കോലിയും മണ്‍റോയും മാത്രമല്ല, എലൈറ്റ് ക്ലബ്ബില്‍ ഇനി വാര്‍ണറും... ഹാട്രിക് ഫിഫ്റ്റി, അതും നോട്ടൗട്ട്!
സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ മാന്‍ ഡേവിഡ് വാര്‍ണര്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്. ലങ്കയെ ഓസീസ് 3-0ന് തൂത്തുവാരിയ പരമ്പരയില്‍ എല്ലാ കളികളിലും വാര്‍ണര്‍ ഷോ കണ്ടിരുന്നു. പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയായിരുന്നു.
ആഷസ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ നേരിട്ട വാര്‍ണറുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ കണ്ടത്. അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഓസീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വാര്‍ണറുടെ പ്രകടനം.

കോലിയുടെ നേട്ടത്തിനൊപ്പം
രണ്ടു ടീമുകള്‍ മാറ്റുരച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഹാട്രിക്ക് ഫിഫ്റ്റികള്‍ നേടിയ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് വാര്‍ണര്‍ എത്തിയത്. 100*, 60*, 57* എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മൂന്നു മല്‍സരങ്ങളിലും ലങ്കയ്ക്കു വാര്‍ണറെ പുറത്താക്കാനായില്ല എന്നതാണ് മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യമായി ഈ റെക്കോര്‍ഡിന് അവകാശിയായത്. 2015-16ല്‍ ഓസ്‌ട്രേലിയക്കെതിരേതായിരുന്നു കോലിയുടെ (90*, 59*, 50) ഹാട്രിക്ക് ഫിഫ്റ്റികള്‍. പിന്നീട് 2017-18 സീസണില്‍ വിന്‍ഡീസിനെതിരേ ന്യൂസിസാന്‍ഡ് താരം കോളിന്‍ മണ്‍റോയും (53, 66, 104) ഈ റെക്കോര്‍ഡിനൊപ്പമെത്തി.

ഡെയ്ഞ്ചര്‍മാന്‍
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് വാര്‍ണര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നീട് വാര്‍ണര്‍ക്കു കടിഞ്ഞാണിടുക ബൗളര്‍മാര്‍ക്കു കനത്ത വെല്ലുവിളിയായി മാറും.
ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികച്ചിട്ടുള്ള ഏക ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് അദ്ദേഹം. ദേശീയ ടീമിനു വേണ്ടി മാത്രമല്ല ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ഫ്രാഞ്ചൈസി ലീഗുകളിലും തകര്‍പ്പന്‍ പ്രകടനം വാര്‍ണര്‍ കാഴ്ചവച്ചിട്ടുണ്ട്.

വിലക്കിനു ശേഷം തിരിച്ചുവരവ്
പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ശേഷം വാര്‍ണര്‍ കളിച്ച ആദ്യത്തെ ടി20 പരമ്പര കൂടിയായിരുന്നു ലങ്കയ്‌ക്കെതിരേയുള്ളത്. ഓസീസിനെ സംബന്ധിച്ചിടത്തോളം താന്‍ എത്രത്തോളം നിര്‍ണായകമാണെന്ന ഈ പരമ്പരയില്‍ അദ്ദേഹം അടിവരയിടുകയും ചെയ്തു.
മൂന്നു ടി20കളില്‍ നിന്നും 217 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്. മാന്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി ഞായറാഴ്ച പാകിസ്താനെതിരേ ആരംഭിക്കുന്ന അടുത്ത മൂന്നു കളികളുടെ ടി20 പരമ്പരയിലും ഫോം തുടരാന്‍ തയ്യാറെടുക്കുകയാണ് വാര്‍ണര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications