ഈ ഉദ്യമത്തില്‍ വിജയിച്ചാല്‍ ടീമിലെ ഒരുപിടി ആശങ്കകള്‍ക്ക് ഞാന്‍ പരിഹാരമാവും', രോഹിത് പറഞ്ഞു.

ഉനദ്ഘട്ടിന്റെ പുറത്താവലില്‍ ഊറിച്ചിരിച്ച് ക്രിക്കറ്റ് ലോകം — വീഡിയോ

ഓപ്പണർ റോൾ

നീണ്ട കാലങ്ങള്‍ക്ക് ശേഷമാണ് രോഹിത് ശര്‍മ്മയ്ക്ക് ടെസ്റ്റില്‍ ഓപ്പണര്‍ ചുമതല ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുന്‍പുവരെ ടെസ്റ്റില്‍ മധ്യനിരയിലാണ് താരം ഇറങ്ങിയിരുന്നതും. എന്നാല്‍ കെഎല്‍ രാഹുല്‍ പുറത്തായതോടെ പുതിയ ഓപ്പണറുടെ അന്വേഷണത്തിലായി ടീം ഇന്ത്യ. തുടര്‍ന്ന് രോഹിത് ശര്‍മ്മയെ ഓപ്പണറായി പരീക്ഷിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്തായാലും തീരുമാനം തെറ്റിയില്ല.

ഓപ്പണറാവുമെന്ന് ഉൾവിളി

ഓപ്പണര്‍ റോളില്‍ തന്നെ ഇറക്കുന്നതിനെ കുറിച്ച് മാനേജ്‌മെന്റ് ചര്‍ച്ച തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായെന്നു രോഹിത് പറയുന്നു. പക്ഷെ ടീം ഘടന ദൃഢമായതുകൊണ്ട് മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സെലക്ടര്‍മാര്‍ മുതിര്‍ന്നില്ല. ഇപ്പോള്‍ അവസരം കൈവന്നിരിക്കുകയാണ്. എന്നെങ്കിലും ഒരുനാള്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാവുമെന്ന ഉള്‍വിളി തനിക്കുണ്ടായിരുന്നതായി രോഹിത് ശര്‍മ്മ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കോലിയും മണ്‍റോയും മാത്രമല്ല, എലൈറ്റ് ക്ലബ്ബില്‍ ഇനി വാര്‍ണറും... ഹാട്രിക് ഫിഫ്റ്റി, അതും നോട്ടൗട്ട്!

ഡേ/നൈറ്റ് ടെസ്റ്റിൽ പ്രതീക്ഷ

നിലവില്‍ ടീം ഇന്ത്യയുടെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റില്‍ ഉറ്റുനോക്കുകയാണ് താരം. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെയാണ് ടീമിന്റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ്. 2016 ദുലിപ് ട്രോഫിയില്‍ പിങ്ക് ബോള്‍ കൊണ്ടു കളിച്ച പരിചയം രോഹിത് ശര്‍മ്മയ്ക്കുണ്ട്. അന്ന് മധ്യനിരയിലാണ് താരം ഇറങ്ങിയത്. എന്തായാലും ഡേ/നൈറ്റ് ടെസ്റ്റിലും ഇന്ത്യ മികവു പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മ്മ.

Story first published: Saturday, November 2, 2019, 13:14 [IST]
Other articles published on Nov 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X