Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാര്? സസ്‌പെന്‍സ് തീര്‍ന്നു, തുറന്നുപറഞ്ഞ് കോലി

ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളുടെ കാര്യത്തില്‍ തുടരുന്ന അവ്യക്തത നീക്കിയിരിക്കുകയാണ് നായകന്‍ വിരാട് കോലി. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ തുടങ്ങി മൂന്നു പേരാണ് ഓപ്പണര്‍ സ്ഥാനത്തേക്കു രംഗത്തുണ്ടായിരുന്നത്. രോഹിത്തിന്റെ സ്ഥാനം ഉറപ്പായിരുന്നുവെങ്കിലും ധവാന്‍, രാഹുല്‍ ഇവരില്‍ ആരു കളിക്കുമെന്ന കാര്യത്തിലായിരുന്നു സംശയം.

1

ഇക്കാര്യത്തില്‍ കോലി തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഓപ്പണിങ് കോമ്പിനേഷനെക്കുറിച്ച് വെളിപ്പെടുത്തിയത്. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി ധവാനായിരിക്കില്ല മറിച്ച് രാഹുല്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രോഹിത് കളിക്കുകയാണെങ്കില്‍ എല്ലാം സിംപിളാണ്. കെഎല്ലും രോഹിത്തും മുന്‍നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. ഈ രണ്ടു പേരില്‍ ഒരാള്‍ വിശ്രമിക്കുകയാണെങ്കില്‍ ശിഖറായിരിക്കും മൂന്നാമത്തെ ഓപ്പണറെന്നായിരുന്നു കോലിയുടെ വാക്കുകള്‍.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഉറപ്പിച്ചുകഴിഞ്ഞോയെന്ന ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു- മുമ്പ് ഞങ്ങള്‍ ഒരു നിശ്ചിത പാറ്റേണിലാണ് കളിച്ചിരുന്നത്. അന്നു ഞങ്ങള്‍ക്കു മുന്നില്‍ വലിയ ടൂര്‍ണമെന്റുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഈ ടീമില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്.

നാട്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ കിരീടഫേവറിറ്റുകള്‍ ഇന്ത്യയാണെന്ന ചില അഭിപ്രായങ്ങളോടു താന്‍ യോജിക്കുന്നില്ലെന്നു കോലി വ്യക്തമാക്കി. ഇംഗ്ലണ്ടാണ് ഏറ്റവും അപകടകാരികള്‍. ടി20 ലോകകപ്പില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമും അവര്‍ തന്നെയാണ്. നിലവില്‍ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണ് അവരുടേത്. അതുകൊണ്ടു തന്നെ ഇന്ത്യയല്ല, ഇംഗ്ലണ്ടാണ് ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍. മറ്റുള്ള ടീമുകളും മികച്ചവര്‍ തന്നെയാണെന്നും കോലി അഭിപ്രായപ്പെട്ടു.

2

ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ടി20യില്‍ കളിപ്പിക്കുകയെന്നത് പ്രായോഗികമല്ലെന്നു കോലി വ്യക്തമാക്കി. വാഷിങ്ടണ്‍ ടി20യില്‍ ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരുപോലെയുള്ള രണ്ടു കളിക്കാരെ നിങ്ങള്‍ക്കു ടീമിലെടുക്കാന്‍ കഴിയില്ല. വാഷിങ്ടണ്‍ അത്രയും ദയനീയ പ്രകടനം നടത്തിയാല്‍ മാത്രം അശ്വിന്‍ ടീമിലെത്തിയേക്കാം. അല്ലാതെ അദ്ദേഹം ടീമിലേക്കു വരാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. ഇതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പ് കുറച്ചു ലോജിക്ക് കൂടി ഉപയോഗിക്കൂ. അശ്വിനെ ടി20യില്‍ എവിടെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ തന്നെ പറയൂവെന്നും കോലി തുറന്നടിച്ചു.

ഇന്ത്യന്‍ ടി20 ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍.

Story first published: Thursday, March 11, 2021, 17:52 [IST]
Other articles published on Mar 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+