Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ നല്ല കാലം കഴിഞ്ഞു, ഫിറ്റ്‌നസും കുറഞ്ഞു! - മുന്‍ സെലക്ടര്‍

ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുന്ന ഇതിഹാസ താരവും ക്യാപ്റ്റനുമായ എംഎസ് ധോണിയെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും സെലക്ടറുമായ റോജര്‍ ബിന്നി. ധോണിയുടെ നല്ല കാലം കഴിഞ്ഞതായും അദ്ദേഹത്തിന്റെ ഫിറ്റ്‌നസും അല്‍പ്പം കുറഞ്ഞതായി ബിന്നി ചൂണ്ടിക്കാട്ടി. യുവതാരങ്ങള്‍ക്കു ധോണി വഴിമാറിക്കൊടുക്കാനുള്ള സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ധോണി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. 2019 ജൂലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിനു ശേഷം അദ്ദേഹം ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. ഇനി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിലായിരിക്കും ധോണിയെ കാണുക.

ധോണി പഴയ ധോണിയല്ല

ധോണി പഴയ ധോണിയല്ല

കഴിഞ്ഞ കുറച്ചു സീസണുകളായി ധോണിയുടെ പ്രകടനം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ നല്ല കാലം കഴിഞ്ഞുവെന്നാണ് തോന്നിയത്. തോല്‍വിക്കരികില്‍ നിന്നു പോലും നേരത്തേ മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരമായിരുന്നു അദ്ദേഹം. അസാധാരണമായ കരുത്തും ബുദ്ധിയുമായിരുന്നു ധോണിയെ ഇതിനു സഹായിച്ചത്. മാത്രമല്ല സ്വന്തം ടീമിലെ താരങ്ങളെ പ്രചോദിപ്പിക്കാനും അദ്ദേഹത്തിനു കഴിയുന്നു.
ഇപ്പോള്‍ ധോണിയുടെ ഫിറ്റ്‌നസ് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ യുവതാരങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. തന്റെ നല്ല കാലം കഴിഞ്ഞുവെന്ന് ആദ്യം തിരിച്ചറിയേണ്ടത് ധോണിയാണെന്നും 1983ലെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ബിന്നി പറഞ്ഞു.

എല്ലാവരോടും ബഹുമാനം

എല്ലാവരോടും ബഹുമാനം

മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു വളരെയധികം ബഹുമാനം നല്‍കുന്നയാളാണ് ധോണി. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് ഞങ്ങള്‍ക്കെല്ലാം ആരാധനയുണ്ട്.
വളരെയധികം താഴ്മയുള്ള വ്യക്തി കൂടിയാണ് ധോണി. ഇത്രയും മഹാനായ താരമായി മാറിയിട്ടും അതിന്റെ തലക്കനം അദ്ദേഹത്തിനില്ല.
മറ്റു താരങ്ങളുമായി ചര്‍ച്ച ചെയ്യാനും തനിക്കു എന്താണ് വേണ്ടതെന്നു അവരെ ധരിപ്പിക്കാനും ധോണി ശ്രമിക്കാറുണ്ടെന്നും ക്രിക്കറ്റിലെ യഥാര്‍ഥ ജെന്റില്‍മാന്‍ തന്നെയാണ് അദ്ദേഹമെന്നും ബിന്നി പ്രശംസിച്ചു.

ധോണി ഒന്നും ആവശ്യപ്പെടാറില്ല

ധോണി ഒന്നും ആവശ്യപ്പെടാറില്ല

ഇന്ത്യന്‍ ടീമിന്റെ സെലക്ടറായിരുന്നതിനാല്‍ തന്നെ നേരത്തേ ബിന്നി ധോണിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കളിക്കളത്തില്‍ ധോണിക്ക് എന്താണോ വേണ്ടത് അതു നല്‍കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. എന്നാല്‍ അദ്ദേഹം ഒന്നും ആവശ്യപ്പെടാറില്ലായിരുന്നു. ചെയര്‍മാനുമായും സെലക്ടര്‍മാരുമായും ധോണി സംസാരിച്ചിരുന്നു. പക്ഷെ അത് ഒരിക്കല്‍പ്പോലും തര്‍ക്കമോ വാഗ്വാദമോ ആറി മായിട്ടില്ല. ധോണിക്കൊപ്പം പ്രവര്‍ത്തിക്കാനായത് വളരെ നല്ല അനുഭവമായിരുന്നുവെന്നും 65 കാരനായ ബിന്നി വിശദമാക്കി.

Story first published: Saturday, August 1, 2020, 10:43 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+