വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഗംഭീര ക്യാപ്റ്റന്‍ തന്നെ, കോലിക്കു പകരം നായകനാക്കണോ? ലക്ഷ്മണിന്റെ അഭിപ്രായം

മുംബൈയെ രോഹിത് അഞ്ച് ഐപിഎല്‍ ട്രോഫികളിലേക്കു നയിച്ചിരുന്നു

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി വിരാട് കോലിക്കു പകരം രോഹിത് ശര്‍മയെ നിയമിക്കണമെന്ന ആവശ്യം അടുത്തിടെ ശക്തമായിരുന്നു. ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 1-2നു കൈവിട്ടതോടെയായിരുന്നു കോലിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമായത്. മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച് രോഹിത് ഒരിക്കല്‍ക്കൂടി തന്റെ ക്യാപ്റ്റന്‍സി മികവ് അടിവരയിടുകയും ചെയ്തിരുന്നു.

ആധുനിക ക്രിക്കറ്റിലെ മികച്ച അഞ്ച് താരങ്ങള്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ബ്രയാന്‍ ലാറആധുനിക ക്രിക്കറ്റിലെ മികച്ച അഞ്ച് താരങ്ങള്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ബ്രയാന്‍ ലാറ

IND vs AUS: അങ്കം തുടങ്ങും മുമ്പ് ഇന്ത്യ ഹാപ്പി! ഓസീസിന്റെ സൂപ്പര്‍ പേസര്‍ പിന്‍മാറിIND vs AUS: അങ്കം തുടങ്ങും മുമ്പ് ഇന്ത്യ ഹാപ്പി! ഓസീസിന്റെ സൂപ്പര്‍ പേസര്‍ പിന്‍മാറി

കോലിയെ മാറ്റി പകരം രോഹിത്തിനെ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനാക്കണോയെന്നതിനെക്കുറിച്ചു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ടെസ്റ്റ് ബാറ്റിങ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍.

രോഹിത് മികച്ച ക്യാപ്റ്റന്‍ തന്നെ

രോഹിത് മികച്ച ക്യാപ്റ്റന്‍ തന്നെ

രോഹിത് മികച്ച ക്യാപ്റ്റന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ നേതൃമികവില്‍ ആര്‍ക്കും സംശയമില്ലെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് അതു തെളിയിച്ചിട്ടുണ്ടെന്നും വിവിഎസ് പറഞ്ഞു. വിജയ് ലൊകാപ്പള്ളി, ജി കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ദി ഹിറ്റ്മാന്‍- ദി രോഹിത് ശര്‍മ സ്‌റ്റോറി എന്ന പുസ്‌കത്തിന്റെ ഓണ്‍ലൈന്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.

മുംബൈയ്‌ക്കൊപ്പം അഞ്ചു കിരീടങ്ങള്‍

മുംബൈയ്‌ക്കൊപ്പം അഞ്ചു കിരീടങ്ങള്‍

മുംബൈയെ ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. മുംബൈ ടീമിനെ അദ്ദേഹം കെട്ടിപ്പെടുക്കുകയും കടുപ്പമേറിയ സാഹചര്യങ്ങളില്‍ നയിക്കുകയും ചെയ്യുന്നത് ഉജ്ജ്വലമായാണ്. ഇന്ത്യയുടെ ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതയും രോഹിത്തിനുണ്ട്.
പക്ഷെ നിങ്ങള്‍ ഇപ്പോള്‍ ഒരു മാറ്റത്തിനായി നോക്കേണ്ടതില്ല. വിരാട് വലിയ വിജയങ്ങള്‍ കൊയ്തിട്ടുള്ള ക്യാപ്റ്റനാണ്. ടീമിനെ നന്നായി നയിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ ഒരു മാറ്റം വരുത്തേണ്ട കാര്യമുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നും ലക്ഷ്മണ്‍ വിശദമാക്കി.

രോഹിത് തന്നെപ്പോലെ

രോഹിത് തന്നെപ്പോലെ

സ്വന്തം ടെസ്റ്റ് കരിയറുമായാണ് രോഹിത്തിന്റെ ടെസ്റ്റ് കരിയറിനെ ലക്ഷ്മണ്‍ താരതമ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓപ്പണറായി ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ചതോടെയാണ് ടെസ്റ്റില്‍ ഹിറ്റ്മാന്റെ സമയം തെളിയുന്നത്. ഓപ്പണറായി കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ 176, 127 റണ്‍സുമായി രോഹിത് വരവറിയിച്ചിരുന്നു.
രോഹിത്തിന്റെ കരിയര്‍ സ്വന്തം കരിയര്‍ തന്നെയാണ് എന്നെ ഓര്‍മിപ്പിക്കുന്നത്. എനിക്കും ഇതുപോലെ ടെസ്റ്റില്‍ ബാറ്റിങ് പൊസിഷന്‍ മാറേണ്ടി വന്നിരുന്നു. നേരത്തേ ഓപ്പണറായി കളിക്കാതെ ടെസ്റ്റില്‍ ലോകോത്തര ബൗളര്‍മാര്‍ക്കെതിരേ ഓപ്പണ്‍ ചെയ്യുകയെന്നത് എളുപ്പമല്ല. ക്രീസില്‍ നിലയുറപ്പിച്ചാല്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് രോഹിത്തെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, December 6, 2020, 13:36 [IST]
Other articles published on Dec 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X