Road Safety Series: തകര്‍ത്തടിച്ച് സച്ചിനും യുവിയും, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ലെജന്റ്‌സ്

റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെ ഇന്ത്യ ലെജന്റ്‌സ് കുതിക്കുന്നു. നാലാം മത്സരത്തില്‍ ഇംഗ്ലണ്ട് ലെജന്റ്‌സിനെ 40 റണ്‍സിനാണ് ഇന്ത്യ ലെജന്റ്‌സ് തോല്‍പ്പിച്ചത്. മഴകാരണം 15 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്റ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടാനായത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (40) യുവരാജ് സിങ്ങിന്‍െയും (31*) യൂസുഫ് പഠാന്റെയും (27) ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയത്തില്‍ കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സച്ചിനും നമാന്‍ ഓജയും (20) ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കി. 5.4 ാം പന്തില്‍ 17 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം നേടി ഓജ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 65 റണ്‍സ്.

ഓജയെ കാഴ്ചക്കാരനാക്കി സച്ചിന്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 20 പന്തില്‍ 3 സിക്‌സും ഫോറും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റിലായിരുന്നു സച്ചിന്‍ കത്തിക്കയറിയത്. സച്ചിന്റെ പഴയ പല ഷോട്ടുകളും വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര്‍ക്ക് കാണാന്‍ സാധിച്ചു. മൂന്നാമന്‍ സുരേഷ് റെയ്‌നക്ക് (8 പന്തില്‍ 12) വലിയൊരു സ്‌കോര്‍ നേടാനായില്ല. ഓരോ സിക്‌സും ഫോറുമാണ് അദ്ദേഹം നേടിയത്.
യൂസുഫ് പഠാന്‍ ചെറിയൊരു വെടിക്കെട്ട് നടത്തിയാണ് മടങ്ങിയത്. 11 പന്തില്‍ 1 ഫോറും 3 സിക്‌സുമാണ് യൂസുഫ് നേടിയത്. 245.45 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. യുവരാജ് സിങ്ങും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 15 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സോടെയാണ് യുവി പുറത്താവാതെ നിന്നത്.
IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

206.66 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.സ്റ്റുവര്‍ട്ട് ബിന്നി (11 പന്തില്‍ 18) റണ്ണൗട്ടായി. 2 ഫോറും 1 സിക്‌സുമാണ് അദ്ദേഹം നേടിയത്. ഇര്‍ഫാന്‍ പഠാന്‍ (9 പന്തില്‍ 11) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി സ്റ്റീഫന്‍ പാരി മൂന്നും ക്രിസ് സ്‌കോഫീല്‍ഡ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ഫില്‍ മുസ്റ്റാര്‍ഡാണ് (29) അവരുടെ ടോപ് സ്‌കോറര്‍. ക്രിസ് ട്രെംലെറ്റ് (24*) പുറത്താവാതെ നിന്നു. ഇയാന്‍ ബെല്‍ (12), ടിം ആംബ്രോസ്, ജെയിംസ് ടിന്‍ഡാല്‍ (2), ക്രിസ് സ്‌കോഫീല്‍ഡ് (19) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി രാജേഷ് പവാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബിന്നി, പ്രഗ്യാന്‍ ഓജ, മന്‍പ്രീത് ഗോണി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സച്ചിനാണ് മാന്‍ ഓഫ് ദി മാച്ച്.
ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

നാല് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ക്ക് ഫലമില്ലാതെ പോയി. രണ്ട് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു. മൂന്ന് മത്സരങ്ങളും ജയിച്ച ശ്രീലങ്കയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്, ന്യൂസീലന്‍ഡ് ലെജന്റ്‌സ് എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications