Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സറിലും സൂപ്പര്‍ 'ഹിറ്റ്'... രോഹിത്തിന് അപൂര്‍വ്വ നേട്ടം, ആദ്യ ഇന്ത്യന്‍ താരം

മുംബൈ: ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിലെ തീപ്പൊരി പ്രകടനത്തിനു പിന്നാലെ പുതിയൊരു നാഴികക്കല്ല് കൂടി ഹിറ്റ്മാന്‍ പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി 400 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്.

roh

കളിയിലെ മൂന്നാം ഓവറില്‍ വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിനെതിരേ ഡീപ്പ് മിഡ് വിക്കറ്റിലേക്കു തകര്‍പ്പനൊരു സിക്‌സര്‍ പായിച്ചതോടെയാണ് രോഹിത് നാന്നൂറാനായത്. ലോക ക്രിക്കറ്റില്‍ തന്നെ നിലവില്‍ രോഹിത്തിനെക്കൂടാതെ രണ്ടു പേര്‍ മാത്രമാണ് 400ന് മുകൡ സിക്‌സറുകള്‍ നേടിയിട്ടുള്ളത്. 476 സിക്‌സറുകളുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 534 സിക്‌സറുകളുമായി അമരത്തുണ്ട്.

ടി20യില്‍ കഴിഞ്ഞ കുറച്ച് മോശം ഇന്നിങ്‌സുകള്‍ക്കു വാംഖഡെയില്‍ രോഹിത് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 34 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുകളമടക്കം 71 റണ്‍സ് വാരിക്കുട്ടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ഈ മല്‍സരത്തിനു മുമ്പ് കളിച്ച അവസാന അഞ്ച് ടി20കളിലും ഒരു സിക്‌സര്‍ പോലും അദ്ദേഹം നേടിയിരുന്നില്ല. മാത്രമല്ല അവസാനത്തെ 13 ടി20കളില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ് രോഹിത്തിനു നേടാനായത്.

Story first published: Wednesday, December 11, 2019, 21:34 [IST]
Other articles published on Dec 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+