Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: വഴിത്തിരിവായത് ആ വിക്കറ്റ്... രോഹിത്തോ, കോലിയോ അല്ല, ചൂണ്ടിക്കാട്ടി വില്ല്യംസണ്‍

ധോണി ഔട്ട് ആയത് വഴിത്തിരിവായി, കിവീസ് നായകൻ | Oneindia Malayalam

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ എല്ലാവരും എഴുതിത്തള്ളിയ ഇടത്തു നിന്നും കിരീട ഫേവറിറ്റുകളായ ഇന്ത്യയെ വീഴ്ത്തി ഫൈനലില്‍ കടന്നതിന്റെ ത്രില്ലിലാണ് ന്യൂസിലാന്‍ഡ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് കിവീസ് ഫൈനലിലെത്തിയത്. ഇത്തവണ സെമിയില്‍ 18 റണ്‍സിന് വിരാട് കോലിയെയും സംഘത്തെയും കെയ്ന്‍ വില്ല്യംസണിന്റെ ബ്ലാക്ക് ക്യാപ്‌സ് കെട്ടുകെട്ടുകയായിരുന്നു.

240 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കു 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ പരാജയത്തിനു കാരണം. മല്‍സരത്തില്‍ വഴിത്തിരിവായ വിക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വില്ല്യംസണ്‍.

ധോണിയുടെ പുറത്താവല്‍

ധോണിയുടെ പുറത്താവല്‍

മുന്‍ നായകന്‍ എംഎസ് ധോണിയെ പുറത്താക്കിയതാണ് കളിയിലെ വഴിത്തിരിവെന്ന് വില്ല്യംസണ്‍ ചൂണ്ടിക്കാട്ടി. ടീം സ്‌കോര്‍ 216ല്‍ നില്‍ക്കെയാണ് 50 റണ്‍സെടുത്ത ധോണി റണ്ണൗട്ടായത്. സിംഗിള്‍ ലഭിക്കേണ്ടയിടത്ത് ഡബിളിനായി ഓടിയ ധോണിക്ക് പിഴയ്ക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയിലാണ് അദ്ദേഹം പുറത്തായത്.
എട്ടാമനായാണ് ധോണി ക്രീസ് വിട്ടത്. പിന്നീട് ടീം സ്‌കോറിലേക്കു അഞ്ചു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ഔട്ടാവുകയുമായിരുന്നു.

ധോണിക്കു ജയിപ്പിക്കാനാവും

ധോണിക്കു ജയിപ്പിക്കാനാവും

ധോണി ക്രീസില്‍ തുടര്‍ന്നാല്‍ അത് തങ്ങളുടെ വിജയസാധ്യതകളെ ബാധിക്കുമായിരുന്നു. കാരണം, നിരവധി മല്‍സരങ്ങളില്‍ ഇത്തരം ഘട്ടത്തില്‍ വച്ച് ധോണി ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ റണ്ണൗട്ടാക്കിയതോടെയാണ് വിജയമുറപ്പിച്ചതെന്നും വില്ല്യംസണ്‍ വിശദമാക്കി.
ഏതു രീതിയിലെങ്കിലും ധോണിയെ ഔട്ടാക്കുകയെന്നത് വളരെ പ്രധാനമായിരുന്നു. ടെയ്‌ലറെ ജഡേജ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കിയതിനു സമാനമായിരുന്നു ധോണിയുടെയും റണ്ണൗട്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുപ്റ്റിലിന് മാത്രമേ കഴിയൂ

ഗുപ്റ്റിലിന് മാത്രമേ കഴിയൂ

മല്‍സരത്തില്‍ അത്തരത്തിലൊരു റണ്ണൗട്ട് നടത്താന്‍ ഗുപ്റ്റിലിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന് വില്ല്യംസണ്‍ ചൂണ്ടിക്കാട്ടി. ഗുപ്റ്റിലിന്റെ സ്ഥാനത്തു മറ്റൊരു താരമായിരുന്നെങ്കില്‍ ധോണി ഔട്ടാവില്ലായിരുന്നു.
പല തരത്തിലാണ് ഒരു കളിക്കാരനില്‍ നിന്നും ടീമിന് ഗുണം ലഭിക്കുക. ബാറ്റിങില്‍ നിറംമങ്ങിയെങ്കിലും ഫീല്‍ഡിങിലെ ഈയൊരു പ്രകടനം കൊണ്ടു തന്നെ താന്‍ എത്രത്തോളം വിലപ്പെട്ട താരമാണെന്ന് ഗുപ്റ്റില്‍ തെളിയിച്ചതായി വില്ല്യംസണ്‍ പറഞ്ഞു.

Story first published: Thursday, July 11, 2019, 12:55 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+