വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉനദ്ഘട്ടിന്റെ പുറത്താവലില്‍ ഊറിച്ചിരിച്ച് ക്രിക്കറ്റ് ലോകം — വീഡിയോ

Jaidev Unadkar Got Run Out Hilariously | Oneindia Malayalam

റാഞ്ചി: ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ പലവിധം പുറത്താവുന്നത് ആരാധകര്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയോധര്‍ ട്രോഫിക്കിടെ ക്രീസില്‍ കയറാന്‍ മറന്നുപോയ ജയദേവ് ഉനദ്ഘട്ടാണ് ഈ സംഭവ പരമ്പരയിലെ ഏറ്റവുമൊടുവിലത്തെ ഉദ്ദാഹരണം. രംഗം ഇന്ത്യ എ - ഇന്ത്യ ബി മത്സരം. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ബി ഉയര്‍ത്തിയ 302 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശുകയായിരുന്നു ഇന്ത്യ എ.

ഉനദ്ഘട്ടിന്റെ പുറത്താവൽ

പക്ഷെ മറുപടി ബാറ്റിങ്ങിനിടെ ഒരു ഘട്ടത്തില്‍പോലും ജയിക്കാനുള്ള വാശി ഇന്ത്യ എ പുറത്തെടുത്തില്ല.ഇതിനിടയിലാണ് 'കൂനിന്മേല്‍ കുരുവെന്ന' കണക്കെ ഉനദ്ഘട്ടിന്റെ പുറത്താവല്‍. സംഭവം 43 ആം ഓവറിലാണ്. ഇന്ത്യ എ ടീം കളി കൈവിട്ടു നില്‍ക്കുന്ന സമയം. ഏഴിന് 176 റണ്‍സെന്ന നിലയിലാണ് ഇന്ത്യ എ. ക്രീസില്‍ ഉനദ്ഘട്ടും. 50 ഓവര്‍ തികച്ചു നില്‍ക്കണമെന്ന പിടിവാശി മാത്രമേ ഈ സന്ദര്‍ഭത്തില്‍ ഉനദ്ഘട്ട് പുറത്തുകാണിച്ചുള്ളൂ.

ഇന്ത്യ vs ബംഗ്ലാദേശ്: കടുകളെ പിടിക്കാന്‍ ഹിറ്റ്മാനും കൂട്ടരും.. ഇന്ത്യക്കു വെല്ലുവിളി ഒന്നല്ല, 2!!

ഉനദ്ഘട്ടിന്റെ ഷോട്ട്

വന്ന പന്തുകളെയെല്ലാം വളരെ മാന്യതയോടെ അദ്ദേഹം തഴുകിവിട്ടു. പക്ഷെ ഏഴാമത്തെ പന്തില്‍ ഉനദ്ഘട്ട് വീണു. വിക്കറ്റു കളഞ്ഞെന്നതു പറയുന്നതാവും കൂടുതല്‍ ശരി. ഷഹബാസ് നദീമിനെ ക്രീസില്‍ നിന്നും രണ്ടു ചുവടിറങ്ങി അടിക്കുകയായിരുന്നു ഉനദ്ഘട്ട്. കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ഉദ്ദേശിച്ച പോലെ കവറിലേക്കുതന്നെ പന്തു പാഞ്ഞു.

ക്രീസിൽ കയറിയില്ല

ഷോട്ട് ആസ്വദിച്ച് നിന്ന ഉനദ്ഘട്ട് പക്ഷെ ഒരു കാര്യം മറന്നു --- ക്രീസില്‍ തിരിച്ചുകയറാന്‍. കവറില്‍ ഫീല്‍ഡു ചെയ്ത കേദാര്‍ ജാദവാകട്ടെ ബാറ്റ്‌സ്മാന്‍ ക്രീസിന് വെളിയില്‍ നിന്ന് സ്വപ്‌നം കാണുന്ന കാര്യം ശ്രദ്ധിച്ചുതാനും. നിമിഷം വൈകിയില്ല ജാദവ് വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് പന്തെറിഞ്ഞുകൊടുക്കാന്‍. കിട്ടിയ പന്തു സ്റ്റംപു ചെയ്യാന്‍ പാര്‍ഥിവും അലസത കാട്ടിയില്ല. സംഭവിച്ചതെന്താണെന്ന് ഉനദ്ഘട്ടിന് ബോധ്യം വന്നപ്പോഴേക്കും ലെഗ് അംപയര്‍ ഔട്ട് വിധിച്ചിരുന്നു.

ഷാക്വിബ് അധിക കാലം പുറത്തിരിക്കില്ല!! തിരിച്ചുവരവ് നേരത്തേ? ബിസിബിയുടെ നീക്കം ഇങ്ങനെ...

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടാണ് ജയദേവ് ഉനദ്ഘട്ടിന് ഇവിടെ വിക്കറ്റു നഷ്ടപ്പെട്ടത്. ഏഴു പന്തില്‍ ഒരു റണ്‍സുമായി താരം കൂടാരം കയറി.
എന്തായാലും താരത്തിന്റെ പുറത്താവല്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കരുതിയതുപോലെ കൂറ്റന്‍ തോല്‍വിയാണ് ദിയോധര്‍ ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ എ ടീം വരിച്ചത്. 47.2 ഓവറില്‍ 194 റണ്‍സിന് ടീം ഒന്നടങ്കം പുറത്തായി. 108 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ ബി ടീം കൈയ്യടക്കിയത്.

Story first published: Saturday, November 2, 2019, 11:22 [IST]
Other articles published on Nov 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X