സച്ചിന്റെ വമ്പന്‍ റെക്കോര്‍ഡ് മറികടന്ന് റോഹിത് ശര്‍മ; ഗംഭീര പ്രകടനം
ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി രോഹിത് ശര്‍മ. ആദ്യ രണ്ട് കളിയില്‍ നിറംമങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ മൂന്നാം മത്സരത്തില്‍ എതിരാളികളുടെ പാളയത്തിലേക്ക് ഒറ്റയ്ക്ക് പടനയിച്ച് ഇന്ത്യയ്ക്ക് പരമ്പര വിജയവും സമ്മാനിച്ചു. ആദ്യം ഇന്ത്യന്‍ ഇന്നിങ്‌സിലും പിന്നീട് സൂപ്പര്‍ ഓവറിലും തിളങ്ങിയ രോഹിത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡും മറികടന്നു.

സച്ചിന്റെ റെക്കോര്‍ഡ്
വര്‍ഷങ്ങളായി ഇന്ത്യയുടെ ഓപ്പണിങ്ങിലെ കുന്തമുനയായ രോഹിത് ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ 10,000 റണ്‍സ് തികച്ചു. 219 ഇന്നിങ്‌സിലുകളില്‍നിന്നാണ് രോഹിത്തിന്റെ നേട്ടം. യോഗ്യന്മാരുടെ ക്ലബ്ബില്‍ 50 റണ്‍സിലേറെ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനും രോഹിത്താണ്. സച്ചിന് 48.07 ശരാശരിയാണുള്ളത്. ടെണ്ടുല്‍ക്കര്‍ 342 ഇന്നിങ്‌സുകളില്‍നിന്നായി 15,335 റണ്‍സാണ് സ്വന്തമാക്കിയത്.

രോഹിത്തിന്റെ അര്‍ധശതകം
ന്യൂസിലന്‍ഡിനെതിരെ രോഹിത്ത് ടി20യിലെ തന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധശതകവും നേടി. 23 പന്തിലാണ് താരം 50 റണ്‍സ് തികച്ചത്. ഹാമിഷ് ബെന്നറ്റിന്റെ ഓരോവറില്‍ 26 റണ്‍സും രോഹിത് അടിച്ചുകൂട്ടി. നേരത്തെ 22 പന്തില്‍നിന്നും അര്‍ധശതകം തികച്ചതാണ് രോഹിത്തിന്റെ വേഗമേറിയ പ്രകടനം. 2016ല്‍ വെസ്റ്റിന്‍ഡീസിനെതിരായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ഈ നേട്ടത്തിലെത്തിയത്. ഇതിനുശേഷം രണ്ടുതവണ 23 പന്തുകളില്‍ അര്‍ധശതകം നേടിയിരുന്നു.
മൂന്നാം ട്വന്റി-20: സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ഇന്ത്യയ്ക്ക് ജയം, ഹിറ്റ്മാന് 'സല്യൂട്ട്'

ഇന്ത്യന്‍ ബാറ്റിങ്
ന്യൂസിലന്‍ഡിനെതിരെ 40 പന്തില്‍ 65 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യയെ 179 റണ്‍സ് എന്ന നിലയിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത്. 27 പന്തില്‍ 38 റണ്‍സെടുത്ത വിരാട് കോലിയും 19 പന്തില്‍ 27 റണ്‍സെടുത്ത കെ എല്‍ രാഹുലും തിളങ്ങി. ശ്രേയസ് അയ്യര്‍(17), മനീഷ് പാണ്ഡെ(14), രവീന്ദ്ര ജഡേജ(10) എന്നിവരും അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി.

സൂപ്പര്‍ ഓവര്‍
സൂപ്പര്‍ ഓവറില്‍ രോഹിത് 4 പന്തില്‍ 15 റണ്‍സെടുത്തു. രാഹുല്‍ 2 പന്തില്‍ അഞ്ചുറണ്‍സും സ്വന്തമാക്കി. അവസാന രണ്ട് പന്തും സിക്‌സറിന് പറത്തിയാണ് രോഹിത് അസാധ്യമെന്ന് കരുതിയിരുന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് 17 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 20 റണ്‍സെടുത്താണ് വിജയത്തിലെത്തിയത്. നേരത്തെ ഇന്ത്യയുടെ 179 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡും 179 റണ്‍സാണെടുത്തത്. 95 റണ്‍സെടുത്ത കെയ്ന്‍ വില്യംസാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോരര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications