ടി20യില്‍ ഡബിള്‍ സെഞ്ച്വറി- രണ്ടു പേര്‍ക്കാവും! ഒന്ന് ഹിറ്റ്മാനെന്നു പൂരന്‍
ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറികള്‍ ഇതിനകം പലതും കണ്ടുകഴിഞ്ഞെങ്കിലും ഡബിള്‍ സെഞ്ച്വറിക്കു ക്രിക്കറ്റ് ലോകം ഇതുവരെ സാക്ഷിയായിട്ടില്ല. എന്നാല്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യിലും ഡബിള്‍ സെഞ്ച്വറി പിറക്കുമെന്നും അതിനു ശേഷിയുള്ള രണ്ടു താരങ്ങള്‍ ആരൊക്കെയാവുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വിന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍. പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ചുവപ്പ് ജഴ്‌സിയില്‍ മിന്നുന്ന പ്രകടനം നടത്തി ഇന്ത്യയിലും ഏറെ ആരാധകരെ സൃഷ്ടിട്ടുള്ള താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ പൂരന്‍.
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ യുവതാരങ്ങളിലൊരാളായാണ് 25 കാരന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇഎസ്എപിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ 25 ചോദ്യങ്ങള്‍ക്കു മറുടിയായാണ് ടി20യിലെ ഡബിള്‍ സെഞ്ച്വറി വീരന്‍മാരെ പൂരന്‍ പ്രവചിച്ചത്.

രോഹിത്തും ഗെയ്‌ലും
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും നാട്ടുകാരനും ഇതിഹാസ ഓപ്പണറുമായ ക്രിസ് ഗെയ്‌ലുമാണ് ടി20യില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ ശേഷിയുള്ള രണ്ടു താരങ്ങളെന്നു പൂരന്‍ അഭിപ്രായപ്പെട്ടു.
ടി20യില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിന് അവകാശി കൂടിയാണ് ഗെയ്ല്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഗെയ്ല്‍ 175 റണ്‍സ് നേടിയിരുന്നു. രോഹിത്താവട്ടെ ടി20യില്‍ നാലു സെഞ്ച്വറികളും ഇതിനകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ഐപിഎല്ലാണ് ഫേവറിറ്റ്
ലോകത്തില്‍ തന്റെ ഫേവറിറ്റ് ടി20 ലീഗ് ഐപിഎല്ലാണെന്നു പൂരന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനു വേണ്ടി താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു.
ടി20യില്‍ ഒരോവറില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിക്കാന്‍ ശേഷിയുള്ള താരം ക്രിസ് ഗെയ്ല്‍, കരെണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍ ഈ മൂന്നു പേരില്‍ ആരാവുമെന്ന ചോദ്യത്തിനു ഗെയ്‌ലെന്നായിരുന്നു പൂരന്റെ മറുപടി. നിലവില്‍ ടി20യില്‍ 1008 സിക്‌സറുകള്‍ ഗെയ്ല്‍ നേടിയിട്ടുണ്ട്. ടി20യില്‍ 1000 സിക്‌സറുകള്‍ നേടിയ ലോകത്തിലെ ഏക ക്രിക്കറ്റര്‍ കൂടിയാണ് ഗെയ്ല്‍.

100 മീറ്ററില്‍ ഒന്നാമതെത്തും
ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ, ഓള്‍റൗണ്ടര്‍ മാര്‍ക്ക്‌സ് സ്‌റ്റോയ്‌നിസ് എന്നിവര്‍ക്കൊപ്പം 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് താന്‍ തന്നെ ഒന്നാമതെത്തുമെന്നായിരുന്നു പൂരന്റെ മറുപടി.
വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഏറ്റവും മികച്ച കുക്ക് ആരാണെന്ന ചോദ്യത്തിന് ആന്ദ്രെ ഫ്‌ളെച്ചറുടെ പേരാണ് പൂരന്‍ ഉത്തരം നല്‍കിയത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവ് ദേശീയ ടീമിലെ സഹതാരമായ ഡാരന്‍ ബ്രാവോയുടേതാണെന്നും പൂരന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications