Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ രോഹിത്! - മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ഥീവ് പട്ടേല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍സി വിഭജനം വേണമെന്ന ആവശ്യം അടുത്തിടെയായി ശക്തമായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിച്ചതോടെ രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിക്കണമെന്നു പലരും ആവശ്യപ്പെട്ടിരുന്നു. കോലി, രോഹിത് ഇവരില്‍ കൂടുതല്‍ മികച്ച ക്യാപ്റ്റന്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍.

1

രോഹിത്താണ് ക്യാപ്റ്റന്‍സിയില്‍ കോലിയേക്കാള്‍ മുകളിലെന്നു പാര്‍ഥീവ് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു കാരണങ്ങളാണ് രോഹിത്തിനെ കോലിയേക്കാള്‍ മുന്നിലെത്തിക്കുന്നതെന്നു പാര്‍ഥീവ് പറയുന്നു. കൂടുതല്‍ മെച്ചപ്പെട്ട തീരുമാനമെടുക്കുന്നതും കളിയെ നന്നായി മനസ്സിലാക്കുന്നതും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കൂടുതല്‍ മികച്ച തീരുമാനമെടുക്കുന്നതുമെല്ലാം രോഹിത്താണെന്നും അതുകൊണ്ടു തന്നെ കോലിയേക്കാള്‍ കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍ രോഹിത്താണെന്നു പാര്‍ഥീവ് വിലയിരുത്തി.

ഐപിഎല്ലില്‍ കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ടീമിലെ അംഗം കൂടിയാണ് പാര്‍ഥീവ്. എന്നാല്‍ തന്റെ ക്യാപ്റ്റനേക്കാള്‍ കേമന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്താണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പാര്‍ഥീവ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നില്ല. പകരം എബി ഡിവില്ലിയേഴ്‌സിനായിരുന്നു വിക്കറ്റ് കീപ്പിങിന്റെ ദൗത്യം നല്‍കിയത്.

2

രോഹിത്തിനെ ടി20 ക്യാപ്റ്റനാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയത് മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ കപില്‍ ദേവായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രണ്ടു ക്യാപ്റ്റന്‍മാര്‍ നയിക്കുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നും നമ്മുടെ സംസ്‌കാരം നോക്കുമ്പോള്‍ അതു വിജയിക്കില്ലെന്നും കപില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒരു ടീമിന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് നമ്മുടെ സംസ്‌കാരത്തില്‍ സംഭവിക്കാന്‍ പോവുന്നില്ല. ഒരു കമ്പനിയുടെ സിഇഒയായി നിങ്ങള്‍ക്കു രണ്ടു പേരെ നിയമിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ടീമിന്റെയും കാര്യം. കോലി ടി20യില്‍ തുടര്‍ന്നും കളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തന്നെ ക്യാപ്റ്റനായും തുടരണം. ക്യാപ്റ്റന്‍സിയിലേക്കു പുതിയ താരങ്ങള്‍ വരുന്നത് കാണാന്‍ തനിക്കു ആഗ്രഹമുണ്ട്. പക്ഷെ അതു ബുദ്ധിമുട്ടാണെന്നും കപില്‍ വിശദമാക്കിയിരുന്നു.

Story first published: Monday, November 23, 2020, 20:11 [IST]
Other articles published on Nov 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+