IND vs ENG T20: യുവിയുടെ സിക്‌സര്‍മഴ, നൂറടിച്ച് രോഹിത്തും രാഹുലും- മികച്ച ബാറ്റിങ് പ്രകടനങ്ങള്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയില്‍ കളിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യയും ഇംഗ്ലണ്ടും അണിനിരത്തുന്നത്. അതുകൊണ്ടു തന്നെ ഇഞ്ചോടിഞ്ച് പ്രകടനം തന്നെ പരമ്പരയില്‍ പ്രതീക്ഷിക്കാം.
ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ അതിനുള്ള തയ്യാറെടുപ്പായിട്ടാവും ഇന്ത്യയും ഇംഗ്ലണ്ടും ഈ പരമ്പരയെ സമീപിക്കുക. തങ്ങളുടെ കരുത്തും വീക്ക്‌നെസും തിരിച്ചറിയാനും അതിന് അനുസരിച്ച് ലോകകപ്പിനായി പ്ലാനിങ് നടത്താനും ഇതു ടീമുകള്‍ക്കു അവസരമൊരുക്കും. 14 ടി20കളിലാണ് ഇതുവരെ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. ഏഴു ജയങ്ങള്‍ വീതം നേടി രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ (56 ബോളില്‍ 100*, 2018)
2018ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ബ്രിസ്റ്റളില്‍ നടന്ന ടി20യില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയുമായി മിന്നിയിരുന്നു. അന്നു 199 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ഇന്ത്യയെ വിജയകരമായി പിന്തുടര്‍ന്നു ജയിക്കാന്‍ സഹായിച്ചത് ഹിറ്റ്മാന്റെ പ്രകടനമായിരുന്നു. 56 ബോളില്‍ 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം രോഹിത് പുറത്താവാതെ 100 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിനു ലക്ഷ്യം മറികടന്നു.
ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും നായകന്‍ വിരാട് കോലി (29 ബോളില്‍ 43), ഹാര്‍ദിക് പാണ്ഡ്യ (14 ബോളില്‍ 33*) എന്നിവരും രോഹിത്തിനൊപ്പം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

കെഎല്‍ രാഹുല്‍ (54 ബോളില്‍ 101*, 2018)
2018ലെ തന്നെ ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ രോഹിത്തിനെക്കൂടാതെ കെഎല്‍ രാഹുലും സെഞ്ച്വറി കുറിച്ചിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന ആദ്യ ടി20യിലായിരുന്നു രാഹുല്‍ 54 ബോളില്‍ പുറത്താവാതെ 101 റണ്‍സ് അടിച്ചെടുത്തത്.
160 റണ്‍സ് ഇന്ത്യ ചേസ് ചെയ്യവെയായിരുന്നു താരത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. 187.04 സ്‌ട്രൈക്ക് റേറ്റോടെ 10 ബൗണ്ടറികളും അഞ്ചു സിക്‌സറും രാഹുല്‍ പായിച്ചു. എട്ടു വിക്കറ്റുകളും രണ്ടു ബോളും ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
നാലു റണ്‍സെടുത്ത ശിഖര്‍ ധവാനെ ഇന്ത്യക്കു തുടക്കത്തില്‍ നഷ്ടമായിരുന്നു. രാഹുലും രോഹിത്തും (30 ബോളില്‍ 32) രണ്ടാം വിക്കറ്റില്‍ 123 റണ്‍സെടുത്ത് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. രാഹുലും നായകന്‍ വിരാട് കോലിയും (20*) ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

യുവരാജ് സിങ് (16 ബോളില്‍ 58, 2007)
ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ താരത്തിന്റെ മറ്റൊരു അവിസ്മരണീയ ഇന്നിങ്‌സ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പേരിലാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പിലാണ് യുവി വെറും 16 ബോളില്‍ 58 റണ്‍സ് വാരിക്കൂട്ടിയത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലായിരുന്നു മല്‍സരം.
ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ യുവരാജ് ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡ് സ്ഥാപിച്ചത് ഈ മല്‍സരത്തില്‍ തന്നെയായിരുന്നു. 19ാം ഓവറിലായിരുന്നു യുവിയുടെ സിക്‌സര്‍ മഴ. വെറും 12 ബോളില്‍ ഫിഫ്റ്റി തികച്ച അദ്ദേഹം ടി20യിലെ വേഗമേറിയ ഫിഫ്റ്റിക്കും അവകാശിയായി.
അന്നു ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാലു വിക്കറ്റിന് 218 റണ്‍സാണ് നേടിയത്. യുവിയെക്കൂടാതെ വീരേന്ദര്‍ സെവാഗ് (52 ബോളില്‍ 68), ഗൗതം ഗംഭീര്‍ (41 ബോളില്‍ 58) എന്നിവരും ഇന്ത്യക്കായി മിന്നി. മറുപടിയില്‍ ഇംഗ്ലണ്ടിനെ 200 റണ്‍സിലൊതുക്കി ഇന്ത്യ വിജയം പിടിച്ചെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications