Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യ ഇനി വിന്‍ഡീസിലേക്ക്... കോലിയില്ല, ധോണിയും? പകരം ആരൊക്കെ? നയിക്കാന്‍ രോഹിത്

മുംബൈ: ലോകകപ്പില്‍ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വന്നതോടെ ടീം ഇന്ത്യ അടുത്ത ലക്ഷ്യത്തിനായുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ള അടുത്ത ദൗത്യം. ആഗസ്റ്റില്‍ ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. രണ്ടു ടെസ്റ്റുകളും മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് കരീബിയന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.

ലോകകപ്പിലേറ്റ നിരാശ മായ്ക്കാന്‍ വിന്‍ഡീസില്‍ ഇന്ത്യക്കു മികച്ച പ്രകടനം നടത്തിയേ തീരൂ. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോകകപ്പ് സംഘത്തിലെ ചിലരെ വിന്‍ഡീസ് പര്യടനത്തില്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്.

കോലിക്കു വിശ്രമം?

കോലിക്കു വിശ്രമം?

ക്യാപ്റ്റന്‍ വിരാട് കോലിക്കു വിന്‍ഡീസ് പര്യടനത്തില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ മല്‍സരാധിക്യത്തെ തുടര്‍ന്നാണിത്. കോലിക്കു പകരം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക.

ഏകദിനം, ടി20യില്‍ എന്നിവയില്‍ രോഹിത് ക്യാപ്റ്റനാവുമ്പോള്‍ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്കു നറുക്കുവീഴാനാണ് സാധ്യത. നിലവില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രഹാനെയാണ്.

ലോകകപ്പ്: വഴിത്തിരിവായത് ആ വിക്കറ്റ്... രോഹിത്തോ, കോലിയോ അല്ല, ചൂണ്ടിക്കാട്ടി വില്ല്യംസണ്‍

ധോണി കളിക്കുമോ?

ധോണി കളിക്കുമോ?

വിന്‍ഡീസ് പര്യടനത്തില്‍ മുന്‍ നായകന്‍ എംഎസ് ധോണി ഇന്ത്യക്കു വേണ്ടി കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോകകപ്പിനു ശേഷം ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ പരന്നിരുന്നു.
ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരിക്കും നറുക്കു വീഴുക. ലോകകപ്പില്‍ ഫ്‌ളോപ്പായതിനാല്‍ ദിനേഷ് കാര്‍ത്തിക് തഴയപ്പെട്ടേക്കും.

ഇന്ത്യ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടില്‍ ആഘോഷവുമായി അശ്വിന്‍; ടീമിലെടുക്കാത്തവര്‍ക്ക് മറുപടി

യുവതാരങ്ങളെ പരീക്ഷിച്ചേക്കും

യുവതാരങ്ങളെ പരീക്ഷിച്ചേക്കും

ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയുടെ മോശം പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ വിന്‍ഡീസ് പര്യടനത്തിനുള്ള സംഘത്തില്‍ ഒരു അഴിച്ചുപണി തന്നെ ബിസിസിഐ നടത്താന്‍ സാധ്യത കൂടുതലാണ്. ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ക്കു പകരം യുവ താരങ്ങളെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, മനീഷ് പാണ്ഡെ എന്നിവരടക്കമുള്ള യുവതാരങ്ങള്‍ക്ക് ഈ പര്യടനത്തില്‍ അവസരം നല്‍കിയേക്കും.

Story first published: Saturday, July 13, 2019, 9:51 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+