Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും ഹീറോ... ടീം ഇന്ത്യയിലെ മികച്ച ഫുട്‌ബോളറാര്? രോഹിത് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാഡസറായി രോഹിത്തിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും കേമനായ ഒരാള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നു ഹിറ്റ്മാന്‍ വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ആദ്യമായാണ് ലാ ലിഗ ഒരു ബ്രാന്‍ഡ് അംബാസഡറിനെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല സ്പാനിഷ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായ ഫുട്‌ബോളറാത്ത ആദ്യത്തെ താരം കൂടിയാണ് രോഹിത്.

ധോണിയാണ് ബെസ്റ്റ്

ധോണിയാണ് ബെസ്റ്റ്

മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫുട്‌ബോളറെന്നു രോഹിത് പറയുന്നു. ക്രിക്കറ്റിന്റെ ബ്രേക്കിനിടെ തങ്ങളെല്ലാം ഫുട്‌ബോള്‍ കളിക്കാറുണ്ട്. എന്നാല്‍ ശരിക്കും കസറാറുള്ളത് ധോണിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിക്കറ്ററാവുന്നതിനു മുമ്പ് നിരവധി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ക്രിക്കറ്റിന്റെ ബ്രേക്കിനിടെയെല്ലാം ഫുട്‌ബോള്‍ ആസ്വദിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു.

ഇന്ത്യയും ഫുട്‌ബോളും

ഇന്ത്യയും ഫുട്‌ബോളും

ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത് ഫുട്‌ബോളിനാണെങ്കിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനം ക്രിക്കറ്റിനു തന്നെയാണെന്നു രോഹിത് അഭിപ്രായപ്പെട്ടു. രാജ്യത്ത് ഫുട്‌ബോളിനു മികച്ച ഭാവി തന്നെയാണുള്ളത്.
എന്നാല്‍ ഫുട്‌ബോള്‍ ഇവിടെ നമ്പര്‍ വണ്ണായി മാറാന്‍ ഇനിയും സമയമെടു്ക്കും. അന്താരാഷ്ട്ര ഫുട്‌ബോളിലും ഇന്ത്യന്‍ വന്‍ ശക്തിയായി ഭാവിയില്‍ മാറുമെന്നു തനിക്കുറപ്പുണ്ടെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് തന്നെ ഉദാഹരണം

ക്രിക്കറ്റ് തന്നെ ഉദാഹരണം

ഫുട്‌ബോളിനു മാത്രമല്ല മറ്റേതൊരു കായിക ഇനത്തിലും രാജ്യത്തു വളരണമെങ്കില്‍ സമയം ആവശ്യമാണ്. 1930ല്‍ ഇന്ത്യ ക്രിക്കറ്റില്‍ എവിടെയായിരുന്നുവെന്നു നോക്കൂ, ഇപ്പോള്‍ ക്രിക്കറ്റ് എവിടെ എത്തിയിട്ടുണ്ടെന്നും നോക്കൂ.
എന്നാല്‍ ഫുട്‌ബോളിന് അത്ര സമയമൊന്നും വേണ്ടി വരുമെന്നു തോന്നുന്നില്ല. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എത്രയും വേഗത്തില്‍ കളിക്കണമെന്നാണ് തങ്ങളെല്ലാം ആഗ്രഹിക്കുന്നതെന്നും രോഹിത് വിശദമാക്കി.

Story first published: Friday, December 13, 2019, 14:17 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+