Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ബംഗ്ലാദേശ്: കടുകളെ പിടിക്കാന്‍ ഹിറ്റ്മാനും കൂട്ടരും.. ഇന്ത്യക്കു വെല്ലുവിളി ഒന്നല്ല, 2!!

ദില്ലി: ദക്ഷിണാഫ്രിക്കന്‍ കശാപ്പിനു ശേഷം ടീം ഇന്ത്യ വീണ്ടും സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നു. അയല്‍ക്കാരായ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്കു ഞായറാഴ്ച ദില്ലിയില്‍ തുടക്കമാവും. രാത്രി ഏഴു മണിക്കു ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ ശക്തികളുടെ പോരാട്ടം.

വിജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ ദില്ലിയിലെത്തിയത്. വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനാലാണ് ഹിറ്റ്മാനെ ദൗത്യം ഏല്‍പ്പിച്ചത്. മറുഭാഗത്ത് മഹമ്മൂദുള്ള നയിക്കുന്ന ബംഗ്ലാദേശും വിജയപ്രതീക്ഷയില്‍ തന്നെയാണ്.

അന്തരീഷ മലിനീകരണം

അന്തരീഷ മലിനീകരണം

എതിരാളികളായ ബംഗ്ലാദേശ് മാത്രമല്ല അന്തരീക്ഷ മലിനീകരണവും ദില്ലി ടി20യില്‍ ഇന്ത്യക്കു വെല്ലുവിളിയാവുന്നുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നു രാജ്യതലസ്ഥാനത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്.
മാസ്‌കുകള്‍ ധരിച്ചാണ് ബംഗ്ലാദേശ് ടീം വെള്ളിയാഴ്ച സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്. മല്‍സരം നേരത്തേ തന്നെ ഷെഡ്യൂള്‍ ചെയ്തതിനാല്‍ അവസാന നിമിഷം വേദി മാറ്റുകയെന്നത് അസാധ്യമാണെന്നാണ് ബിസിസിഐ അറിയിക്കുകയും ചെയ്തിരുന്നു.

സഞ്ജു കളിക്കുമോ?

സഞ്ജു കളിക്കുമോ?

ഇന്ത്യക്കു വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോയെന്നാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്നാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചു വിളിച്ചത്.
വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ സഞ്ജു ബാറ്റ്‌സ്മാനായി മാത്രമായിരിക്കും കളിക്കുകയെന്ന് ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

ദുബെ അരങ്ങേറിയേക്കും

ദുബെ അരങ്ങേറിയേക്കും

മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഇന്ത്യക്കു വേണ്ടി ദില്ലി ടി20യില്‍ അരങ്ങേറിയേക്കുമെന്നാണ് സൂചന. തകര്‍പ്പന്‍ ബാറ്റ്‌സ്മാനും മികച്ച ബൗളറുമായ ദുബെയുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ് നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നതിനാല്‍ താരത്തെ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ദുബെയെക്കൂടാതെ ഓള്‍റൗണ്ടര്‍മാരായി സംഘത്തിലുള്ളത്.

ഷാക്വിബിന്റെ അഭാവം

ഷാക്വിബിന്റെ അഭാവം

ഇന്ത്യന്‍ പര്യടനത്തിനു തൊട്ടുമുമ്പ് ബംഗ്ലാദേശിനേറ്റ അപ്രതീക്ഷിത ഷോക്കായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസനേറ്റ വിലക്ക്. ഐസിസിയുടെ വിലക്ക് നേരിട്ട ഷാക്വിബിന്റെ അഭാവം എങ്ങനെ മറികടക്കുകയെന്നതാവും ബംഗ്ലാദേശ് നേരിടുന്ന പ്രധാന വെല്ലുവിളി. ഷാക്വിബിനെ നഷ്ടമായതോടെ ടീമിന്റെ ക്യാപ്റ്റമനായി മഹമ്മൂദുള്ളയെ നിയമിച്ചത്.
ഷാക്വിബ് മാത്രമല്ല വെടിക്കെട്ട് ഓപ്പണര്‍ തമീം ഇഖ്ബാല്‍ ഇല്ലെന്നതും ബംഗ്ലാദേശിന് ക്ഷീണമാവും. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ഇന്ത്യന്‍ പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍/ സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്- സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ്, അഫീഫ് ഹുസൈന്‍, മഹമ്മൂദുള്ള (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മൊസാദെക് ഹുസൈന്‍, മുഹമ്മദ് മിഥുന്‍, അബു ഹൈദര്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷെയ്ഫുല്‍ ഇസ്ലാം.

Story first published: Saturday, November 2, 2019, 10:36 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+