ടീം ഇന്ത്യയെ സംബന്ധിച്ച് 2025 വളരെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നുവെന്നു നിസംശയം പറയാം. കാരണം കഴിഞ്ഞ വര്‍ഷത്തെ രണ്ടു പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളായ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഏഷ്യാ കപ്പിലും കിരീടമുയര്‍ത്താന്‍ ടീമിനു സാധിച്ചു. ടെസ്റ്റില്‍ മമാത്രമാണ് 2025ല്‍ ടീമിനു ക്ഷീണുണ്ടായത്.
ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. ഐസിസി ടി20 ലോകകപ്പാണ് ടീം കളിക്കാനൊരുങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ്. ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഈ വര്‍ഷത്തെ ചില പ്രധാനപ്പെട്ട പ്രവനങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ബുംറ ടി20 മതിയാക്കിയേക്കും
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ വര്‍ഷം ടി20യില്‍ നിന്നും വിരമിച്ചേക്കുമെന്നതാണ് ആദ്യത്തെ പ്രവചനം. ജോലി ഭാരം കുറച്ച് മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കവെ ബുംറയുടെ സാന്നിധ്യം ടീമിനു ഏറെ പ്രധാനവുമാണ്.
വരാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള സാധ്യതയും കൂടുതലാണ്. ടി20യില്‍ ബുംറയുടെ അഭാവം നികത്താന്‍ ശേഷിയുള്ള അര്‍ഷ്ദീപ് സിങടക്കമുള്ള മികച്ച പേസര്‍മാരും ഇപ്പോള്‍ ഇന്ത്യക്കുണ്ട്.
ഐപിഎല്ലില്‍ വീണ്ടും ആര്‍സിബി
ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം തവണയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ചാംപ്യന്‍മാരാവുമെന്നതാണ് മറ്റൊരു വമ്പന്‍ പ്രവചനം. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് കന്നിക്കിരീടം നേടിയ അതേ ടീമിനെ തന്നെയാണ് ആര്‍സിബി പുതിയ സീസണിലും നിലനിര്‍ത്തിയത്.
മാത്രമല്ല, പുതിയ ചില കളിക്കാരെ ടീമിലേക്കു കൂട്ടിച്ചര്‍േക്കുകയും ചെയ്തിട്ടുണ്ട്. മാ്തമല്ല, ഇതിഹാസ താരം വിരാട് കോലി വിന്റേജ് ഫോമിലേക്ക തിരിച്ചെത്തിയതും ആര്‍സിബിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
റിഷഭിനു തിരിച്ചടി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ റിഷഭ് പന്തിന്റെ പ്രാധാന്യം ഇപ്പോള്‍ പതിയെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം കൂടുതല്‍ വലിയ തിരിച്ചടികള്‍ അദ്ദേഹത്തിനു നേരിട്ടേക്കുമെന്നതാണ് മൂന്നാമത്തെ പ്രവചനം. ടി20 ഫോര്‍മാറ്റുകളില്‍ നിന്നും റിഷഭ് ഇപ്പോള്‍ പൂര്‍ണമായും പുറത്തായിക്കഴിഞ്ഞ. മാത്രമല്ല ഏകദിനത്തിലും താരത്തിന്റെ കരിയര്‍ അപകടത്തിലാണ്.
ന്യൂസിലാന്‍ഡുമായുള്ള അടുത്ത ഏകദിന പരമ്പരയില്‍ റിഷഭിനെ ഒഴിവാക്കി പകരം ഇഷാന്‍ കിഷനെ തിരിച്ചുവിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതു സംഭവിച്ചാല്‍ ടി20ക്കു പിന്നാലെ ഏകദിനത്തിലും റിഷഭ് പൂര്‍ണമായും അപ്രത്യക്ഷനാവും.
മാത്രമല്ല, കോച്ച് ഗൗതം ഗംഭീറുമായി അദ്ദേഹം അത്ര നല്ല രസത്തില്‍ അല്ലെന്നും വാര്‍ത്തകളുണ്ട്. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഇനി വെറും ടെസ്റ്റില്‍ മാത്രമേ റിഷഭിനെ കണ്ടേക്കുകയുള്ളൂ.
രോക്കോയുടെ വിരമിക്കല്‍
2027ലെ ഏകദിന ലോകകപ്പ് മോഹിച്ച് ഈ ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചേക്കുമെന്നാണ് ഈ വര്‍ഷത്തെ നാലാമത്തെ വമ്പന്‍ പ്രവചനം. ദീര്‍ഘകാലം ടീമിനെ സേവിച്ചിട്ടും ബിസിസിഐ അടുത്തിടെയായി ഇവര്‍ക്കെതിരേ പലപ്പോഴും നന്ദികേട് കാണിച്ചതായി കാണാം.

ദേശീയ ടീമില്‍ ഇടം വേണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചേ തീരൂയെന്നു ഇരുവരോടും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ വളര മികച്ച ഫോമില്‍ കളിച്ചിട്ടും 2027ലെ ലോകകപ്പില്‍ രോക്കോയ്ക്കു സ്ഥാനമുറപ്പില്ലെന്നുമാണ് കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമെല്ലാം ആവരത്തിക്കുന്നത്. ഈ കാര്യങ്ങളെല്ലാം രണ്ടു പേരുടെയും വിരമിക്കലിലേക്കു നയിച്ചേക്കുകയും ചെയ്യും.
ഗാംഗുലി ടീം ഇന്ത്യയിലേക്ക്
ടെസ്റ്റ് ക്രിക്കറ്റില്‍ ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീം പതറുന്ന സാഹചര്യത്തില്‍ സൗരവ് ഗാംഗുലിയെ റെഡ്‌ബോള്‍ കോച്ചായി ഇന്ത്യ കൊണ്ടുവന്നേക്കും. വൈറ്റ് ബോൡ മാത്രമേ ഗംഭീര്‍ കോച്ചായി തുടര്‍ന്നേക്കുകയുള്ളൂ.
രണ്ടു ടെസ്റ്റ് പരമ്പരകളിലാണ് ഗംഭീര്‍ പരിശീലിപ്പിച്ച ടീം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തൂത്തുവാരപ്പെട്ടത്. ഇവ രണ്ടും നാട്ടിലുമായിരുന്നു. ഈ വര്‍ഷം വീണ്ടുമൊരു പരമ്പര കൂടി ഇന്ത്യ കൈവിട്ടാല്‍ ഗംഭീറിന്റെ കസേര തെറിക്കുമെന്നതില്‍ സംശയമില്ല.