Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനെ 'വിരമിപ്പിക്കാന്‍' ആരും നോക്കേണ്ട!! അടുത്ത പ്ലാനെന്ത്? വമ്പന്‍ സൂചനയുമായി ഹിറ്റ്മാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അത്ര പെട്ടെന്നു വിരമിക്കാന്‍ തനിക്കു പ്ലാനില്ലെന്ന സൂചന നല്‍കിയിരിക്കകുയാണ് ഏകദിന ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ രോഹിത്തിനെയും മറ്റൊരു ബാറ്റിങ് ഇതിഹാസം വിരാട് കോലിയെയും ഉള്‍പ്പെടുത്താന്‍ പ്ലാനില്ലെന്നു കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓസ്‌ട്രേലിയയുമായി നടക്കാനിരിക്കുന്ന അടുത്ത ഏകദിന പരമ്പരയ്ക്കു ശേഷം ഇരുവരോടും വിരമിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ശുഭ്മന്‍ ഗില്ലിനു കീഴിലുള്ള പുതിയ ലുക്കിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയില്‍ 2-2നു തളച്ചതോടെ സമാനമായ പുതിയൊരു സംഘത്തെ അടുത്ത ലോകകപ്പിനും തയ്യാറാക്കാനാണ് ബിസിസിഐയുടെ പ്ലാനെന്നും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. പക്ഷെ അത്ര പെട്ടെന്നൊന്നും വിരമിക്കാന്‍ തനിക്കു പ്ലാനില്ലെന്ന വ്യക്തമായ സൂചനയാണ് ഹിറ്റ്മാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്നത്. ഇതേക്കുറിച്ചറിയാം.

ROHIT SHARMA ABHISHEK NAYAR

Photocredit: Instagram

തയ്യാറെടുപ്പ് തുടങ്ങി

കഴിഞ്ഞ കുറച്ചു ആഴ്ചകളായി കുടുംബത്തിനൊപ്പം യുകെയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന രോഹിത് ശര്‍മ ഇപ്പോള്‍ നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകാണ്. തിരിച്ചെത്തിയതിനു പിന്നാലെ അദ്ദേഹം വീണ്ടും ക്രിക്കറ്റിന്റെ ചൂടിലേക്കു കടന്നിരിക്കുകയാണ്. മുംബൈയിലെ ജിമ്മില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഹിറ്റ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ചും മലയാളിയും കൂടിയായ അഭിഷേക് നായര്‍ക്കു കീഴിലാണ് രോഹിത്തിന്റെ പരിശീലനം. ഇതിലൂടെ വലിയൊരു സൂചന കൂടിയാണ് അദ്ദേഹം നല്‍കിയത്. ഉടനെയൊന്നും വിരമിക്കാന്‍ തനിക്കു പ്ലാനില്ലെന്നും 2027ലെ ലോകകപ്പ് തന്നെയാണ് സ്വപ്‌നമെന്നും രോഹിത് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

അടുത്ത ലോകകപ്പ് വരെ ഫിറ്റ്‌നസും ഫോമുമെല്ലാം കാത്തുസൂക്ഷിക്കുകയെന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും വലിയ ചാലഞ്ച്. ഇതിനു വേണ്ടി തന്റെ അടുത്ത സുഹൃത്ത് കൂടിയായ അഭിഷേകിന്റെ സഹായം തേടുമെന്നു നേരത്തേ തന്നെ വാര്‍ത്തകളും വന്നിരുന്നു. അതു ശരിയാണെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

ഒക്ടോബറിലാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കുന്നത്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20 മല്‍സരങ്ങളും ഇതിലുള്‍പ്പെടും. ഈ ഏകദിന പരമ്പരയ്ക്കു മുന്നോടിയായാണ് രോഹിത് ഇപ്പോള്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്.

ഈ പരമ്പരയില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കാനായാല്‍ തന്റെ ഫോമിനെയും ഫിറ്റ്‌നസിനെയു കുറിച്ച് സംശയിക്കുന്നവരുടെ വായപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും. നേരത്തേ തന്നെ പരിശീലനം പുനരാരംഭിച്ചതിലൂടെ രോഹിത് അതു തന്നെയാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തമാണ്.

ROHIT SHARMA

ലോകകപ്പ് തന്നെ ലക്ഷ്യം

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ കൂടി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നു അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയിരുന്നു. 2027 ലെ ലോകകപ്പ് മനസ്സിലുണ്ടോയെന്ന ചോദ്യത്തിനു തീര്‍ച്ചയായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ലോകകപ്പില്‍ കളിക്കുകയെന്നത് എന്റെ മനസ്സില്‍ ഉറപ്പായുമുണ്ട്. ഏകദിന ലോകകിരീടം കൂടി സ്വന്തമാക്കാനായാല്‍ അതു മഹത്തായ കാര്യം തന്നെയായിരിക്കുമെന്നും പ്രശ്‌സത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാറിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കു വേണ്ടി ഇതിനകം 273 ഏകദിന മല്‍സരങ്ങളില്‍ രോഹിത് കളിച്ചു കഴിഞ്ഞു. 48.77 ശരാശരിയില്‍ 11,168 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഐപിഎല്ലിനു തൊട്ടുമുമ്പ് യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത്തിനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനു വീഴ്ത്തി ഇന്ത്യ കിരീടം ചൂടുകയും ചെയ്തു. ഹിറ്റ്മാനു കീഴില്‍ ഇന്ത്യയുടെ രണ്ടാം ഐസിസി ട്രോഫി കൂടിയാണിത്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലും ഇന്ത്യ ചാംപ്യന്‍മാരായിരുന്നു. ഇനി 2027ല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ലോകകപ്പ് കൂടി സ്വന്തമാക്കാനായാല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും രോഹിത്തിനു എത്താന്‍ സാധിക്കും. നിലവില്‍ ഐസിസിസുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ ധോണിയാണ്.

Story first published: Wednesday, August 13, 2025, 9:34 [IST]
Other articles published on Aug 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+