Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ടീം ഇന്ത്യക്കു ബാധ്യത! തുറന്നടിച്ച് മുന്‍ സെലക്ടര്‍, കോലി അടുത്ത ടി20 ലോകകപ്പ് കളിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ നായകനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. സ്വന്തം യൂട്യൂബ് ചാനലില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് മകനും ക്രിക്കറ്ററുമായ അനിരുദ്ധുമായി വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

രോഹിത്തിന്റെ ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നും എന്നാല്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു കരിയര്‍ ഇനിയും ബാക്കിനില്‍ക്കുകയാണെന്നും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിക്കുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. നിലവില്‍ ഇന്ത്യയുടെ ടി20 ടീം പ്ലാനിന്റെ ഭാഗമല്ല രോഹിത്തും കോലിയും. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിലായിരുന്നു രണ്ടു പേരും അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്.

ROHIT SHARMA

അതിനു ശേഷം ന്യൂസിലാന്‍ഡ് (രണ്ടു തവണ), ശ്രീലങ്ക എന്നിവര്‍ക്കെതിരേ മൂന്നു ടി20 പരമ്പരകളിലായിരുന്നു ഇന്ത്യ കളിച്ചത്. ഇവയിലൊന്നും രോഹിത്തും കോലിയും ടീമില്‍ ഉള്‍പ്പെട്ടതുമില്ല. ഇവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണം. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ വിന്‍ഡീസ് പര്യടനത്തിലും രണ്ടു പേരെയും ഒഴിവാക്കിയിരിക്കുന്നത്.

ഔദ്യോഗികമായി ടി20 ടീമിന്റെ ക്യാപ്റ്റന്‍ ഇപ്പോഴും രോഹിത് തന്നെയാണ്. പക്ഷെ കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമുള്ള പരമ്പരകളിലെല്ലാം ഇന്ത്യയെ നയിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. നിലവില്‍ ടീമിന്റെ ഔദ്യോഗിക ചുമതലയില്ലെങ്കിലും ഹാര്‍ദിക്കിനു കീഴിലേക്കു ടി20 സംഘം പൂര്‍ണമായും വന്നു കഴിഞ്ഞതായി പറയാം.

അടുത്ത വര്‍ഷം അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തയ്യാറാക്കുകയെന്ന വലിയ ദൗത്യം ഹാര്‍ദിക്കിനെ ബിസിസിഐ ഏല്‍പ്പിച്ചിരിക്കുകയാണ്. രോഹിത്, കോലി എന്നിവര്‍ മാത്രമല്ല സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും വിന്‍ഡീസ് പര്യടനത്തിലെ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ല. കോലിക്കും ജഡ്ഡുവിനും ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണെന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.

വിരാട് കോലിക്കു വിശ്രമം നല്‍കിയിരിക്കുകയാണെന്നതു വളരെ വ്യക്തമാണ്. ജഡേജയുടെ കാര്യവും അങ്ങനെ തന്നെ. പക്ഷെ രോഹിത് ശര്‍മയുടെ കാര്യം ഇങ്ങനെയല്ല. അദ്ദേഹത്തിനു ടി20 ഫോര്‍മാറ്റില്‍ ഇനിയൊരു ഭാവിയുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ടി20യില്‍ രോഹിത് ടീമിനു ബാധ്യതയാണ്. അടുത്ത ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്നും ശ്രീകാന്ത് വിശദമാക്കി.

VIRAT KOHLI

വിരാട് കോലിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഒഴിവാക്കാനൊന്നും സാധിക്കില്ല. അദ്ദേഹത്തെ ടീമില്‍ നിന്നും തഴഞ്ഞിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ല. കോലിക്കും ജഡേജയ്ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണെന്നത് ഉറപ്പാണ്. പക്ഷെ രോഹിത് ശര്‍മയുടെ കാര്യത്തില്‍ എനിക്കു ഉറപ്പില്ല. ഒരുപക്ഷെ അദ്ദേഹത്തെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതാവാം.

ഞാന്‍ സംസാരിക്കുന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചാണ്. ഞാന്‍ ലക്ഷ്യമിടുന്നത് ആ ടൂര്‍ണമെന്റാണ്. 2011ല്‍ എങ്ങനെയാണോ എംഎസ് ധോണിയും സംഘവും സച്ചിന്‍ ടെണ്ടുല്‍ക്ക് ലോക കിരീടം സമ്മാനമായി നല്‍കിയത് അതുപോലെ ഹാര്‍ദിക്കും ടീമും 2024ല്‍ കോലിക്കു ടി20 ലോകകപ്പും സമ്മാനിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഇതു സംഭവിക്കുമെന്നു ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

വിരാട് കോലി കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഗംഭീര പ്രകടനമാണ് നടത്തിയത്. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും അദ്ദേഹം ഉജ്ജ്വലമായി കളിച്ചു. അതു വേറെ ലെവല്‍ പ്രകടനമായിരുന്നു. പാകിസ്താനുമായുള്ള മല്‍സരത്തിലെ കോലിയുടെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു.

ഇവയെല്ലാം പരിഗണിക്കുമ്പോള്‍ കോലിയെ ടി20 ടീമില്‍ നിന്നൊഴിവാക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ അദ്ദേഹം ഉറപ്പായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നും ശ്രീകാന്ത് വിലയിരുത്തി.

Story first published: Sunday, July 9, 2023, 16:35 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+