വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ഓവര്‍ 'ത്രില്ലര്‍': തല്ലുവാങ്ങിയിട്ടും പന്തെറിഞ്ഞത് ബൂംറ — രോഹിത് പറയും കാരണം

ഹാമില്‍ട്ടണിലെ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അടുത്തകാലത്തെങ്ങും മറക്കില്ല. 180 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന് മുന്നില്‍ ഇന്ത്യ വെച്ചുനീട്ടിയ ലക്ഷ്യം. ഇന്ത്യന്‍ സ്‌കോര്‍ പിന്തുടര്‍ന്നെത്തിയ കിവികള്‍ ജയത്തിന് തൊട്ടരികെ വരെയെത്തുകയും ചെയ്തു. പക്ഷെ മുഹമ്മദ് ഷമിയുടെ അവസാന ഓവര്‍ കാര്യങ്ങള്‍ തകിടം മറിച്ചു. അനായാസം ജയിക്കുമെന്ന് തോന്നിച്ച ന്യൂസിലാന്‍ഡിനെ ഷമി പിടിച്ച പിടിയാല്‍ നിര്‍ത്തി.

ആര് പന്തെറിയും

അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ആതിഥേയര്‍ക്ക് രണ്ടു റണ്‍സ് മാത്രമേ ഷമി വിട്ടുകൊടുത്തുള്ളൂ. ഫലമോ, കളി സൂപ്പര്‍ ഓവറിലേക്കും എത്തി. മാര്‍ട്ടിന്‍ ഗുപ്റ്റിലും കെയ്ന്‍ വില്യംസണുമാണ് ആദ്യം ക്രീസിലെത്തിയത്. സൂപ്പര്‍ ഓവറില്‍ ആര് പന്തെറിയും? ബൂംറയുണ്ട്, ഷമിയുണ്ട്, ജഡേജയുണ്ട്, ശാര്‍ദ്ധുലുണ്ട്. കൂട്ടത്തില്‍ ഏറ്റവും അടിവാങ്ങിയ ബൂംറയെയാണ് നായകന്‍ കോലി പന്തേല്‍പ്പിച്ചത്.

ബൂംറയുടെ പ്രകടനം

ആദ്യ ഇന്നിങ്‌സില്‍ ഗുപ്റ്റിലും വില്യംസണും സ്റ്റാര്‍ ബൗളര്‍ ബൂംറയെ നിലംപരിശാക്കിയതൊന്നും ഈ സമയത്ത് കോലി കണക്കിലെടുത്തില്ല. എന്തായാലും സൂപ്പര്‍ ഓവറില്‍ ബൂംറയ്ക്ക് എന്തുകൊണ്ട് പന്തുകൊടുത്തെന്ന ചോദ്യത്തിന് ഉപനായകന്‍ രോഹിത് ശര്‍മ്മ പറയും ഉത്തരം.

മൂന്നാം ട്വന്റി-20 മത്സരത്തില്‍ കാര്യങ്ങളൊന്നും ബൂംറയുടെ വഴിക്കായിരുന്നില്ല. നാലോവര്‍ എറിഞ്ഞ താരം 45 റണ്‍സാണ് വഴങ്ങിയത്. റണ്‍നിരക്ക് 11.25.

സൂപ്പർ ഓവർ

സൂപ്പര്‍ ഓവറിലും ബൂംറയ്ക്ക് കണക്കുകൂട്ടലുകള്‍ പിഴച്ചു. ആദ്യ രണ്ടു പന്തുകള്‍ അപകടം കൂടാതെ കടന്നുപോയി. പക്ഷെ മൂന്നാം പന്ത് സിക്‌സിന് പറന്നു. നാലാം പന്താകട്ടെ ബൗണ്ടറി ലൈനും തൊട്ടു. അഞ്ചാം പന്തില്‍ വീണ്ടുമൊരു സിംഗിളാണ് പിറന്നത്. അവസാന പന്തിനെ യോര്‍ക്കറാക്കി മാറ്റാനായിരുന്നു ബൂംറ ശ്രമിച്ചത്. ഇതു പ്രതീക്ഷിച്ചാണ് ഗുപ്റ്റിലും നിന്നതും.

Most Read: സച്ചിന്റെ വമ്പന്‍ റെക്കോര്‍ഡ് മറികടന്ന് റോഹിത് ശര്‍മ; ഗംഭീര പ്രകടനം

കാരണം രോഹിത് പറയും

പക്ഷെ ബൂംറയുടെ പദ്ധതി പാളി. യോര്‍ക്കര്‍ ശ്രമം ഫുള്‍ ടോസില്‍ കലാശിച്ചപ്പോള്‍ ഗുപ്റ്റിലില്‍ ലോങ് ഓണിലേക്ക് ഫോറടിച്ച് ടീമിനായി 17 റണ്‍സ് തികച്ചു.സൂപ്പര്‍ ഓവറില്‍ ബൂംറയ്ക്ക് എന്തുകൊണ്ട് പന്തു നല്‍കിയെന്നതാണ് ആരാധകരില്‍ പലരുടെയും സംശയം. ഇതിനുത്തരം മത്സരശേഷം രോഹിത് ശര്‍മ്മ നല്‍കുകയും ചെയ്തു.

Most Read: കയ്യടിക്കാം രോഹിത്തിന്, പക്ഷെ യഥാര്‍ത്ഥ ഹീറോ ഷമിയാണ്

അവിഭാജ്യ ഘടകം

കളി സൂപ്പര്‍ ഓവറിലേക്ക് കടന്നതോടെ വിരാട് കോലി പരിശീലകന്‍ രവി ശാസ്ത്രിയുമായി ചര്‍ച്ച നടത്തി. ബൂംറ, ഷമി, ജഡേജ - ഇവരില്‍ ആര്‍ക്ക് പന്തുകൊടുക്കണമെന്ന കാര്യത്തിലായിരുന്നു സംശയം. വിശ്വസ്തനായ ബൂംറ പന്തെറിയട്ടെയെന്ന് പിന്നാലെ തീരുമാനവുമായി. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ടീമിനെ പലകുറി താരം കരകയറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ അവിഭാജ്യ ഘടകം ബൂംറയാണെന്ന് രോഹിത് വ്യക്തമാക്കി.

തകർപ്പൻ ജയം

എന്തായാലും സൂപ്പര്‍ ഓവറില്‍ നിറഞ്ഞാടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന രണ്ടു പന്തില്‍ പത്തു റണ്‍സ് വേണമായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍. ടിം സോത്തിയുടെ അഞ്ചാം പന്തും ആറാം പന്തും തുടരെ സ്‌റ്റേഡിയത്തിലെത്തിച്ചാണ് ഹിറ്റ്മാന്‍ ഈ കടമ്പ കടന്നതും. നിലവില്‍ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര 3-0 എന്ന നിലയ്ക്ക് ഇന്ത്യ നേടിക്കഴിഞ്ഞു.

Story first published: Thursday, January 30, 2020, 16:14 [IST]
Other articles published on Jan 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X