IPL: രോഹിത്തിന് സാധിച്ചിട്ടില്ല, കോലിയും ധോണിയും സ്വന്തമാക്കി, അറിഞ്ഞിരിക്കണം ഈ റെക്കോഡുകള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ടീമിന്റെ മുഖച്ഛായ മാറ്റിയ ടൂര്‍ണമെന്റെന്ന് വിശേഷിപ്പിക്കാവുന്ന ഐപിഎല്‍ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയ ടീമെന്ന സ്വപ്‌നത്തിലേക്ക് വഴി തുറന്നിട്ടുണ്ട്. നിലവിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരാണ്. കിരീടത്തിന്റെ എണ്ണം പരിശോധിക്കുമ്പോള്‍ അഞ്ച് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും മുന്നില്‍. രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍.
നാല് കിരീടവുമായി എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയാണ് രണ്ടാം സ്ഥാനത്ത്. വിരാട് കോലി ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണെങ്കിലും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 14 സീസണിനിടെ അപൂര്‍വ്വമെന്ന് വിളിക്കാവുന്ന പല റെക്കോഡുകളും ഐപിഎല്ലില്‍ പിറന്നിട്ടുണ്ട്. ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത ഈ റെക്കോഡുകളില്‍ എംഎസ് ധോണിയും വിരാട് കോലിയും പേര് ചേര്‍ത്തിട്ടുണ്ടെങ്കിലും രോഹിത് ശര്‍മക്ക് ഇപ്പോഴുമത് മോഹം മാത്രമാണ്. ഇത്തരത്തില്‍ പിറന്നിട്ടുള്ള ആരാധകര്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് അപൂര്‍വ്വ റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഫൈനലില്‍ ധോണിയുടെ ചരിത്ര റെക്കോഡ്
സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഐപിഎല്ലിലെ അപൂര്‍വ്വ റെക്കോഡിനുടമയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ 10 ഫൈനലുകള്‍ ധോണി കളിച്ചു. ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡിലാണ് ധോണി തലപ്പത്ത് നില്‍ക്കുന്നത്. 2010, 2011 സീസണുകളില്‍ തുടര്‍ച്ചയായി സിഎസ്‌കെയ്‌ക്കൊപ്പം ധോണി കിരീടം നേടി. സിഎസ്‌കെയ്ക്ക് രണ്ട് വര്‍ഷം വിലക്ക് വന്നതോടെ 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ധോണി ഫൈനല്‍ കളിച്ചു. 2018ല്‍ മടങ്ങിയെത്തിയ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം. ഇടവേളക്ക് ശേഷം 2021ല്‍ വീണ്ടും കിരീടം. സിഎസ്‌കെയ്‌ക്കൊപ്പം ധോണി പ്ലേ ഓഫ് കാണാതെ പുറത്തായത് 2020ല്‍ മാത്രമാണ്.

ഏറ്റവും കൂടുതല്‍ തുടര്‍ ജയം
ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വി അറിയാതെ കളിച്ച ടീമെന്ന റെക്കോഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേരിലാണ്. 2012, 2014 സീസണുകളിലെ ചാമ്പ്യന്മാരായ സിഎസ്‌കെ രണ്ട് തവണ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വീതം ജയിച്ചു. 2014ലും 2015ലുമായിരുന്നു ഇത്. 2014ല്‍ കിരീടത്തോടെയാണ് കെകെആര്‍ ഈ കുതിപ്പ് അവസാനിപ്പിച്ചത്. വിരാട് കോലിയുടെ ആര്‍സിബിയാണ് കെകെആറിന്റെ ഈ വിജയക്കുതിപ്പിന് അവസാനമിട്ടത്. തുടര്‍ച്ചയായി ഇത്രയും മത്സരങ്ങള്‍ ജയിക്കുകയെന്നത് ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ എളുപ്പമല്ല. അതുകൊണ്ട് തന്നെ കെകെആറിന്റെ ഈ റെക്കോഡ് അത്ര പെട്ടെന്നൊന്നും ആരും തകര്‍ക്കുകയുമില്ല.

കോലിയുടെ ഈ റെക്കോഡ് തകര്‍ക്കുക അസാധ്യം
ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ വിരാട് കോലിയാണ് തലപ്പത്ത്. 2016ലെ ഐപിഎല്ലിലായിരുന്നു കോലിയുടെ ഈ അത്ഭുത പ്രകടനം. 973 റണ്‍സാണ് ഈ ഒറ്റ സീസണില്‍ കോലി വാരിക്കൂട്ടിയത്. ഈ റെക്കോഡിനെ മറ്റൊരു താരം മറികടക്കാന്‍ അത്ഭുതം തന്നെ സംഭവിക്കണം. 16 മത്സരത്തില്‍ നിന്ന് 81.8 ശരാശരിയിലും 152.3 സ്‌ട്രൈക്കറേറ്റിലുമായിരുന്നു കോലിയുടെ വെടിക്കെട്ട്. ഇത്രയും സ്ഥിരതയോടെ കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഈ സീസണില്‍ കോലി നേടി. 93 ഫോറും 38 സിക്‌സുമാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. കാലമെത്ര കഴിഞ്ഞാലും കോലിയുടെ ഈ റെക്കോഡ് തകര്‍ക്കപ്പെടാതെ തന്നെ തുടര്‍ന്നേക്കും.

ഹാട്രിക്കില്‍ അമിത് മിശ്രയുടെ മാജിക്ക്
ഹാട്രിക് വിക്കറ്റുകള്‍ നേടുകയെന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രതിഭയും ഭാഗ്യവും ഒന്നിച്ചെത്തണം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഹാട്രിക് 15 പേര്‍ നേടിയിട്ടുണ്ടെങ്കിലും മൂന്ന് തവണ ഹാട്രിക് നേടിയത് അമിത് മിശ്ര മാത്രമാണ്. അദ്ദേഹത്തിന്റെ ഈ റെക്കോഡ് തകര്‍ക്കുകയെന്നതും ഏറെക്കുറെ അസാധ്യമാണ്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള അമിത് വരുന്ന സീസണിലൂടെ ലസിത് മലിംഗയുടെ 170 വിക്കറ്റ് നേട്ടത്തെ മറികടന്ന് ഒന്നാമതെത്താനും സാധ്യതയുണ്ട്. 166 വിക്കറ്റാണ് അമിത്തിന്റെ പേരിലുള്ളത്. 167 വിക്കറ്റുള്ള ഡ്വെയ്ന്‍ ബ്രാവോയാണ് രണ്ടാം സ്ഥാനത്ത്.

അല്‍സാരി ജോസഫിന്റെ ബൗളിങ് പ്രകടനം
ഐപിഎല്ലില്‍ വലിയ പരിചയസമ്പത്തോ കരിയറോ അവകാശപ്പെടാന്‍ സാധിക്കാത്ത താരമാണ് അല്‍സാരി ജോസഫ്. എന്നാല്‍ ഐപിഎല്ലില്‍ പെട്ടെന്ന് തകര്‍ക്കാന്‍ സാധിക്കാത്ത ഒരു റെക്കോഡിനുടമയാണ് അദ്ദേഹം. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡാണ് ജോസഫിന്റെ പേരിലുള്ളത്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി 3.4 ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു ഈ പ്രകടനം. ജോസഫ് കുറിച്ച ഈ റെക്കോഡ് തകര്‍ക്കാന്‍ അത്ഭുതം തന്നെ സംഭവിക്കണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications