Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇത് കിടുക്കും... മുംബൈ- സിഎസ്‌കെ സംയുക്ത ഇലവന്‍, ധോണി നയിക്കും

മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടു ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. ഇതുവരെ നടന്നിട്ടുള്ള 12 സീസണുകളില്‍ ഏഴു കിരീടങ്ങളും പങ്കിട്ടത് ഈ രണ്ടു ടീമുകളാണ്. മുംബൈ നാലു തവണ വെന്നിക്കൊടി പാറിച്ചപ്പോള്‍ സിഎസ്‌കെ മൂന്നു തവണയും ജേതാക്കളായി. ഈ രണ്ടു ടീമുകളെയും ഒരുമിച്ച്, ഒറ്റ ഇലവനായി ഇറക്കിയാല്‍ എങ്ങനെയിരിക്കും?

ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ച ഇക്കാര്യത്തിനു മുന്‍കൈ എടുത്തിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത്തും സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും. മുംബൈയുടെയും സിഎസ്‌കെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സൂപ്പര്‍ ഇലവനെ ഇരുവരും ചേര്‍ന്ന് തിരഞ്ഞെടുത്തു. ഇന്‍സ്റ്റഗ്രാം ലൈവില്‍ രോഹിത്തും റെയ്‌നയും കഴിഞ്ഞ ദിവസം മുഖാമുഖം വന്നിരുന്നു. സംയുക്ത ഇലവനില്‍ സ്വയം തങ്ങളുടെ പേര് ഇരുവരും ഉള്‍പ്പെടുത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

സച്ചിനും ഹെയ്ഡനും ഓപ്പണര്‍മാര്‍

മുംബൈയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സ്ചിന്‍ ടെണ്ടുല്‍ക്കറിനെയും സിഎസ്‌കെയുടെ മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മാത്യു ഹെയ്ഡനെയുമാണ് രോഹിത്തും റെയ്‌നയും സംയുക്ത ഇലവന്റെ ഓപ്പണര്‍മാരാക്കിയിരിക്കുന്നത്. നിലവില്‍ സിഎസ്‌കെയുടെ താരവും ദക്ഷിണമാഫ്രിക്കയുടെ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസിയാണ് മൂന്നാമന്‍. നേരത്തേ മുംബൈയുടെയും ഇപ്പോള്‍ സിഎസ്‌കെയുടെ ബാറ്റ്‌സ്മാനുമായ അമ്പാട്ടി റായുഡുവാണ് നാലാംനമ്പറില്‍ കളിക്കുക.

ധോണി ക്യാപ്റ്റന്‍

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് മുംബൈ-സിഎസ്‌കെ സംയുക്ത ഇലവനെ നയിക്കുക. ടീമിന്റെ വിക്കറ്റ് കീപ്പറും ധോണി തന്നെ.
നാലു ഓള്‍റൗണ്ടര്‍മാരാണ് സംയുക്ത ഇലവനില്‍ ഇടം പിടിച്ചത്. മുംബൈയുടെയും സിഎസ്‌കെയുടെയും രണ്ടു പേര്‍ വീതം തിരഞ്ഞെടുക്കപ്പെട്ടു. മിന്നും താരം ഹാര്‍ദിക് പാണ്ഡ്യയും വിന്‍ഡീസ് ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡുമാണ് മുംബൈയില്‍ നിന്ന് ഇലവനിലെത്തിയത്. സിഎസ്‌കെയില്‍ നിന്നു രവീന്ദ്ര ജഡേജയ്ക്കും വിന്‍ഡീസ് സൂപ്പര്‍ താരം ഡ്വയ്ന്‍ ബ്രാവോയ്ക്കും നറുക്കുവീണു.
മുംബൈയുടെ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയും മുംബൈയുടെ മുന്‍ താരവും ഇപ്പോള്‍ സിഎസ്‌കെയുടെ തുറുപ്പുചീട്ടുമായ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുമാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍.

മുംബൈ- ചെന്നൈ സംയുക്ത ഇലവന്‍

മുംബൈ- ചെന്നൈ സംയുക്ത ഇലവന്‍

മാത്യു ഹെയ്ഡന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഫാഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), അമ്പാട്ടി റായുഡു (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഹര്‍ഭജന്‍ സിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

Story first published: Wednesday, May 13, 2020, 11:13 [IST]
Other articles published on May 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+