Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രോഹിത്- ദ്രാവിഡ് കോംബോ ക്ലിക്കാവും, ഉറപ്പ്!- കാരണം ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ പുതുതായി നയിക്കാനൊരുങ്ങുന്ന രോഹിത് ശര്‍മ- രാഹുല്‍ ദ്രാവിഡ് കോമ്പിനേഷനെ പ്രശംസിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. വിരാട് കോലി- രവി ശാസ്ത്രി സഖ്യം വേര്‍പിരിഞ്ഞ ശേഷം രോഹിത്- ദ്രാവിഡ് കോമ്പിനേഷനു കീഴില്‍ ആദ്യ പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരേ ടീം ഇന്ത്യ കളിക്കുന്നത്. കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞു കഴിഞ്ഞു. ശാസ്ത്രിയാവട്ടെ ടി20 ലോകകപ്പിനു ശേഷം പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുകയും ചെയ്തു.

ടി20 ലോകകപ്പിലേറ്റ നിരാശ മായ്ക്കാന്‍ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കു മികച്ച വിജയം നേടിയേ തീരൂ. ഒപ്പം രോഹിത്- ദ്രാവിഡ് കോമ്പിനേഷനു വിജയത്തോടെ തന്നെ തുടങ്ങുകയെന്നതും പ്രധാനമാണ്. ന്യൂസിലാന്‍ഡിനെതിരേ രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നപ്പോള്‍ പുതിയ വൈസ് ക്യാപ്റ്റന്‍ രാഹുലാണ്. കോലിക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.

 ദ്രാവിഡില്‍ വിശ്വാസമുണ്ട്

ദ്രാവിഡില്‍ വിശ്വാസമുണ്ട്

രാഹുല്‍ ദ്രാവിഡ് ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന കാലത്ത് നമുക്കൊരു വിശ്വാസമുണ്ടായിരുന്നു. ദ്രാവിഡ് പുറത്താവാതെ ക്രീസില്‍ നില്‍ക്കുന്നിടത്തോളം ഇന്ത്യന്‍ ബാറ്റിങ് ശക്തവും സുരക്ഷിതവുമാണെന്ന് നമ്മള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചെന്ന പുതിയ ഉത്തരവാദിത്വം ഏറ്റെടുപ്പോഴും ഞാന്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത്. നേരത്തേ കളിക്കാരനായിരുന്നപ്പോള്‍ നമുക്ക് ദ്രാവിഡ് നല്‍കിയ സുരക്ഷിതത്വം കോച്ചിന്റെ റോളിലും അദ്ദേഹം നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വിശദമാക്കി.

 എല്ലാ റോളിലും വിജയിച്ചു

എല്ലാ റോളിലും വിജയിച്ചു

കളിക്കാരനെന്ന നിലയില്‍ വിജയിച്ചയാളാണ് രാഹുല്‍ ദ്രാവിഡ്. ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം വിജയം കൊയ്തു. ഇനി കോച്ചിന്റെ റോളിലും വിജയ നേടാന്‍ ദ്രാവിഡിനാവും. ഡ്രസിങ് റൂമില്‍ അദ്ദേഹമുള്ളപ്പോള്‍ അതു താരങ്ങള്‍ക്കു വലിയ സുരക്ഷിതത്വമാണ് നല്‍കുക. 100ല്‍ കൂടുതല്‍ ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരമാണ് ദ്രാവിഡ്. ടീമിനെ ഒരുപാട് മല്‍സരങ്ങളില്‍ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തൊഴില്‍ നൈതികത അവിശ്വസനീയമായിരുന്നു, കഠിനാധ്വാനിയുമാണ്. അതുകൊണ്ടു തന്നെ കോച്ചായി ദ്രാവിഡ് വരുമ്പോള്‍ വളരെധികം നമുക്കു പ്രതീക്ഷിക്കാമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

 സമാന സ്വഭാവക്കാര്‍

സമാന സ്വഭാവക്കാര്‍

രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും സമാന സ്വാഭാവക്കാരാണെന്നും ഇതു ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഏറെ ഗുണം ചെയ്യുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. രണ്ടു പേരും ക്ഷമാശീലരാണ്. ദ്രാവിഡിന്റെ സ്വഭാവവുമായി പല സാമ്യതകളും രോഹിത്തിനുണ്ട്. അതുകൊണ്ടു തന്നെ രണ്ടു പേരും തമ്മിലുള്ള ബന്ധം വളരെ ദൃഢമായി മാറുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം രണ്ടു പേരും പരസ്പരം വളരെ നന്നായി മനസ്സിലാക്കുന്നവരാണെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ദ്രാവിഡിനെക്കുറിച്ച് ചോപ്ര

ദ്രാവിഡിനെക്കുറിച്ച് ചോപ്ര

രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് നിങ്ങള്‍ ആദ്യം ചിന്തിക്കുമ്പോള്‍ മനസ്സിലേക്കു വരുന്നത് ആസൂത്രണം, ആസൂത്രണത്തിന്റെ നിര്‍വഹണം, മുന്‍കൂട്ടി ചിന്തിക്കല്‍ എന്നിവയെല്ലാമാണ്. ചെറിയ പോരാട്ടങ്ങള്‍ തോല്‍ക്കുന്നത് അദ്ദേഹം അത്ര കാര്യമാക്കാറില്ല, യുദ്ധം മുഴുവനായി വിജയിക്കുകയെന്നതായിരുന്നു ദ്രാവിഡിനു പ്രധാനം. അതുകൊണ്ടു തന്നെ പോരാട്ടങ്ങള്‍ വിജയിക്കാനുള്ള ഈ മാനസികാവസ്ഥയും മനോഭാവവുമെല്ലാം അദ്ദേഹത്തിന്റെ കോച്ചിങിലും പ്രതിഫലിക്കും. അതോടൊപ്പം കുറച്ചു സ്ഥിരതയും കൂടി ഉണ്ടാവുമെന്നും മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഭാവിയിലെ തന്ത്രങ്ങള്‍ എന്തൊക്കെ ആയിരിക്കണമെന്ന് രോഹിത് തീരുമാനിക്കേണ്ടതുണ്ട്. കാരണം നമ്മള്‍ ഇതുവരെ കളിച്ചുപോരുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ രീതിയെ ഉടച്ചു വാര്‍ക്കേണ്ടത് പ്രധാനമാണ്. ഇതിനു വേണ്ടി രോഹിത് ശരിക്കും നേതാവായി മാറണം, മറ്റുള്ളവര്‍ക്കു മാതൃകയായി ടീമിനെ മുന്നില്‍ നിന്നു നയിക്കണമെന്നും ചോപ്ര വിശദമാക്കി.

Story first published: Wednesday, November 17, 2021, 18:03 [IST]
Other articles published on Nov 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+