Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാക്വിബ് അധിക കാലം പുറത്തിരിക്കില്ല!! തിരിച്ചുവരവ് നേരത്തേ? ബിസിബിയുടെ നീക്കം ഇങ്ങനെ...

ധാക്ക: ഐസിസിയുടെ വിലക്ക് കാരണം ക്രിക്കറ്റില്‍ നിന്നു പുറത്തായ ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനെ ഏതു വിധേനയും തിരികെ കൊണ്ടു വരാന്‍ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ബോര്‍ഡിന്റെ (ബിസിബി) നീക്കം. ഐസിസിയുടെ രണ്ടു വര്‍ഷത്തെ വിലക്ക് ലഭിച്ച ഷാക്വിബിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ വംശജനായ വാതുവയ്പുകാരന്‍ ഒന്നിലേറെ തവണ തന്നെ സമീപിച്ച കാര്യം ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ മറ്റു ബന്ധപ്പെട്ടവരെയോ ഷാക്വിബ് അറിയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് താരത്തിനെതിരേ ഐസിസി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്.

നിയമ നടപടിക്ക്

നിയമ നടപടിക്ക്

ഷാക്വിബിനേര്‍പ്പെടുത്തിയ ശിക്ഷയുടെ കാലാവധി കുറയ്ക്കുന്നതിനു വേണ്ടി നിയമ നടപടിക്കൊരുങ്ങുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരിയാണ് ഇക്കാര്യമറിയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ഷാക്വിബിന്റെ കാര്യത്തില്‍ ബിസിബിക്കു പ്രതീക്ഷകള്‍ വളരെ കുറവാണ്. കാരണം തെറ്റ് ഭാഗത്തു തന്നെയാണെന്നു ഷാക്വിബ് ഐസിസിക്കു മുന്നില്‍ സമ്മതിച്ചു കഴിഞ്ഞു.
എങ്കിലും ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തിന്റെ വിലക്ക് വെട്ടിക്കുറയ്ക്കുന്നതിനായി ശ്രമങ്ങള്‍ നടത്തും. തങ്ങളുടെ നിയമവിഭാഗത്തെ ഇതിന്റെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു. നിയമപരമായി എന്തൊക്കെ സാധ്യതയുണ്ടെന്നും തങ്ങള്‍ അന്വേഷിക്കുന്നതായും ചൗധരി വിശദമാക്കി.

വിശദമായി ചര്‍ച്ച നടത്തും

വിശദമായി ചര്‍ച്ച നടത്തും

ഇപ്പോള്‍ ആ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായം പറയുന്നത് ശരിയല്ലെന്നു ചൗധരി വ്യക്തമാക്കി. ഐസിസിയുടെ വിലക്ക് വന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഈ വിഷയം സംബന്ധിച്ച് ബോര്‍ഡ് അംഗങ്ങള്‍ വരുന്ന ദിവസങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തും.
ഇതിനു ശേഷം മാത്രമേ ഷാക്വിബിന്റെ കാര്യത്തില്‍ എന്തു നടപടികളാണ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുകയെന്നു പറയാന്‍ കഴികുയുള്ളൂവെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

വിലക്ക് 2020 ഒക്ടോബര്‍ 29 വരെ

വിലക്ക് 2020 ഒക്ടോബര്‍ 29 വരെ

ഐസിസിയുടെ രണ്ടു വര്‍ഷത്തെ വിലക്കില്‍ രണ്ടാമത്തെ വര്‍ഷം സസ്‌പെന്‍ഷന്‍ കാലാവധിയായിരിക്കും. 2020 ഒക്ടോബര്‍ 29നായിരിക്കും ഷാക്വിബിന്റെ വിലക്ക് കഴിയുന്നത്. അതിനു ശേഷം താരത്തിനു ക്രിക്കറ്റിലേക്കു മടങ്ങിവരാം.
ഷാക്വിബിന്റെ അഭാവം ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം നികത്താവാത്ത നഷ്ടമാണ്. ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ബാറ്റിങിലും ബൗളിങിലും താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. വിലക്ക് വന്നതോടെ 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഷാക്വിബിനു നഷ്ടമാവും.

Story first published: Friday, November 1, 2019, 12:11 [IST]
Other articles published on Nov 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+